പാലാ: സ്‌കൂൾ കായികോത്സവത്തിൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ മൽസരത്തിൽ ആൻസ്റ്റിൻ ജോസഫ് ഷാജിക്ക് സ്വർണം.തിരുവനന്തപുരം സായിയുടെ താരമാണ് ആൻസ്റ്റിൻ.11.04 സെക്കന്റുകൾ കൊണ്ട് ആൻസ്റ്റിൻ ജോസഫ്  ഫിനിഷ് ചെയ്‌തു 

സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്ററിൽ കോഴിക്കോട് പുല്ലൂരാമ്പാറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അപർണ റോയ് വേഗമേറിയ താരം. 12: 49 സെക്കന്റിലാണ് അപർണ ഫിനിഷ് ചെയ്തത്. തിരുവനന്തപരും സായിയുടെ കെ.എം നിഭയ്ക്കാണ് വെള്ളി

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്ററിൽ തൃശൂർ നാട്ടിക ഗവൺമെന്റ് ഫിഷറീസ് സ്‌കൂളിലെ ആൻസി സോജൻ വേഗതാരമായി. ജുനിയർ വിഭാഗം ആൺകുട്ടികളുടെ മൽസരത്തിൽ തിരുവനന്തപുരം സായിയിലെ സി.അഭിനവാണ് വേഗമേറിയ താരം.
തുടർച്ചയായി രണ്ടാം വർഷമാണ് അഭിനവ് സ്വർണം നേടുന്നത്.

സബ്ജുനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് പറളി സ്‌കൂളിലെ വ.നേഹ വേഗമേറിയ താരമായി. 13:42സെക്കൻഡിലാണ് നേഹ ജയിച്ചുകയറിയത്. സബ്ജൂനിയർ ആൺകുട്ടികളിൽ കോതമംഗലം സെന്റ് ജോർജിന്റെ തഞ്ജം അലർട്ടൻ സിങ് ഒന്നാമതെത്തി.
കോഴിക്കോട് പുല്ലാരുമ്പാറ സെന്റ് ജോസഫ്‌സ് എച്ച്.എസിലെ സാനിയ ട്രീസയാണ് സബ്ജൂനിയർ പെൺക്കുട്ടികളുടെ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയത്.