ജിദ്ദ: സമ്മർ വെക്കേഷനും ഹജ്ജ് ഹോളിഡേയ്ക്കും ശേഷം അടുത്ത ഞായറാഴ്ച പുതിയ അധ്യയന വർഷത്തിനു തുടക്കമാകും. നീണ്ട മൂന്നു മാസത്തെ അവധിക്കു ശേഷമാണ് പതിനെട്ടിന് സ്‌കൂളുകളും മറ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂഷനുകളും തുറന്നു പ്രവർത്തിക്കുന്നത്.

അതേസമയം സൗദി ദേശീയ ദിനമായ സെപ്റ്റംബർ 23നു ശേഷം മാത്രമേ സ്‌കൂളുകൾ തുറക്കുകയുള്ളൂവെന്ന് കിംവദന്തി പരന്നിരുന്നു. എന്നാൽ എഡ്യൂക്കേഷൻ മിനിസ്ട്രിയിൽ നിന്ന് ഇത്തരത്തിലുള്ള യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന്‌നിരവധി സ്‌കൂളുകളുടെ പ്രിൻസിപ്പൽമാർ അറിയിച്ചു. എന്നാൽ ദേശീയ ദിനം സെപ്റ്റംബർ 22നാണ് ആഘോഷിക്കുന്നതെന്നും അത് എല്ലാ സ്‌കൂളുകൾക്കും അവധി ദിനം തന്നെയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ഷോപ്പിങ് സെന്ററുകളിലും സ്റ്റേഷനറി ഷോപ്പുകളിലും നിരവധി ഓഫറുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എല്ലായിടത്തും സ്‌കൂൾ ഷോപ്പിങ് തിരക്കും കാണാം. അവധിയാലസ്യം വെടിഞ്ഞ് സ്‌കൂളിൽ പോകാനുള്ള ഉത്സാഹത്തിലാണ് കുട്ടികളും