മുംബൈ: ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ അഭിനേതാവായി തമിഴ് സൂപ്പർതാരം ധനുഷ്. പത്ത് ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രമുഖ ഓൺലൈൻ ഡേറ്റ ബേസ് ആയ ഐഎംഡിബിയാണ് പട്ടിക പുറത്തിറക്കിയത്. ബോളിവുഡ് നടന്മാരിൽ ഹൃത്വിക് റോഷന് മാത്രമാണ് പട്ടികയിൽ ഇടംനേടാനായത്.

പത്തുപേരിൽ ആറു പേരും തെന്നിന്ത്യൻ താരങ്ങളാണ്. തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലുള്ളവർ പട്ടികയിൽ ഇടംനേടിയെങ്കിലും മലയാളത്തിൽ നിന്ന് ആരും പട്ടികയിലില്ല. ബോളിവുഡിൽ നിന്നുള്ള നാലു പേരിൽ മൂന്നു പേരും നടിമാരാണ്.

 

 
 
 
View this post on Instagram

A post shared by IMDb India (@imdb_in)

ബോളിവുഡ് സുന്ദരി ആലിയയാണ് രണ്ടാം സ്ഥാനത്ത്. ഐശ്വര്യ റായ് മൂന്നാം സ്ഥാനത്തും രാം ചരൺ നാലാം സ്ഥാനവും നേടി. തെന്നിന്ത്യൻ സുന്ദരി സമാന്തയാണ് അഞ്ചാം സ്ഥാനത്ത്. ബോളിവുഡിൽ നിന്ന് കിയാര അധ്വാനിയാണ് ഏഴാം സ്ഥാനത്ത്. ജൂനിയർ എൻടിആർ, അല്ലു അർജുൻ, യഷ് എന്നിവർ അവസാന മൂന്നു സ്ഥാനങ്ങളിൽ ഇടംകണ്ടെത്തി.

ഇന്ത്യൻ ആരാധകരെ മാത്രമല്ല ഹോളിവുഡിനേയും അമ്പരപ്പിച്ചതോടെയാണ് ധനുഷ് ജനപ്രീതിയിൽ ഒന്നാമനായത്. നെറ്റ്ഫൽക്സ് ചിത്രമായ ്രേഗ മാൻ വൻ വിജയമാണ് നേടിയത്. ഗംഗുഭായ്, ഡാർലിങ് തുടങ്ങിയ ചിത്രത്തിലൂടെയാണ് ആലിയ രണ്ടാം സ്ഥാനം നേടിയത്. പൊന്നിയിൻ സെൽവനിലെ നന്ദിനി എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ ആരാധക മനം കവർന്നത്.

 

 
 
 
View this post on Instagram

A post shared by IMDb India (@imdb_in)

പുഷ്പയിലെ ഓ ആണ്ടവ എന്ന ഗാനത്തിലൂടെയാണ് സാമന്ത കയ്യടി നേടിയത്. സൂപ്പർഹിറ്റ് ചിത്രങ്ങളായ ആർആർആറിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ രാം ചരണും ജൂനിയർ എൻടിആറും ജനപ്രീതിയിലേക്ക് എത്തുന്നത്. പുഷ്പയിലെ പ്രകടനത്തിലൂടെ അല്ലു അർജുനും കെജിഎഫിന്റെ വൻ വിജയത്തോടെ യഷും ആരാധകരെ അമ്പരപ്പിച്ചിരുന്നു.