- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
'പീഡകരില്‍ ഇടതെന്നും വലതെന്നും വ്യത്യാസമില്ല; രണ്ടും ഒന്ന് തന്നെ; ക്രിമിനലുകളെ പുറംലോകം കാണിക്കാതെ അകത്തിടാനുള്ള നിയമവും നെഞ്ചുറപ്പുമാണ് വേണ്ടത്; ഇനി പൊങ്ങരുത്, ഒരുത്തന്റെയും കയ്യും കണ്ണും നിസ്സഹായരായ പെണ്ണുടലുകളിലേക്ക്, അത് ആരായാലും എന്ന് ' ഡോ. സൗമ്യ സരിന്‍
പീഡകരില്‍ ഇടതെന്നും വലതെന്നും വ്യത്യാസമില്ല: ഡോ. സൗമ്യ സരിന്‍
കൊച്ചി: പീഡകരെ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി കാണണമെന്നും, ക്രിമിനലുകളില്‍ ഇടത്-വലത് വ്യത്യാസമില്ലെന്നും ഡോ. സൗമ്യ സരിന്‍. പീഡകരില്‍ ഇടതെന്നും വലതെന്നും വ്യത്യാസമുണ്ടെന്ന് കരുതുന്നില്ലെന്നും, രണ്ടും ഒന്നുതന്നെയാണെന്നും സൗമ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. രൂപത്തിലും ഭാവത്തിലും വ്യത്യാസമുണ്ടെന്നേ ഉള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡോ. സൗമ്യ സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:
'ഒന്നായ നിന്നെയിഹ...' രണ്ടും ഒന്ന് തന്നെ... ഇവിടെ ഒരു തീവ്രത മാപിനിയുടെയും ആവശ്യമില്ല! രണ്ടും ഒന്ന് തന്നെ... പീഡകരില്‍ ഇടതെന്നും വലതെന്നും ഒരു വ്യത്യാസവും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല... ക്രിമിനലുകളില്‍ ഇടതെന്നും വലതെന്നും ഒരു വ്യത്യാസവും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല! രൂപത്തിലും ഭാവത്തിലും വ്യത്യാസം ഉണ്ടെന്നേ ഉള്ളു... രണ്ടും ഒന്ന് തന്നെ! ഇവര്‍ മാത്രമല്ല, ഇവരെപ്പോലുള്ളവരെ ഇപ്പോഴും താങ്ങുന്ന ഓരോരുത്തരും 'ഇവര്‍' തന്നെയാണ്. അത്രയും തന്നെ വിഷം പേറുന്നവര്‍ ആണ്. മനസ്സാക്ഷിയുള്ള ഒരു പാര്‍ട്ടിക്കാരനും അത് സാധിക്കില്ല. അത് ഏതു പാര്‍ട്ടി ആയാലും! കൃത്യമായ അന്വേഷണങ്ങളിലൂടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍, പുറം ലോകം കാണിക്കാതെ അകത്തിടാനുള്ള നിയമവും നെഞ്ചുറപ്പുമാണ് ആവശ്യം! കേരളത്തിലെ സര്‍ക്കാരും നിയമസംവിധാനവും അത് കാണിക്കും എന്ന് തന്നെ വിശ്വസിക്കുന്നു! ഇനി പൊങ്ങരുത്, ഒരുത്തന്റെയും കയ്യും കണ്ണും നിസ്സഹായരായ പെണ്ണുടലുകളിലേക്ക് ... അത് ആരായാലും... എവിടെ നില്‍ക്കുന്നവര്‍ ആയാലും... കാരണം, എല്ലാം ഒന്ന് തന്നെ
തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍, ഇത്തരക്കാരെ പുറം ലോകം കാണിക്കാതെ അകത്തിടാനുള്ള നിയമവും നെഞ്ചുറപ്പുമാണ് ആവശ്യമെന്നും, കേരളത്തിലെ സര്‍ക്കാരും നിയമസംവിധാനവും അത് കാണിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.




