- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
വിമര്‍ശിക്കുന്നവരെ മുള്ളിക്കുമെന്നൊക്കെ കേറി പറഞ്ഞാല്‍ ചിലപ്പോള്‍ ഇങ്ങനെ ഓടി നടന്ന് മുളേളണ്ടി വരും; ജോജുവിന്റെ വാക്കുകളില്‍ അഹങ്കാരവും ഭീഷണിയും; കേസെടുക്കണം; നിരൂപകനെ ഭീഷണിപ്പെടുത്തി എയറിലായ ജോജു ജോര്‍ജിനെ വിമര്‍ശിച്ച് ഡോ. എസ് എസ് ലാല്‍
ജോജു ജോര്‍ജിനെ വിമര്‍ശിച്ച് ഡോ. എസ് എസ് ലാല്‍
തിരുവനന്തപുരം: 'പണി' സിനിമയുടെ നിരൂപണം എഴുതിയതിന്റെ പേരില്‍ നിരൂപകനായ ആദര്‍ശിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ സംവിധായകനും നടനുമായ ജോജു ജോര്‍ജ്ജിനെതിരെ കുറിപ്പുമായി ഡോ. എസ് എസ് ലാല്‍. ജോജുവിന്റെ വാക്കുകളില്‍ അഹങ്കാരവും ഭീഷണിയുമാണ്. നടനെതിരെ കേസെടുക്കേണ്ടതാണ്.
'സിനിമകളിലെ നായകന്മാരുടെ പ്രേതം ശരീരത്തില്‍ കയറിയ നടന്മാര്‍ കേരളത്തിന് നാണക്കേടാണ്.സിനിമയില്‍ നടന്മാര്‍ വിളിക്കുന്ന തെറിയും ഇടിക്കുന്ന ഇടിയും താങ്ങാന്‍ പാവം തൊഴിലാളികളായ ആര്‍ട്ടിസ്റ്റുമാരെ കിട്ടും. പക്ഷേ ആദര്‍ശിനെപ്പോലുള്ള ചെറുപ്പക്കാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.'
'സിനിമകള്‍ തന്നെ സാമൂഹ്യ വിമര്‍ശനത്തിനുള്ള ഉപാധിയാണ്. അവയില്‍ നിന്നും വിമര്‍ശനം കിട്ടിയവരാരും സംവിധായകനെ അന്വേഷിച്ചുപോയി മുള്ളിക്കാന്‍ നോക്കിയിട്ടില്ല.
സിനിമയാണ് ജീവിതമെന്ന് തോന്നുന്ന സമയങ്ങളില്‍ തങ്ങളെ വിമര്‍ശിക്കുന്നവരെ മുള്ളിക്കുമെന്നൊക്കെ കേറി പറഞ്ഞാല്‍ ചിലപ്പോള്‍ ഇങ്ങനെ ഓടിനടന്ന് മുളേളണ്ടി വരും.'- ഡോ. എസ് എസ് ലാല്‍ കുറിച്ചു.
ഡോ. എസ് എസ് ലാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ആ ഫോണ്‍ കോളിന്റെ ശബ്ദരേഖ ഞാനും കേട്ടു. ആദര്‍ശിന്റെ മറുപടിയും ധൈര്യവും കണ്ട് അഭിമാനം തോന്നി. ആ സിനിമാനടന്റെ വാക്കുകളില്‍ അഹങ്കാരവും ഭീഷണിയുമാണ്. അയാള്‍ക്കെതിരെ കേസെടുക്കേണ്ടതാണ്.
തങ്ങള്‍ അഭിനയിച്ച സിനിമകളിലെ നായകന്മാരുടെ പ്രേതം ശരീരത്തില്‍ കയറിയ നടന്മാര്‍ കേരളത്തിന് നാണക്കേടാണ്. സിനിമയില്‍ നടന്മാര്‍ വിളിക്കുന്ന തെറിയും ഇടിക്കുന്ന ഇടിയും താങ്ങാന്‍ പാവം തൊഴിലാളികളായ ആര്‍ട്ടിസ്റ്റുമാരെ കിട്ടും. പക്ഷേ ആദര്‍ശിനെപ്പോലുള്ള ചെറുപ്പക്കാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.
പാലക്കാട് പോകുന്നുവെന്ന് ആദര്‍ശ് പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ ഒരുമിച്ചാണ് ഇന്ന് രാത്രി പാലക്കാട് പോകുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് പരിചയപ്പെട്ടതാണ് ആദര്‍ശിനെ. പഠനത്തില്‍ അതിസമര്‍ത്ഥന്‍. അറിവിലും ബോധ്യത്തിലും ആദര്‍ശ് നമ്മളെ അതിശയിപ്പിക്കും. ഇപ്പോള്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.
ഗാന്ധിജിയെ മുതല്‍ ആള്‍ദൈവങ്ങളെ വരെ നമുക്ക് വിമര്‍ശിക്കാം. ഇന്ത്യന്‍ പ്രസിഡന്റിനെ മുതല്‍ പഞ്ചായത്ത് മെമ്പറെ വരെ ആര്‍ക്കും വിമര്‍ശിക്കാം. ടാഗോര്‍ മുതല്‍ ലോക്കല്‍ കവിയെ വരെ നമുക്ക് വിമര്‍ശിക്കാം. കോടതികള്‍ പോലും വിമര്‍ശിക്കപ്പെടുന്ന നാടാണ് നമ്മുടേത്. സിനിമയ്ക്കും സിനിമാക്കാര്‍ക്കും കൊമ്പൊന്നുമില്ല.
വ്യാജ കോപ്പികള്‍ തുടങ്ങിയ സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് വേണം. എന്നാല്‍ സിനിമയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാട് തെറ്റാണ്. സിനിമകള്‍ തന്നെ സാമൂഹ്യ വിമര്‍ശനത്തിനുള്ള ഉപാധിയാണ്. അവയില്‍ നിന്നും വിമര്‍ശനം കിട്ടിയവരാരും സംവിധായകനെ അന്വേഷിച്ചുപോയി മുള്ളിക്കാന്‍ നോക്കിയിട്ടില്ല.
സിനിമയാണ് ജീവിതമെന്ന് തോന്നുന്ന സമയങ്ങളില്‍ തങ്ങളെ വിമര്‍ശിക്കുന്നവരെ മുള്ളിക്കുമെന്നൊക്കെ കേറി പറഞ്ഞാല്‍ ചിലപ്പോള്‍ ഇങ്ങനെ ഓടിനടന്ന് മുളേളണ്ടി വരും.
ഡോ: എസ്.എസ്. ലാല്‍