കുവൈറ്റ്: കുവൈറ്റിൽ അടുത്ത സ്‌കൂൾ അധ്യയന വർഷം ഈദ് അവധിക്കു ശേഷമാണ് ആരംഭിക്കുക. വിദ്യാഭ്യാസ മന്ത്രി ബാദർ അൽ എസയാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. സ്‌കൂൾ ജീവനക്കാർ സെപ്റ്റംബർ 18 ന് ഹാജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 21 ന് കിന്റർഗാർട്ടനും ഗ്രേഡ് വൺ വിദ്യാർത്ഥികൾക്കും സെപ്റ്റംബർ 22 ന് െ്രെപമറി ഗ്രേഡ് വിദ്യാർത്ഥികൾക്കും സെപ്റ്റംബർ 25 ന് സെക്കന്ററി, ഇന്റർ മീഡിയേറ്റ് വിദ്യാർത്ഥികൾക്കുമാണ് ക്ലാസുകൾ ആരംഭിക്കുക.