ന്യൂഡൽഹി: മെറ്റായുടെ ഉടമസ്ഥതയിലുള്ള ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും ഉപയോക്താക്കൾക്ക് തടസ്സം നേരിടുന്നു. ഇന്ത്യയിലെമ്പാടും നിന്നുള്ള ഉപയോക്താക്കൾ താനേ ലോഗ് ഔട്ടായി പോവുകയാണ്. പിന്നീട് അക്കൗണ്ടുകളിൽ ലോഗ് ഇൻ ചെയ്യാനും കഴിയുന്നില്ല. ഇതോടെ, എക്‌സിൽ ഫേസ്‌ബുക്ക് ഡൗൺ ഇൻസ്റ്റഗ്രാം ഡൗൺ ഹാഷ്ടാഗുകൾ ട്രെൻഡിങ്ങായി.

ഫേസ്‌ബുക്ക് പ്രവർത്തനം നിലച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാമും പ്രവർത്തന രഹിതമായി. ഇതിന് പിന്നാലെ സജീവമായിരിക്കുകയാണ് ട്വിറ്റർ. നിരവധി പേരാണ് വിഷയം ഉന്നയിച്ചത്. ലോഗൗട്ട് ചെയ്യാനുള്ള നിർദ്ദേശം നൽകുന്നുണ്ടെങ്കിലും പാസ്വേർഡ് നൽകി ലോഗിന് ശ്രമിക്കുമ്പോൾ ലോഗിൻ ചെയ്യാൻ കഴിയാതെ വരുന്നു. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ,ത്രെഡ് എന്നിവയും പ്രവർത്തന രഹിതമായി.

ഡൗൺ ഡിറ്റക്റ്റർ എന്ന ഔട്ട്‌റേജ് ഡിറ്റക്റ്റിങ് പ്ലാറ്റ്‌ഫോമിൽ 77 ശതമാനത്തിലേറെ പേർ പ്രശ്‌നം റിപ്പോർട്ട് ചെയ്തു. 21 ശതമാനം പേർ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം നേരിടുന്നു.

ഔട്ട് റേജിനെ കുറിച്ച് മെറ്റ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.