- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ കലോത്സവത്തിനുള്ള ഗ്രേസ് മാർക്ക് ഇല്ലാതാവുന്നു; അമിത അാഡംബരമുള്ളവർക്ക് മൈനസ് മാർക്ക് നൽകും; സംഗീതനൃത്ത മത്സരങ്ങൾക്ക് ശേഷം വൈവാ മാതൃകയിൽ വിധി കർത്താക്കളുടെ ചോദ്യങ്ങളെയും വിജയികൾ നേരിടണം; സ്‌കൂൾ യുവജനോത്സവത്തെ ശുദ്ധമാക്കാൻ സർക്കാരിന്റെ ഉറച്ച കാൽവെപ്പുകൾ ഇങ്ങനെ
തിരുവനന്തപുരം: അത്യാഡംബരങ്ങളുടെ കൊഴുപ്പിൽ അരങ്ങേറുന്ന സ്‌കൂൾ യുവജനോത്സവത്തെ ശുദ്ധമാക്കാൻ ഉറച്ച് സംസ്ഥാന സർക്കാർ. അമിതാഡംബരങ്ങൾക്ക് മൈനസ് മാർക്ക് ഉൾപ്പെടെ യുവജനോത്സവത്തെ അടിമുടി പരിഷ്‌ക്കരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്ക്, എസ്.എസ്.എൽ.സി പരീക്ഷയുടെ മാർക്കിനൊപ്പം ചേർക്കേണ്ടതില്ലെന്നതാണ് പ്രധാന ശുപാർശ. ഇതടക്കം അഴിമതിയിൽ മുങ്ങിയ കലോത്സവ വേദിയെ ശുദ്ധമാക്കാനുള്ള കരട് റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സമിതി സർക്കാറിന് സമർപ്പിച്ചു. നൃത്ത ഇനങ്ങളിൽ അമിത ആഡംബരങ്ങൾ ഉപയോഗിക്കുന്ന മത്സരാർത്ഥികൾക്ക് മെനസ് മാർക്കിനും നിർദ്ദേശമുണ്ട്. സംഗീതനൃത്ത മത്സരങ്ങൾക്ക് ശേഷം വൈവാ മാതൃകയിൽ വിധികർത്താക്കളുടെ ചോദ്യങ്ങളും വേണം. ഓരോ ഇനങ്ങളിലമുള്ള മത്സരാർത്ഥികളുടെ അറിവും കൂടി ചേർത്ത് വേണം ഗ്രേഡ് നിശ്ചയിക്കാൻ. ആടയാഭാരണങ്ങൾ അമിതമായാൽ മൈനസ് മാർക്കിടും. നിലവിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 30 മാർക്കാണ് ഗ്രേസ് മാർക്കായി അനുവദിക്കുന്ന
തിരുവനന്തപുരം: അത്യാഡംബരങ്ങളുടെ കൊഴുപ്പിൽ അരങ്ങേറുന്ന സ്‌കൂൾ യുവജനോത്സവത്തെ ശുദ്ധമാക്കാൻ ഉറച്ച് സംസ്ഥാന സർക്കാർ. അമിതാഡംബരങ്ങൾക്ക് മൈനസ് മാർക്ക് ഉൾപ്പെടെ യുവജനോത്സവത്തെ അടിമുടി പരിഷ്‌ക്കരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്ക്, എസ്.എസ്.എൽ.സി പരീക്ഷയുടെ മാർക്കിനൊപ്പം ചേർക്കേണ്ടതില്ലെന്നതാണ് പ്രധാന ശുപാർശ. ഇതടക്കം അഴിമതിയിൽ മുങ്ങിയ കലോത്സവ വേദിയെ ശുദ്ധമാക്കാനുള്ള കരട് റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സമിതി സർക്കാറിന് സമർപ്പിച്ചു.
നൃത്ത ഇനങ്ങളിൽ അമിത ആഡംബരങ്ങൾ ഉപയോഗിക്കുന്ന മത്സരാർത്ഥികൾക്ക് മെനസ് മാർക്കിനും നിർദ്ദേശമുണ്ട്. സംഗീതനൃത്ത മത്സരങ്ങൾക്ക് ശേഷം വൈവാ മാതൃകയിൽ വിധികർത്താക്കളുടെ ചോദ്യങ്ങളും വേണം. ഓരോ ഇനങ്ങളിലമുള്ള മത്സരാർത്ഥികളുടെ അറിവും കൂടി ചേർത്ത് വേണം ഗ്രേഡ് നിശ്ചയിക്കാൻ. ആടയാഭാരണങ്ങൾ അമിതമായാൽ മൈനസ് മാർക്കിടും.
നിലവിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 30 മാർക്കാണ് ഗ്രേസ് മാർക്കായി അനുവദിക്കുന്നത്. ഈ ഗ്രേസ് മാർക്ക് എസ്.എസ്.എൽ.സി പരീക്ഷക്കൊപ്പം ചേർക്കുമ്പോൾ വിജയ ശതമാനവും കുത്തനെ ഉയരും. എന്നാൽ ഗ്രേസ് മാർക്ക് പരീക്ഷയുടെ മാർക്കിനൊപ്പം ചേർക്കെണ്ടന്നാണ് സമിതിയുടെ പ്രധാന ശുപാർശ. പകരം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ഗ്രേസ് മാർക്ക് പ്രത്യേകം ചേർക്കും. ഉപരിപഠനത്തിന് വെയിറ്റേജായി ഗ്രേസ് മാർക്ക് പരിഗണിക്കും. ഗ്രേസ് മാർക്കിനായുള്ള അപ്പീൽ പ്രളയത്തിനും കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾക്കും തടയിടാനാണ് മാന്വൽ പരിഷ്‌ക്കരണം.
ഇതടക്കം എല്ലാ ഇനങ്ങളുടേയും നിയമാവലി പരിഷ്‌ക്കരിക്കാൻ ശുപാർശയുണ്ട്. കലാ പ്രതിഭാകലാ തിലക പട്ടങ്ങൾ ഒഴിവാക്കിയശേഷം വിദ്യാർത്ഥികളെ മേളയിലേക്ക് പ്രധാനമായും ആകർഷിക്കുന്ന ഘടകമാണ് ഗ്രേസ് മാർക്ക്. ഗ്രേസ് മാർക്ക് ഒഴിവാക്കുമ്പോൾ എസ്.എസ്.എൽ.സി വിജയശതമാനം മൊത്തത്തിൽ കുറയാനും ഇടയാക്കും. അതുകൊണ്ട് ഡി.പി.ഐയുടെ നേതൃത്വത്തിലുള്ള 11 അംഗ സമിതിയുടെ ശുപാർശയിൽ സർക്കാറിന്റെ അന്തിമതീരുമാനം നിർണ്ണായകമാണ്.
ഈ ശുപാർശ നടപ്പിലായാൽ അഴിമതിയിൽ മുങ്ങിതാണ സ്‌കൂൾ യുവജനോത്സവത്തെ രക്ഷപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. പണക്കൊഴുപ്പിൽ പലരും മത്സര വേദിയിൽ തമ്മിലടിക്കുമ്പോൾ ഈ നിർദ്ദേശങ്ങൾ നടപ്പിലായാൽ പാവപ്പെട്ട വീടുകളിലെ കലാകാരന്മാർക്കും അവസരം ഒരുങ്ങും. എസ്എസ്എൽസി പരീക്ഷയ്ക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കും കലാതിലക, കലാപ്രതിഭ പട്ടങ്ങളുമാണ് രക്ഷിതാക്കളെയും കുട്ടികളെയും കൂടുതലായും ഇതിലേക്ക് ആകർഷിക്കുന്നത്. ഇതിനൊക്കെ ഒരു പരിധി വരെ തടയിടാൻ ഈ നിർദ്ദേശങ്ങൾക്കൊണ്ടായേക്കും.
അതേസമയം യുവജനോത്സവ വേദിയിൽ എത്തുന്ന ജഡ്ജുമാരും ഒരു പരിധി വരെ തലവേദന സൃഷ്ടിക്കുന്നവരാണ്. ഓരോ മത്സരങ്ങളിലും പ്രാവിണ്യം തെളിയിച്ച മികച്ച ജഡ്ജുമാർതന്നെ വിധികർത്താക്കളായി കലോത്സവ വേദിയിൽ എത്തണമെന്ന ആവശ്യവും ഇതോടൊപ്പം ശക്തമായിട്ടുണ്ട്.