- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുകളെ ഒഴിവാക്കി ചിത്രങ്ങൾ നേരിട്ട് മസ്തിഷ്‌ക്കത്തിലേക്ക് അയയ്ക്കും; ക്യാമറയിൽ നിന്നും സിഗ്‌നലുകൾ നേരെ ചെല്ലുന്നത് മസ്തിഷ്കത്തിലുള്ള ചിപ്പിലേക്ക്; കുരങ്ങുകളിൽ നടത്തിയ പരീക്ഷണം വിജയകരം; അന്ധർക്കും കാഴ്ച്ച ശക്തി നൽകുന്ന, ആധുനിക ശാസ്ത്രത്തിന്റെ അപൂർവ്വ നേട്ടം
ഇതൊരു സിനിമാ കഥയാണെന്ന് തോന്നും ആദ്യം. പല സത്യങ്ങളും മിത്തുകളേക്കാൾ ദുരൂഹവും അദ്ഭുതകരവുമായിരിക്കുമെന്ന വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ടാണ് ആധുനിക ശാസ്തം പുതയോരു നേട്ടം കൈവരിക്കുന്നത്. അന്ധത ഒരു ശാപമായി കൂടെക്കൊണ്ടു നടക്കുന്നവർക്കും സാധാരണ കാഴ്‌ച്ചകൾ കാണുവാൻ സഹായിക്കുന്ന പുതിയ ഹൈ ടെക് ഗ്ലാസ്സുകൾ.
ആധുനിക ക്യാമറ ഘടിപ്പിച്ചതാണ് ഈ ഗ്ലാസ്സുകൾ. ഇത് ഒരു വയറിന്റെ സഹായമില്ലാതെ തന്നെ ഒപ്പിയെടുക്കുന്ന കാഴ്‌ച്ചകൾ സിഗ്‌നലുകളാക്കി മസ്തിഷ്‌കത്തിലേക്ക് അയയ്ക്കും. അന്ധതയ്ക്ക് വലിയൊരു പരിധി വരെ കാരണമാകുന്നത് കണ്ണുകൾക്കും മസ്തിഷ്‌ക്കത്തിനും ഇടയിലുള്ള ഞരമ്പുകൾക്ക് സംഭവിക്കുന്ന തകരാറുകളാണ്. ഈ ഞരമ്പുകളെ ഒഴിവാക്കി നേരിട്ട് മസ്തിഷ്‌ക്കത്തിലേക്ക് ഈ സിഗ്‌നലുകൾ അയയ്ക്കപ്പെടും.
ഡച്ച് ശാസ്ത്ര്ജ്ഞരാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ചികിത്സിച്ചു ഭേദമാക്കാൻ ആകാത്ത അന്ധതയെ മറികടക്കുന്നതിനായി ആധുനിക ശാസ്ത്രം നിരവധി പരീക്ഷണങ്ങളാണ് ഇക്കഴിഞ്ഞ ദശാബ്ദത്തിൽ നടത്തിയിട്ടുള്ളത്. അതിൽ അമേരിക്കയിലും ബ്രിട്ടനിലും പരീക്ഷിച്ച ബയോണീക് കണ്ണുകൾ, ജനിതക ഏഡിറ്റിങ് ടൂൾ ഉപയോഗിച്ചുള്ള ചികിത്സ എന്നിവ ഉൾപ്പെടുന്നു.
മസ്തിഷ്‌കത്തിൽ വിഷ്വൽ ഇമേജുകൾ സൃഷ്ടിക്കാൻ കഴിവുള്ള ന്യുറോപ്രോസ്തെസിസ് എന്ന ഉപകരണത്തിന്റെ വികസനത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഈ ഗ്ലാസ്സുകൾ വികസിപ്പിച്ച് എടുത്തിരിക്കുന്നത്. ഏയ്ൻതോവൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ഉൾപ്പടെയുള്ള ഒരു കൂട്ടം ഡച്ച് സ്ഥാപനങ്ങളുടെ സംയുക്തപരിശ്രമഫലമായാണ് ഇത് വികസിപ്പിച്ചത്.
കണ്ണടയിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ, ഒരു ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾനിശ്ചല ചിത്രങ്ങൾ എടുക്കുന്നു. ഇത് പിന്നീട് കാഴ്‌ച്ചശക്തിയില്ലാത്ത വ്യക്തിയുടെ വിഷ്വൽ കോർടെക്സിൽ ഘടിപ്പിച്ച ഒരു ചിപ്പിലേക്ക് വയർലെസ് സാങ്കേതിക വിദ്യമൂലംഅയച്ചു കൊടുക്കും. വൈ-ഫൈ, ബ്ലൂടൂത്ത് സാങ്കേതിക വിദ്യയ്ക്ക് സമാനമായ റേഡിയോ തരംഗങ്ങൾ വഴിയാണ് ഇത് ചെയ്യുക.കണ്ണുകൾ കാണുന്ന കാഴ്‌ച്ചകളുടെ സിഗ്‌നലുകൾ മസ്തിഷ്‌ക്കത്തിന് അയച്ചുകൊടുക്കുന്ന സ്വാഭാവിക പ്രക്രിയയോട് സമാനമായ രീതിയിലായിരിക്കും ഇതും നടക്കുക.
മസ്തിഷ്‌കത്തിന്റെ, കണ്ണിൽ നിന്നുള്ള ചിത്രങ്ങളുടെ സിഗ്‌നലുകളെ കാഴ്‌ച്ചകളാക്കി മാറ്റുന്ന ഭാഗത്തെ കോശങ്ങളെ സൂക്ഷ്മമായ ഇലക്ട്രോഡുകൾ കൊണ്ട് ഉത്തേജിപ്പിക്കും. ഈ പുതിയ കണ്ണട ഇതുവരെ മനുഷ്യരിൽ പരീക്ഷിച്ചിട്ടില്ല. എന്നാൽ ലബോറട്ടറിയിലെ പരീക്ഷണങ്ങളുമ്കുരങ്ങുകളിൽ നടത്തിയ പരീക്ഷണങ്ങളും വിജയം കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു.
വയർലെസ് സാങ്കേതിക വിദ്യ ആയതിനാൽ അണുബാധയുണ്ടാകുവാനുള്ള സാധ്യതയുമില്ല. ഇത് എന്ന് പുറത്തിറക്കുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നാൽ, ഇതിന് ഏകദേശം 1,10,000 പൗണ്ട് വില വരും എന്നാണ് കണക്കാക്കപ്പെടുന്നത്. മസ്തിഷ്‌കത്തിൽ ചിപ്പ് ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുള്ള ചെലവ് കൂട്ടാതെയാണിത്.
മറുനാടന് ഡെസ്ക്