- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബൂദബിയിൽ സ്‌കൂൾ ബസുകൾ കൂട്ടിയിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്; അപകടത്തെ തുടർന്ന് റോഡിൽ വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചു
അബുദാബി: അബൂദബിയിൽ സ്‌കൂൾ ബസുകൾ കൂട്ടിയിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അപകടം സംബന്ധിച്ച് വിശദ വിവരങ്ങൾ ലഭ്യമായില്ല. ഖലീജ് അൽ അറബ് റോഡിൽനിന്ന് മുസഫ വ്യവസായ നഗരിയിലേക്കും താരിഫിലേക്കും തിരിയുന്ന ഭാഗത്താണ് മൂന്ന് സ്‌കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിനാണ് അപകടം നടന്നത്. ഗൾഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വലിയ ഒരു ബസും രണ്ട് മിനി ബസുകളുമാണ് അപകടത്തിൽപ്പെട്ടത്. മിനി ബസുകളിൽ ഒന്ന് പൂർണമായി തകർന്നു. വലിയ ബസും മറ്റൊരു മിനി ബസും ഭാഗികമായും തകർന്നിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെയും ഡ്രൈവർ ഉൾപ്പെടെയുള്ള ബസ് ജീവനക്കാരെയും അബൂദബി പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് റോഡിൽ വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചിരുന്നു. ഖലീജ് അൽ അറബ് റോഡിലെ പ്രധാന തിരിവിൽ സ്‌കൂൾ ബസുകൾക്കു പിറകെ എത്തിയ ഏതാനും വാഹനങ്ങളും കൂട്ട ഇടിയിൽ പെട്ടിട്ടുണ്ട്. വേഗത കൂടിയ ട്രാക്കിൽനിന്ന് വലിയ ബസ് പെട്ടെന്ന് തിരിഞ്ഞതാണ് അപകട കാരണമെന്ന് വിലയിരുത്തുന്നു
അബുദാബി: അബൂദബിയിൽ സ്‌കൂൾ ബസുകൾ കൂട്ടിയിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അപകടം സംബന്ധിച്ച് വിശദ വിവരങ്ങൾ ലഭ്യമായില്ല. ഖലീജ് അൽ അറബ് റോഡിൽനിന്ന് മുസഫ വ്യവസായ നഗരിയിലേക്കും താരിഫിലേക്കും തിരിയുന്ന ഭാഗത്താണ് മൂന്ന് സ്‌കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിനാണ് അപകടം നടന്നത്. ഗൾഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വലിയ ഒരു ബസും രണ്ട് മിനി ബസുകളുമാണ് അപകടത്തിൽപ്പെട്ടത്. മിനി ബസുകളിൽ ഒന്ന് പൂർണമായി തകർന്നു. വലിയ ബസും മറ്റൊരു മിനി ബസും ഭാഗികമായും തകർന്നിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെയും ഡ്രൈവർ ഉൾപ്പെടെയുള്ള ബസ് ജീവനക്കാരെയും അബൂദബി പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് റോഡിൽ വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചിരുന്നു.
ഖലീജ് അൽ അറബ് റോഡിലെ പ്രധാന തിരിവിൽ സ്‌കൂൾ ബസുകൾക്കു പിറകെ എത്തിയ ഏതാനും വാഹനങ്ങളും കൂട്ട ഇടിയിൽ പെട്ടിട്ടുണ്ട്. വേഗത കൂടിയ ട്രാക്കിൽനിന്ന് വലിയ ബസ് പെട്ടെന്ന് തിരിഞ്ഞതാണ് അപകട കാരണമെന്ന് വിലയിരുത്തുന്നു.