- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രണ്ടു ലക്ഷത്തോളം ഫോളോവേഴ്സായി; കിട്ടിയ പണത്തിന്റെ നല്ലൊരു ഭാഗവും അവർ കൊണ്ടുപോയി; പ്ലേ ബട്ടൺ പോലും തന്നില്ല; ആക്രിക്കടയിൽ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല'; യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവർ പറ്റിച്ചത് തുറന്നുപറഞ്ഞ് മീനാക്ഷിയും കുടുംബവും
കൊച്ചി: തന്റെ യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവരിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടിയും റിയാലിറ്റി ഷോ അവതാരകയുമായ മീനാക്ഷി അനൂപ്. മീനാക്ഷി അനൂപ് എന്ന പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നവർ അതിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു പങ്ക് കൈപ്പറ്റിയെന്നും തന്റെ പേരിൽ ലഭിച്ച പ്ലേ ബട്ടൺ പോലും തന്നില്ലെന്നും മീനാക്ഷി ആരോപിക്കുന്നു
'യൂട്യൂബ് ചാനൽ തുടങ്ങാമെന്ന് ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവർ തന്നെയാണ് ഇ.മെയിൽ ഐഡിയും പാസ് വേർഡുമെല്ലാം ക്രിയേറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്സും ആയി. അവർ തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടൻ പോലും തന്നില്ല. ആക്രിക്കടയിൽ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല', മീനാക്ഷി പറയുന്നു.
പുതുതായി തുടങ്ങിയ യുട്യൂബ് ചാനലിലൂടെയാണ് നടിയും കുടുംബവും ആരോപണം ഉന്നയിച്ചത്. വീഡിയോയിൽ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവർ തന്നെയാണ് എടുത്തത്. ആദ്യമൊക്കെ സാരമില്ല എന്നുകരുതി. ഇപ്പോൾ കോട്ടയം എസ് പിക്ക് പരാതി നൽകിയിരിക്കുകയാണെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു.
വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ പാർട്ണർഷിപ്പിൽ വീഡിയോ തുടങ്ങാവൂ. പുതുതായി തുടങ്ങിയ ചാനലിലൂടെയാണ് മീനാക്ഷിയും കുടുംബവും യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവർക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