- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ അവാർഡ് തിളക്കത്തിൽ തലസ്ഥാനത്തെ കുട്ടികൾ; സംസ്ഥാന തലത്തിൽ റാങ്ക് കരസ്ഥമാക്കി തിരുവനന്തപുരത്തെ പതിനൊന്ന് വിദ്യാർത്ഥികൾ
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഒളിമ്പ്യാഡിൽ സംസ്ഥാന തലത്തിൽ ഉന്നത റാങ്ക് കരസ്ഥമാക്കി വിദ്യാർത്ഥികൾ തലസ്ഥാനത്തിന്റെ അഭിമാനമായി. 2014-15 ഒളിമ്പ്യാഡ് പരീക്ഷയിൽ പങ്കെടുത്ത പതിനൊന്ന് വിദ്യാർത്ഥികളാണ് സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടി മികവ് തെളിയിച്ചിരിക്കുന്നത്. ജവഹർ പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിന
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഒളിമ്പ്യാഡിൽ സംസ്ഥാന തലത്തിൽ ഉന്നത റാങ്ക് കരസ്ഥമാക്കി വിദ്യാർത്ഥികൾ തലസ്ഥാനത്തിന്റെ അഭിമാനമായി. 2014-15 ഒളിമ്പ്യാഡ് പരീക്ഷയിൽ പങ്കെടുത്ത പതിനൊന്ന് വിദ്യാർത്ഥികളാണ് സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടി മികവ് തെളിയിച്ചിരിക്കുന്നത്.
ജവഹർ പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അക്‌സ സേവ്യർ, ലയോള പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ആദിത്യ കിഷോർ, ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആകാശ് എന്നിവർ നാഷണൽ സൈബർ ഒളിമ്പ്യാഡിലും ജവഹർ പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി റിയ, സ്‌കൂൾ ഓഫ് ഗുഡ് ഷെപ്പേഡ് സീനിയർ സെക്കന്ററി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി രോഹിത്, കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അഖിൽ എന്നിവർ നാഷണൽ സയൻസ് ഒളിമ്പ്യാഡിലും ഹോളീ എയ്ഞ്ചൽസ് ഐ.എസ്.സി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ശിവാനി, കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ബി. അർജ്ജുൻ എന്നിവർ ഇന്റർനാഷണൽ മാത്തമാറ്റിക് ഒളിമ്പ്യാഡിലുമാണ് സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച ഒളിമ്പ്യാഡ് അവാർഡിൽ ജേതാക്കൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യയുൾപ്പെടെ പത്തൊൻപത് രാജ്യങ്ങളിലെ 31,500 സ്‌കൂളുകളിൽ നിന്നെത്തിയ നാൽപ്പത് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരപ്പരീക്ഷയിൽ വിജയിച്ചാണ് തിരുവനന്തപുരത്തിന്റെ മിടുക്കർ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്. മികച്ച റാങ്ക് നേട്ടത്തോടെ തലസ്ഥാനം ഒരിക്കൽക്കൂടി തങ്ങളുടെ മികവ് ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയിരിക്കുകയാണ്.
നാല് ഒളിമ്പ്യാഡ് വിഭാഗങ്ങളിലായി ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മികച്ച മൂന്ന് റാങ്ക് ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. ഒന്ന്, രണ്ട്, മൂന്ന് റാങ്കുകളിലായി 47 പേർ വീതമാണ് അവാർഡിന് അർഹരായത്. ഒന്നാം റാങ്കിന് സ്വർണ മെഡലും അമ്പതിനായിരം രൂപയും രണ്ടാം റാങ്കിന് ഇരുപത്തി അയ്യായിരം രൂപയും വെള്ളി മെഡലും മൂന്നാം റാങ്കിന് പതിനായിരം രൂപയും വെങ്കല മെഡലും കൂടാതെ എല്ലാ റാങ്ക് ജേതാക്കൾക്കും മെറിറ്റ് സർട്ടിഫിക്കറ്റും ആയിരം രൂപ ഗിഫ്റ്റ് പ്രൈസായും ലഭിച്ചു.
നാൽപ്പത് ലക്ഷത്തോളം വിദ്യാർത്ഥികളുമായി മത്സരിച്ച് കരസ്ഥമാക്കിയ അവാർഡ് വിദ്യാർത്ഥികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. പുരസ്‌കാരം സ്വീകരിക്കുന്നതിനായി വേദിയിലേക്കെത്തിയ ഓരോ ജേതാക്കളേയും സദസ് നിറഞ്ഞ കരഘോഷത്തോടെയായിരുന്നു വരവേറ്റത്.
അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ 40 അദ്ധ്യാപകരെയും പത്ത് പ്രിൻസിപ്പൽമാരെയും ക്യാഷ് അവാർഡും മെഡലും നൽകി ചടങ്ങിൽ ആദരിച്ചു. ഡൽഹി ചിന്മയ മിഷൻ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് സുപ്രീം കോടതി മുൻ ജസ്റ്റിസ് ദീപക് വർമ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആർ.ഒ പ്രൊഫസറും എൻ.ഐ.ടി മണിപ്പൂർ ചെയർമാനുമായ പത്മശ്രീ പ്രൊ. വൈ. എസ് രാജൻ, ഗുർഗാവോൺ ഇന്ത്യ മെഡിസിറ്റി ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം അക്കാദമിക് ആൻഡ് റിസർച്ച് ചെയർമാൻ പത്മശ്രീ ഡോ. എൻ.പി ഗുപ്ത, ഇന്ത്യ ബ്രിട്ടീഷ് കൗൺസിൽ ടീച്ചിങ് സെന്റർ മാനേജർ മൈക്കൽ ഗോർഡൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.
'2014-15 ലെ ഒളിമ്പ്യാഡ് പരീക്ഷയിൽ ഇന്ത്യയുൾപ്പെടെ പത്തൊൻപത് രാജ്യങ്ങളിലെ 31,500 സ്‌കൂളുകളിൽ നിന്നെത്തിയ നാൽപ്പത് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 3,500 ഓളം സ്‌കൂളുകളിൽ നിന്നുള്ള 24,000 ത്തോളം വിദ്യാർത്ഥികൾ സംസ്ഥാന തലങ്ങളിൽ ഉന്നതമായ റാങ്കുകൾ കരസ്ഥമാക്കി. ആറ് ലക്ഷത്തോളം വിദ്യാർത്ഥികൾ അതാത് സ്‌കൂളുകളിലെ ഉയർന്ന റാങ്കുകൾക്കുള്ള എക്‌സലൻസ് അവാർഡിന് അർഹരായി. വിദ്യാർത്ഥികളെ അവാർഡിന് പ്രാപ്തരാക്കുന്നതിന് കഠിന പരിശ്രമം നടത്തിയ 1,500 ഓളം പ്രിൻസിപ്പൽമാരെയും അദ്ധ്യാപകരേയും അവാർഡ് നൽകി ആദരിച്ചു,' സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ ഫൗണ്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടുമായ മഹാബീർ സിങ് അഭിപ്രായപ്പെട്ടു.
സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ (എസ്.ഒ.എഫ്)
കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് സ്‌കൂൾ, സംസ്ഥാന, അന്താരാഷ്ട്ര തലങ്ങളിൽ അവരുടെ പ്രകടനങ്ങൾ മികവുറ്റതാക്കുക എന്നതാണ് എസ്.ഒ.എഫ് ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളിലെ മാത്സര്യ ബുദ്ധി വർദ്ധിപ്പിച്ച് ഉയർന്ന മത്സര പരീക്ഷകളെ നേരിടുന്നതിന് കുട്ടികളെ പ്രാപ്തമാക്കുവാൻ എസ്.ഒ.എഫ് ശ്രമിക്കുന്നുണ്ട്. മത്സരാർത്ഥികളായ ഓരോ വിദ്യാർത്ഥികളേയും വിലയിരുത്തി തങ്ങളുടെ പ്രാപ്തി സ്വയം ബോധ്യപ്പെടുത്തി മത്സരങ്ങൾക്ക് അവരെ സജ്ജമാക്കുന്നു. കുട്ടികളുടെ ശക്തിയും ദൗർബല്യവും എന്തൊക്കെയെന്ന് വിശദമാക്കിയാണ് വിശകലന റിപ്പോർട്ട് തയ്യാറാക്കുന്നത്. നാഷണൽ സൈബർ ഒളിമ്പ്യാഡ്, നാഷണൽ സയൻസ് ഒളിമ്പ്യാഡ്, ഇന്റർനാഷണൽ മാത്തമാറ്റിക്‌സ് ഒളിമ്പ്യാഡ്, ഇന്റർനാഷണൽ ഇംഗ്ലീഷ് ഒളിമ്പ്യാഡ് എന്നീ നാല് വിഭാഗങ്ങളിലെ ഒളിമ്പ്യാഡ് പരീക്ഷകളാണ് എസ്. ഒ.എഫ് സംഘടിപ്പിക്കുന്നത്. ഒളിമ്പ്യാഡ് പരീക്ഷകളുടെ ലോകത്തിലെ ഏറ്റവും വലിയ സംഘാടകരായ എസ്.ഒ.എഫ് കഴിഞ്ഞ പതിനെട്ട് വർഷങ്ങളായി ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നുണ്ട്. ഓരോ വർഷവും അവാർഡ് ദാനത്തിനും സംഘാടനത്തിനുമായി പത്ത് കോടിയോളം രൂപയാണ് എസ്.ഒ.എഫ് ചിലവഴിക്കുന്നത്.