- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
30 മിനിറ്റോളം ക്യൂവില്‍ നിന്നിട്ടും ആരും തിരിച്ചറിഞ്ഞില്ല: ദില്ലിയിലെ സാധാരണ റെസ്‌റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷും
30 മിനിറ്റോളം ക്യൂവില്‍ നിന്നിട്ടും ആരും തിരിച്ചറിഞ്ഞില്ല: ദില്ലിയിലെ സാധാരണ റെസ്‌റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷും
ദില്ലി: ദില്ലിയിലെ സാധാരണ റെസ്‌റ്റൊറന്റില്‍ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷും. ആരും തങ്ങളെ തിരിച്ചറിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു. അടുത്തിടെ നയന്‍താരയുടെ ജന്മദിനം ആഘോഷിക്കാനാണ് താരദമ്പതികള്‍ ദില്ലിയില്‍ എത്തിയത്. ഇരുവരും കൊണാട്ട് പ്ലേസിലെ ഒരു സാധാരണ റെസ്റ്റോറന്റില്‍ 30 മിനിറ്റോളം ക്യൂ നിന്ന് ഭക്ഷണം കഴിച്ചു. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്‍.
ജനക്കൂട്ടത്തിന്റെ ഒരു ശല്യവും ഇല്ലാതെ അവര്‍ ഭക്ഷണം ആസ്വദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. റസ്‌റ്റൊറന്റിലുള്ള ആരും തന്നെ ഇവരെ തിരിച്ചറിയുന്നില്ല. തങ്ങളുടെ ഡിന്നര്‍ ഡേറ്റിന്റെ വീഡിയോ വിഘ്‌നേഷ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തത്. ഡല്‍ഹിയില്‍ എത്തിയ ഇരുവരും തങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്കൊപ്പം കുത്തബ് മിനാറും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് താര ദമ്പതികള്‍ ദില്ലിയിലെ പ്രാദേശിക ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. സെലിബ്രിറ്റികളെന്ന് നാട്ടുകാര്‍ തിരിച്ചറിയാതെ ക്യൂവില്‍ കാത്തുനിന്ന് ഇവര്‍ ഭക്ഷണം ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം.
തലസ്ഥാനത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയിലും താര ദമ്പതികളെ ആരും ശ്രദ്ധിച്ചില്ല. നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി നയന്‍താരയുടെ ജന്മദിനത്തില്‍ റിലീസായിരുന്നു. നയന്‍താരയും വിഘ്‌നേഷും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് ഈ ഡോക്യുമെന്ററിയുടെ ഉള്ളടക്കം. ഈ ഡോക്യുമെന്ററിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് വിവരം. അതേ സമയം ഈ ചിത്രത്തിന് വേണ്ടി സഹകരിച്ച താരങ്ങള്‍ക്കും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും നന്ദി അറിയിച്ച് നയന്‍താര ഒരു കത്ത് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.