വാഷിങ്ടൺ: കേരളത്തിൽ യേശുദാസിന്റെ ജീൻസ് വിഷയത്തിലുള്ള വിവാദ പരാമർശം കൊടുമ്പിരികൊണ്ടിരിക്കെ യുഎസിലെ ഒരു സ്‌കൂളിൽ ജീൻസ് നിരോധിച്ചത് പ്രതിഷേധത്തിന് കാരണമാകുന്നു.

അമേരിക്കയിലെ നോർത്ത് ഡോക്കോത്തയിലെ ഡെവിൽസ് ലെയ്ക്ക് ഹൈസ്‌കൂളിലാണ് ജീൻസും ലെഗ്ഗിങ്ങ്‌സും ഉൾപ്പെടെയുള്ള ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ തിരിക്കാതിരിക്കാനാണ് തീരുമാനമെന്നാണ് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം. വിദ്യാർത്ഥികൾ ശരീരത്തിൽ ഒട്ടിച്ചേർന്നിരിക്കുന്ന ജീൻസ്, യോഗ പാന്റുകൾ, ലെഗ്ഗിങ്‌സ് എന്നിവ ധരിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.അതേസമയം തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്.