- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു മാതാപിതാക്കൾ ഉള്ള കുഞ്ഞ് അടുത്ത വർഷം ബ്രിട്ടനിൽ ജനിക്കും; ജനിതക രോഗങ്ങൾ അകറ്റാനുള്ള വിദ്യ അവസാനിപ്പിക്കുന്നത് പ്രകൃതിനിയമത്തെ
സാധാരണയായി ഒരു കുഞ്ഞിന് മാതാപിതാക്കന്മാരായി രണ്ട് പേരാണ് ഉണ്ടാവാറുള്ളത്. എന്നാൽ ഒരു വർഷത്തിനകം ബ്രിട്ടനിൽ മൂന്ന് മാതാപിതാക്കന്മാരുള്ള കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനിതകരോഗത്തെ അകറ്റുന്നതിനുള്ള ഈ പുതിയ വിദ്യ പ്രകൃതി ജനനത്തിന് പുറകിലെ പ്രകൃതിനിയമത്തെയാണ് മറികടക്കുന്നത്. വിവാദപരമായ ഈ ഐവിഎഫ് ടെക്നിക്ക് ഉപയോഗത്തിന് തയ്യാറായെന്നാണ് ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായ ആരോഗ്യ അവസ്ഥകളുള്ളവർക്ക് പോലും കുഞ്ഞിന് ജന്മമേകാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഈ ഐവിഎഫ് പ്രക്രിയയുടെ ഭാഗമായി മൂന്നാമതൊരു വ്യക്തിയിൽ നിന്നും ജനറ്റിക് മെറ്റീരിയൽ സ്വീകരിക്കുന്നുണ്ടെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇതിലൂടെ പിറക്കുന്ന ഏത് കുഞ്ഞിനും ഡിഎൻഎകൾ മാതാപിതാക്കളിൽ നിന്നും മൈറ്റോകോൺഡ്രിയ ദാതാവിൽ നിന്നും സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ സുരക്ഷിതമല്ലെന്നതിന് തങ്ങൾക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. വിവാദപരമായ ഈ ഐവിഎഫ് ടെ
സാധാരണയായി ഒരു കുഞ്ഞിന് മാതാപിതാക്കന്മാരായി രണ്ട് പേരാണ് ഉണ്ടാവാറുള്ളത്. എന്നാൽ ഒരു വർഷത്തിനകം ബ്രിട്ടനിൽ മൂന്ന് മാതാപിതാക്കന്മാരുള്ള കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനിതകരോഗത്തെ അകറ്റുന്നതിനുള്ള ഈ പുതിയ വിദ്യ പ്രകൃതി ജനനത്തിന് പുറകിലെ പ്രകൃതിനിയമത്തെയാണ് മറികടക്കുന്നത്. വിവാദപരമായ ഈ ഐവിഎഫ് ടെക്നിക്ക് ഉപയോഗത്തിന് തയ്യാറായെന്നാണ് ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായ ആരോഗ്യ അവസ്ഥകളുള്ളവർക്ക് പോലും കുഞ്ഞിന് ജന്മമേകാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഈ ഐവിഎഫ് പ്രക്രിയയുടെ ഭാഗമായി മൂന്നാമതൊരു വ്യക്തിയിൽ നിന്നും ജനറ്റിക് മെറ്റീരിയൽ സ്വീകരിക്കുന്നുണ്ടെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇതിലൂടെ പിറക്കുന്ന ഏത് കുഞ്ഞിനും ഡിഎൻഎകൾ മാതാപിതാക്കളിൽ നിന്നും മൈറ്റോകോൺഡ്രിയ ദാതാവിൽ നിന്നും സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ സുരക്ഷിതമല്ലെന്നതിന് തങ്ങൾക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്.
