- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത് വേ ഇത് റേ! എന്‍ഐഎ വെറുതെ വിട്ടുവന്ന് പറയുന്ന ഡോക്ടര്‍മാരല്ല, വിഷം കലക്കല്‍ അടക്കം പ്ലാന്‍ ചെയ്ത വൈറ്റ് കോളര്‍ ഭീകരവാദികള്‍; ഭീകരതയുടെ ജഹാദി മൊഡ്യൂള്‍ യാഥാര്‍ത്ഥ്യം; മീഡിയാവണ്‍ വാര്‍ത്താ കാര്‍ഡിന്റെ മറവില്‍ പ്രചരിക്കുന്നത് നുണക്കഥ
അത് വേ ഇത് റേ! എന്‍ഐഎ വെറുതെ വിട്ടുവന്ന് പറയുന്ന ഡോക്ടര്‍മാരല്ല
കോഴിക്കോട്: 'ഡല്‍ഹി സ്ഫോടനത്തില്‍ പങ്ക് കണ്ടെത്താനാവാഞ്ഞതിനാല്‍, എന്‍ഐഎ മൂന്ന് ഡോക്ടര്‍മാര്‍ അടക്കം നാലുപേരെ വെറുതെ വിട്ടു'. മീഡിയാവണ്ണിന്റെ ലോഗോവെച്ച് പ്രചരിക്കുന്ന ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. പിടിച്ച ഡോക്ടര്‍മാരെയെല്ലാം, എന്‍ഐഎ വെറുതെവിട്ടുവെന്നും, വൈറ്റ്കോളര്‍ ഭീകരവാദം ഇല്ല എന്ന് തെളിഞ്ഞുവെന്ന് പറഞ്ഞ് ഒരു വിഭാഗം സോഷ്യല്‍ മീഡിയില്‍ പ്രചാരണം തുടരുകയാണ്. എന്നാല്‍ രണ്ടും വേറെയാണ്. എന്‍ഐഎ വെറുതെ വിട്ടുവന്ന് പറയുന്ന ഡോക്ടമാരല്ല, വിഷം കലക്കല്‍ അടക്കം പ്ലാന്‍ ചെയ്ത വൈറ്റ് കോളര്‍ ജിഹാദികള്‍.
നേരത്തെ ഇന്ത്യാ ടുഡെയും ഇതുപോലെ ഒരു വാര്‍ത്ത കൊടുത്തിരുന്നു. എന്നാല്‍ പിന്നാലെ അതിന് വിശദീകരണം ഇന്ത്യാ ടുഡെ തന്നെ കൊടുക്കുയും ചെയ്തു. ഡല്‍ഹി സ്ഫോടനത്തിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന ഡോക്ടര്‍മാരെയല്ല, അവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിട്ടുള്ളത് എന്ന് ഇന്ത്യാ ടുഡെ പറയുന്നു. പക്ഷേ ഇതൊന്നും മനസ്സിലാക്കാതെയാണ് കേരളത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നത്.
വിട്ടയച്ചത് മുഖ്യപ്രതികളെയല്ല
മീഡിയാവണ്‍ വാര്‍ത്തയുടെ കാര്‍ഡ് കണ്ടാല്‍ തോന്നുക സ്ഫോടന വസ്തുകള്‍ ആയി പിടിക്കപ്പെട്ട ഡോക്ടര്‍മാരോ, സഹ തീവ്രവാദികളെയോ ആണ് പൊലീസ് വിട്ടയച്ചത് എന്നാണ്. എന്നാല്‍ ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍, ഫരീദാബാദ് അല്‍ ഫലാഹ് ഹോസ്പിറ്റലില്‍ നിന്ന് ചോദ്യം ചെയ്യാന്‍ 13 ഡോക്ടര്‍മാരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അവരില്‍ 3 പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. 10-ല്‍ കൂടുതല്‍ പേര് ഇപ്പോഴും പോലീസിന്റെ കൈയില്‍ ഉണ്ട്. 300 -ല്‍ അധികം പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇനിയും സംശയം ഉള്ളവരെ ചോദ്യം ചെയ്യുന്നുമുണ്ട്.
