- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തിന് ശേഷം ജീവിക്കുന്നതെങ്ങനെയെന്നറിയാൻ ഈ 13കാരനോട് ചോദിക്കാം; കായലിൽ മുങ്ങിപ്പോയ ശേഷം കണ്ടെത്തിയ ബാലൻ മരണത്തെ കീഴടക്കിയ കഥ
വെള്ളത്തിൽ മുങ്ങിപ്പോയി 41 മിനുറ്റുകൾ കായലിനടിയിൽ കിടന്നിട്ടും ജീവൻ തിരിച്ച് കിട്ടിയ 13കാരനായ മോർടെസ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. ഓസ്ട്രിയയിലെ ബർഗൻ ലാൻഡിലാണ് ഈ അത്ഭുതം അരങ്ങേറിയിരിക്കുന്നത്. ഇവിടെ ഒരു സ്വിമ്മിങ് ട്രിപ്പിനെത്തിയ ബാലൻ നിർഭാഗ്യവശാൽ ന്യൂഫെൽഡർ കായലിൽ താഴ്ന്ന് പോവുകയായിരുന്നു.മരണത്തെ മുഖാമുഖം കണ്ട ഈ ബാലനോട് ചോദിച്ചാൽ മരണത്തിന് ശേഷം ജീവിക്കുന്നതെങ്ങനെയെന്നറിയാൻ സാധിച്ചേക്കും. എന്തായാലും മരണത്തെ കീഴടക്കിയ ഈ ബാലൻ വിസ്മയമാവുകയാണ്. കായലിലെ തണുത്ത വെള്ളം കാരണമാണ് മോർടെസ രക്ഷപ്പെട്ടതെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബാലനെ കാണാതായത് മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും ഏതാണ്ട് 41 മിനുറ്റുകൾക്ക് ശേഷമാണ് വെള്ളത്തിനടിയിൽ മോർടെസ കിടക്കുന്നത് ഡൈവർമാർ കണ്ടെത്തിയിരുന്നത്. തുടർന്ന് നിരവധി സങ്കീർണമായ മെഡിക്കൽ പ്രക്രിയകൾക്ക് വിധേയമായതിനെ തുടർന്നാണ് മോർടെസ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നത്.ചികിത്സക്കായി ബാലനെ വിമാനമാർഗം വിയന്നയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഈ കുട്ടി
വെള്ളത്തിൽ മുങ്ങിപ്പോയി 41 മിനുറ്റുകൾ കായലിനടിയിൽ കിടന്നിട്ടും ജീവൻ തിരിച്ച് കിട്ടിയ 13കാരനായ മോർടെസ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. ഓസ്ട്രിയയിലെ ബർഗൻ ലാൻഡിലാണ് ഈ അത്ഭുതം അരങ്ങേറിയിരിക്കുന്നത്. ഇവിടെ ഒരു സ്വിമ്മിങ് ട്രിപ്പിനെത്തിയ ബാലൻ നിർഭാഗ്യവശാൽ ന്യൂഫെൽഡർ കായലിൽ താഴ്ന്ന് പോവുകയായിരുന്നു.മരണത്തെ മുഖാമുഖം കണ്ട ഈ ബാലനോട് ചോദിച്ചാൽ മരണത്തിന് ശേഷം ജീവിക്കുന്നതെങ്ങനെയെന്നറിയാൻ സാധിച്ചേക്കും. എന്തായാലും മരണത്തെ കീഴടക്കിയ ഈ ബാലൻ വിസ്മയമാവുകയാണ്. കായലിലെ തണുത്ത വെള്ളം കാരണമാണ് മോർടെസ രക്ഷപ്പെട്ടതെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ബാലനെ കാണാതായത് മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും ഏതാണ്ട് 41 മിനുറ്റുകൾക്ക് ശേഷമാണ് വെള്ളത്തിനടിയിൽ മോർടെസ കിടക്കുന്നത് ഡൈവർമാർ കണ്ടെത്തിയിരുന്നത്. തുടർന്ന് നിരവധി സങ്കീർണമായ മെഡിക്കൽ പ്രക്രിയകൾക്ക് വിധേയമായതിനെ തുടർന്നാണ് മോർടെസ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നത്.ചികിത്സക്കായി ബാലനെ വിമാനമാർഗം വിയന്നയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഈ കുട്ടി 41 മിനുറ്റ് തടാകത്തിനടിയിൽ കിടന്നുവെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നാണ് ഡോണൗ ഹോസ്പിറ്റലിലെ പീഡിയാട്രിക് സർജറി തലവനായ അലക്സാണ്ടർ റോകിടാൻസ്‌കി പറയുന്നത്. എന്നാൽ തടാകത്തിലെ തണുത്ത വെള്ളവും മോർടെസയുടെ ശാരീരികമായ ചില കഴിവുകളും കാരണം ഇത് സാധ്യമായതായിരിക്കാമെന്നും അദ്ദേഹം പറയുന്നു. കുട്ടി ഇത്രയും സമയം വെള്ളത്തിനിടയിൽ കിടന്നുവെന്നതിന് ദൃക്സാക്ഷികളുണ്ടെന്നും അതിനാൽ വിശ്വസിക്കാതെ തരമില്ലെന്നും അദ്ദേഹം പറയുന്നു.
വെള്ളത്തിൽ നിന്നും പുറത്തെടുത്ത് വിവിധ ട്രീറ്റ്മെന്റുകളിലൂടെ ഡോക്ടർമാർ കുട്ടിയുടെ ശരീരത്തിന്റെ ഊഷ്മാവ് 33 ഡിഗ്രി സെൽഷ്യസായി നിലനിൽത്തിയിട്ടും ഒരാഴ്ചയോളം മോർടെസ അബോധാവസ്ഥയിലായിരുന്നു. തുടർന്ന് ക്രമേണ കുട്ടി ബോധത്തിലേക്ക് തിരിച്ച വരുകയും അഞ്ചാഴ്ച ഇന്റൻസീവ് കെയറിൽ കഴിയുകയുമായിരുന്നു.പിന്നീട് ഒരാഴ്ച സാധാരണ ഹോസ്പിറ്റൽ വാർഡിലും പിന്നീട് ന്യൂറോസർജിക്കൽ റീഹാബിലിറ്റേഷൻ യൂണിറ്റിലും കഴിഞ്ഞിരുന്നു. തുടർന്ന് ഇപ്പോൾ പൂർണ ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ്.