വിവാദപരമായ ഈ ഐവിഎഫ് ടെക്നിക്ക് സ്ത്രീകളിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഇതിലൂടെയുള്ള ആദ്യശിശുവിന്റെ പിറവിക്ക് അടുത്ത വർഷം ബ്രിട്ടനിൽ സാഹചര്യമൊരുങ്ങിയിരിക്കുന്നത്. ഈ ഫെർട്ടിലിറ്റി സാങ്കേതിക വിദ്യ ഇതിന് മുമ്പ് ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ പരീക്ഷിച്ചിരുന്നു. ജനിതകപരമായ രോഗങ്ങളുള്ള കുട്ടികൾ ജനിക്കുന്നത് ഒഴിവാക്കാനായി ദമ്പതിമാർക്ക് രണ്ടാമതൊരു സ്ത്രീയുടെ അണ്ഡമുപയോഗിച്ച് ആരോഗ്യമുള്ള ഒരു കുട്ടിയെ ജനിപ്പിക്കുന്നതിനുള്ള സാഹചര്യമായിരുന്നു ഇതിലൂടെ ഒരുക്കിയിരുന്നത്. ഇത്തരമൊരു കുട്ടിക്ക് ഫലത്തിൽ മൂന്ന് മാതാപിതാക്കളായിരിക്കും ഉണ്ടായിരിക്കുക. അതായത് ദമ്പതികളും പുറമെ നിന്ന് അണ്ഡം നൽകുന്ന മൂന്നാമത്തെ വ്യക്തിയായ സ്ത്രീയുമായിരിക്കുമവർ.
ന്യൂകാസിലിലെ ആ പരീക്ഷണത്തിന് ശേഷം ഒരു ദശാബ്ദക്കാലം ഇതുമായി ബന്ധപ്പെട്ട് അണ്ഡങ്ങളുടെ മേലും ഇതുപയോഗിച്ചുണ്ടാകുന്ന ഭ്രൂണത്തിന്റെ മേലും കടുത്ത പരീക്ഷണങ്ങളായിരുന്നു ലാബിൽ വച്ച് നടന്നിരുന്നത്. അതിലൂടെ ഇത്തരത്തിൽ ആദ്യത്തെ സ്ത്രീയെ ട്രീറ്റ് ചെയ്യാൻ തങ്ങൾ ഒരുങ്ങിയെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ട്രീറ്റ്മെന്റിന്റെ സുരക്ഷയെപ്പറ്റി ആശങ്കൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതായത് ഇതിലൂടെ ജനിക്കുന്ന കുട്ടി ആരോഗ്യമുള്ളതായിരിക്കുമെന്ന് തങ്ങൾക്ക് ഉറപ്പ് നൽകാനാവില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. തകരാറുള്ള മൈക്രോകോൺഡ്രിയയിലൂടെ കുഞ്ഞുങ്ങളിലേക്ക് പാരമ്പര്യമായി മാരകരോഗങ്ങൾ മാതാപിതാക്കളിൽ നിന്നും പടരുന്നത് ഒഴിവാക്കുകയാണ് പുതിയ ഐവിഎഫ് വിദ്യയുടെ ലക്ഷ്യം. കോശങ്ങളിലെത്തുന്ന ഭക്ഷണത്തെ ഊർജമാക്കി പരിവർത്തനം ചെയ്യുന്ന കോശങ്ങളിലെ ചെറിയ പവർഹൗസുകളാണ് മൈറ്റോകോൺഡ്രിയ.
മൈറ്റോകോൺഡ്രിയയിലുണ്ടാകുന്ന പരമ്പരാഗത വൈകല്യങ്ങൾ 65,000 കുഞ്ഞുങ്ങളിൽ ഒന്നിനെന്ന തോതിൽ രോഗങ്ങളുണ്ടാക്കുന്നുണ്ടെന്നും അത് 50ജനറ്റിക് രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇത് മൂലം നിരവധി സ്ത്രീകൾക്ക് കുട്ടികളുണ്ടാകാത്ത അവസ്ഥയുമുണ്ട്. ഇത്തരം പ്രശ്നങ്ങൾ പുതിയ ഐവിഎഫ് ടെക്നിക്കിലൂടെ മറികടന്ന് ആരോഗ്യമുള്ള കുഞ്ഞിനെ സ്വന്തമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ മാതാവിന്റെ കരാറുള്ള മൈറ്റോകോൺഡ്രിക്ക് പകരം മറ്റൊരാളുടെ അണ്ഡത്തിൽ നിന്നുമുള്ള മൈറ്റോകോൺഡ്രിയ എടുത്ത് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.ഇതിനെതിരെ വിവിധ തുറകളിൽ നിന്നും ധാർമികപരമായ എതിർപ്പുകൾ ഉയർന്ന് വന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് ഉപയോഗിക്കാൻ അനുമതി നൽകുന്ന വിധം ബ്രിട്ടീനിയമത്തിൽ കഴിഞ്ഞ വർഷം മാറ്റം വരുത്തിയിരുന്നു.