ഡോ. മുസമില്‍ ഷക്കീല്‍ ഗാനായി ,ഡോ. മുസഫര്‍ അഹമ്മദ്, ഡോ. ആദില്‍ അഹമ്മദ് റാതര്‍, ഡോ. ഷഹീന്‍ സയീദ്, എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ഇവുടെ മെഡിക്കല്‍ രജിസ്ട്രേഷന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ ഡോ. മുസമില്‍ ഷക്കീല്‍ ഗാനായിയാണ് തീവ്രവാദ മൊഡ്യൂളിലെ പ്രധാനി. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഇയാള്‍ ഫരീദാബാദില്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതിന് അറസ്റ്റിലായി.ഫരീദാബാദിലെ അല്‍ ഫലാ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി അംഗമായിരുന്നു.
ഡോ. ആദില്‍ അഹമ്മദ് റാതര്‍, ഡോ മുസമ്മിലിന്റെ സഹായിയാണ്. സ്ഫോടകവസ്തുക്കള്‍ ഒളിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു. ഇയാളുടെ ലോക്കറില്‍ നിന്ന് എകെ-47 കണ്ടെത്തി. കശ്മീരിലെ കുല്‍ഗാം സ്വദേശിയാണ് റാതര്‍. തീവ്രവാദ മൊഡ്യൂളിലെ അംഗമായ ഡോ. ഷഹീന്‍ ഷാഹിദ് സഞ്ചരിച്ച കാറില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ലഖ്‌നൗ ആസ്ഥാനമായുള്ള ഈ ഡോക്ടറും അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്നു.
ഇതിനുപുറമെ, ജമ്മു കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയും, കാണ്‍പൂരിലെ ജിഎസ്വിഎം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ റെസിഡന്റ് ഡോക്ടറായിരുന്ന, ഡോ. മുഹമ്മദ് ആരിഫിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡോ. റയീസ് അഹമ്മദ് ഭട്ട് പിടിയിലായത് ഡോ. ഉമര്‍ നബിയുമായി ബന്ധത്തെ തുടര്‍ന്നാണ്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയായ ഇയാള്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സര്‍ജനായി ജോലി ചെയ്യുകയാണ്. അതുപോലെ ഹാപൂരിലെ ജിഎസ് മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന, ഡോ. ഫാറൂഖിനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവില്‍ ആരെയും വിട്ടയിച്ചിട്ടില്ല.
പക്ഷേ വിട്ടയച്ചത് ഈ ഹോസ്പിറ്റലിലെ മറ്റ് ഡോക്ടര്‍മാരെയാണ്. ഇവര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തുവരാണെന്നതിന് തെളിവും കിട്ടിയിട്ടില്ല.ഡോക്ടര്‍ റിഹാന്‍, ഡോക്ടര്‍ മുഹമ്മദ്, ഡോക്ടര്‍ മുസ്ത്തകീം എന്നീ മുന്നുപേരെയും ഫെര്‍ട്ടിലൈസര്‍ ഡീലര്‍ ആയ ദിനേശ് സിംഗ്ലയെയുമാണ് വിട്ടയച്ചത്. മൂന്നുദിവസം തുടര്‍ച്ചയായി ഇവരെ ചോദ്യം ചെയ്തെങ്കിലും നേരിട്ട് ഭീകരവാദികളുമായി ലിങ്ക് ചെയ്യുന്ന കണ്ടെത്താന്‍ സാധിക്കാത്തതുകൊണ്ടാണ് ഇവരെ വെറുതെവിട്ടതാണ്. പക്ഷേ ഇപ്പോഴും ഇവര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. വസ്തുത ഇതായിക്കേ എല്ലാ ഡോക്ടര്‍മാരെയും വിട്ടയച്ചുവെന്നും, തീവ്രവാദ മൊഡ്യൂള്‍ വ്യാജമാണെന്നുമൊക്കെയുള്ള വ്യാജ പ്രചാരണമാണ് ഒരു വിഭാഗം ഇസ്ലാമിസ്റ്റുകള്‍ നടത്തുന്നത്.




