- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളുകൾക്ക് വേണ്ടി സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്കും ഡ്രൈവർമാർക്കും പ്രത്യേക പരിശോധനയുമായി ട്രാഫിക് വിഭാഗം; പിടിയിലാകുന്നവർ നിരവധി
രാജ്യത്തെ അദ്ധ്യാപികമാർ സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവം ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് വേണ്ടി സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്ക് പ്രത്യേകം പരിശോധനയുമായി ട്രാഫിക് വിഭാഗം രംഗത്തെത്തി. വാഹനങ്ങളുടെ നിലവാരം, സുരക്ഷ, ഡ്രൈവർമാരുടെ രേഖകൾ എന്നിവയും പരിശോധിക്കും. പ്രധാന നഗരങ്ങളിൽ നിന്ന് അകലെയുള്ള വിദ്യാലയങ്
രാജ്യത്തെ അദ്ധ്യാപികമാർ സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവം ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് വേണ്ടി സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്ക് പ്രത്യേകം പരിശോധനയുമായി ട്രാഫിക് വിഭാഗം രംഗത്തെത്തി. വാഹനങ്ങളുടെ നിലവാരം, സുരക്ഷ, ഡ്രൈവർമാരുടെ രേഖകൾ എന്നിവയും പരിശോധിക്കും.
പ്രധാന നഗരങ്ങളിൽ നിന്ന് അകലെയുള്ള വിദ്യാലയങ്ങളിലേക്ക് അദ്ധ്യാപികമാരെ എത്തിക്കുന്ന വാഹനങ്ങൾ അപകടത്തിൽപെട്ട സംഭവം കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് വിദൂരപ്രദേശങ്ങളിലെ അദ്ധ്യാപികമാർക്ക് ആഴ്ചയിൽ അഞ്ചിന് പകരം മൂന്ന് ദിവസം ജോലി ചെയ്താൽ മതി എന്ന് വിദ്യാഭ്യാസ മന്ത്രി അമീർ ഖാലിദ് അൽഫൈസൽ ഇളവ് നൽകുകയും ചെയ്തു. ഈ തീരുമാനം നടപ്പാക്കിയിട്ടും അപകടം കുറക്കാൻ സാധിച്ചില്ലെന്നുള്ള കണ്ടെത്തെലിനെ തുടർന്നാണ് പുതിയ നടപടി.
നിയമാനുസൃതമായി സ്‌കൂൾ സേവനത്തിൽ ഓടുന്ന വാഹനങ്ങൾ തങ്ങളുടെ രേഖകളുടെ സാധുതയും വാഹനത്തിന്റെ നിലവാരവും ഡ്രൈവർമാരുടെ രേഖകളും ഉറപ്പുവരുത്തണമെന്നും വാഹന ഉടമകളോടും സ്ഥാപനങ്ങളോടും ട്രാഫിക് മേധാവി അഭ്യർത്ഥിച്ചു
സ്‌കൂൾ വാഹനങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം റിയാദിൽ നടത്തിയ പരിശോധനയിൽ 94 വാഹനങ്ങളും താഇഫിൽ 37 വാഹനങ്ങളും പിടികൂടിയിരുന്നു. രാജ്യത്തിന്റെ എല്ലാ മേഖലയിലും സമാനമായ പരിശോധന നടത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചിട്ടുണ്ട്.