- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴയായി പെയ്തിറങ്ങി ലക്ഷക്കണക്കിന് പുഴുക്കൾ; പുറത്തിറങ്ങാനറച്ച് ജനം: ചൈനയെ ഞെട്ടിച്ച പുഴു മഴയുടെ വീഡിയോ കാണാം
ആസിഡ് മഴയും ചുവന്ന മഴയും ക്കെ മലയാളികൾക്ക് പരിചിതമായ വാക്കുകളാണ്. മത്സ്യമഴയും ചിലന്തി മഴയും നാണയമഴയുമൊക്കെയും ലോകത്ത് ഇതിന് മുൻപ് സംഭവിച്ചിട്ടുണ്ട്. എന്നാൽ പുഴു മഴയായ് പെയ്യുന്നതിനെ കുറിച്ച്് ആർക്കെങ്കിലും ചിന്തിക്കാനാവുമോ. ലക്ഷക്കണക്കിന് പുഴുക്കൾ മഴയായി വീടിനു മുകളിലും വഴിയിലും എല്ലാം വീഴുന്നത് നിങ്ങൾക്ക് ചിന്തിക്കാനാവുമോ? എന്നാൽ അത്തരത്തിൽ ഒരു പ്രതിഭാസവും ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്.
ചൈനയിലാണ് ജനങ്ങളെയും അധികാരികളെയും ഞെട്ടിച്ച പുഴു മഴ പെയ്തത്. ലക്ഷക്കണക്കിന് പുഴുക്കളാണ് ഇങ്ങനെ മഴപോലെ പെയ്തിറങ്ങിയത്. ചൈനയിലെ ബെയ്ജിങ്ങിലാണ് സംഭവം. 'പുഴുമഴ'് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലായി. റോഡിലും വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമൊക്കെ പുഴുക്കൾ പെയ്തിറങ്ങുകയായിരുന്നു. പുഴുക്കളെ പേടിച്ച് ആളുകളോടെ കുട പിടിച്ച് നടക്കണമെന്നു വരെ അധികൃതർക്ക് മുന്നറിയിപ്പ് നൽകേണ്ടിവന്നു. വിചിത്ര പ്രതിഭാസത്തിനു കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
Se confirma el suceso con fecha modificada. Caen lombrices en #China. (28.02.2023). #Rain #Worms #zabedrosky #Phenomenon pic.twitter.com/TBr3aQfAtA
- ⚠️Alerta Climática????ᵘᶠᵒ (@deZabedrosky) March 2, 2023
സമീപത്തെ പോപ്ലർ മരത്തിൽ നിന്ന് കാറ്റുവീശിയപ്പോൾ പറന്നെത്തിയതാകാം പുഴുക്കളെന്നാണ് ഒരു നിഗമനം. അതല്ല മേഖലയിൽ വീശിയടിച്ച് കാറ്റിനൊപ്പം ദൂരെയെവിടെ നിന്നെങ്കിലും പുഴുക്കൾ എത്തിയതാകാമെന്നാണ് മറ്റൊരു നിഗമനം. എന്തായാലും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പുഴുക്കൾ കെട്ടിടങ്ങളിലും കാറിന്റെ മുകളിലും വഴികളിലുമെലലാം കിടക്കുന്ന അറപ്പുളവാക്കുന്ന കാഴ്ചയാണ് ഇപ്പോൾ വീഡിയോയിൽ പുറത്ത് വരുന്നത്.
മുൻപും അപൂർവ മഴകൾ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ 2001ൽ ചുവന്ന മഴ പെയ്തത് ആളുകൾക്ക് ഇന്നും ഓർക്കുന്നു. ഒരു പ്രത്യേക തരം ആൽഗെയുടെ സാന്നിധ്യമാണ് ഈ മഴയ്ക്ക് പിന്നിലെന്ന് പിൽക്കാലത്ത് വിശദീകരണം ഉയർന്നിരുന്നു. വിചിത്രമഴകളിലെ ഏറ്റവും കൗതുകകരമായ ഒന്നാണ് 1940ൽ റഷ്യയിലെ ഗോർക്കി പട്ടണത്തിൽ പെയ്ത നാണയമഴ. നാണയം മഴയായി പെയ്യുമോ? അവിശ്വസനീയമായ കാര്യമാണെങ്കിലും അന്നത് സംഭവിച്ചെന്നതാണ് സത്യം. ആയിരക്കണക്കിനു വിലപിടിപ്പും ചരിത്രമൂല്യവുമുള്ള വെള്ളിനാണയങ്ങൾ അന്ന് ഗോർക്കിപട്ടണത്തിൽ വീണു.
സമീപകാലത്ത് ലോകത്ത് വലിയ വാർത്തയായ സംഭവമാണ് യുഎസിലെ ഓറിഗണിൽ പെയ്ത പാൽമഴ. 2015ലാണ് ഇതു സംഭവിച്ചത്. മഴയ്ക്ക് നല്ല പാലിന്റെ നിറവും കൊഴുപ്പുമുണ്ടായിരുന്നു. പാലാണു വീഴുന്നതെന്ന് പോലും ആളുകൾ വിചാരിച്ചു. 2009ൽ ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിൽ മഴപോലെ പെയ്തു വീണത് മീനുകളും തവളകളും വാൽമാക്രികളുമായിരുന്നു. അന്നേദിനം ഇഷിക്കാവയിലെ കെട്ടിടങ്ങളുടെ മേൽക്കൂരകളും ലോണുകളും മറ്റും ഇവയെക്കൊണ്ടു നിറഞ്ഞു. വെള്ളം ആകാശത്തേക്കു കുതിച്ചുയരുന്ന വാട്ടർ സ്പ്രൗട്ട് പ്രതിഫാസത്തിന്റെ ഭാഗമായാണ് ഇവ ആകാശത്തെത്തിയതെന്നും അവിടെനിന്ന് മഴപോലെ ഇവ പൊഴിയുകയായിരുന്നുമെന്നുമാണ് ഇതെക്കുറിച്ചുള്ള ഏറ്റവും പ്രബലമായ സിദ്ധാന്തം.
ബ്രിട്ടനിൽ 2012ൽ സംഭവിച്ച മറ്റൊരു പ്രതിഭാസമാണ് ജെല്ലിമഴ. ബ്രിട്ടനിലെ ഡോർസെറ്റിലാണ് ഇതു സംഭവിച്ചത്. അന്നേദിനം ഈ മേഖലയിൽ ആലിപ്പഴങ്ങളും പൊഴിഞ്ഞിരുന്നു. ഇതിനൊപ്പമാണ് ഈ നീലനിറത്തിലുള്ള ഈ ജെല്ലികളും വീണത്.