ഫോണിനായുള്ള അപ്‌ഡേറ്റ് ആപ്പിള്‍ ഐ.ഓ.എസ്18.3 ഇറക്കി ആപ്പിള്‍. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്യൂട്ടായ ആപ്പിള്‍ ഇന്റലിജന്‍സിന്റെ ഭാഗമായ ശ്രദ്ധേയമായ ഫീച്ചറുകള്‍ അവതരിപ്പിച്ച ആദ്യ രണ്ട് അപ്‌ഡേറ്റുകളേക്കാള്‍ ഇത് വളരെ ചെറുതാണ്. നിങ്ങള്‍ ഐ ഫോണ്‍ ഉപഭോക്താവാണ് എങ്കില്‍ എത്രയും വേഗം ഇത് ഡൗണ്‍ലോഡ് ചെയ്ത് അപ്ഡേറ്റ് ചെയ്യണം. ഐഫോണ്‍ ഹാക്കേഴ്സിനെ തുരത്താനുള്ള ഏറ്റവും നൂതനമായ സംവിധാനമാണിത്.

ആപ്പുകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം, ഓണ്‍സ്‌ക്രീന്‍ അവയര്‍നസ്, വ്യക്തിഗത സാഹചര്യങ്ങളെ മനസിലാക്കല്‍ തുടങ്ങിയ നിരവധി അപ്ഡേറ്റുകളാണ്

ഇതിലുള്ളത്. ഐഫോണുകള്‍ ഹൈജാക്ക് ചെയ്യാന്‍ കുറ്റവാളികള്‍ ഇതിനകം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംവിധാനങ്ങളെ നേരിടാനുള്ള പാച്ച് ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ഹാക്കിംഗ് ഭീഷണികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന്, ഉപയോക്താക്കള്‍ അവരുടെ ഉപകരണങ്ങള്‍ ഐ.ഓ.എസ്18.3ലേക്ക് ഉടനടി അപ്ഡേറ്റ് ചെയ്യേണ്ടതാണെന്നാണ് സില്‍വിയന്‍ കോര്‍ട്ടസിനെ പോലെയുള്ള ഈ മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം.

ഏറ്റവും പുതിയ ഐ.ഒ.എസ് 18.2 ന്റെ അപ്ഡേറേറിന് മൂന്ന് ആഴ്ചകള്‍ക്ക് ശേഷം പുറത്തിറങ്ങിയ ഈ പതിപ്പ്, ആപ്പിള്‍ ഇന്റലിജന്‍സിലും മറ്റ് ആപ്പുകളിലും ചില ചെറിയ മാറ്റങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. പുതിയ സംവിധാനത്തില്‍ വിഷ്വല്‍ ഇന്റലിജന്‍സ്, നോട്ടിഫിക്കേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത്. ഉപഭോക്താവിന് സിരി ഉപയോഗിച്ച് ആപ്പുകള്‍ തുറക്കാതെ തന്നെ ആപ്പിനുള്ളിലെ പ്രവര്‍ത്തനങ്ഹള്‍ ചെയ്യാന്‍ ഇതിലൂടെ കഴിയും. നേരത്തേ ഉണ്ടായിരുന്ന ഐ.ഒ.എസ് അപ്പഡേറ്റുകളേക്കാള്‍ ഇരുപതോളം പാച്ചസ് പുതിയതായി 18.3യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറാന്‍ സാധ്യതകള്‍ ഉണ്ടായിരുന്ന എല്ലാ പഴുതുകളും അടച്ചു കൊണ്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. വ്യാജ ആപ്പുകളിലൂടെ നുഴഞ്ഞു കയറാനുള്ള ഹാക്കര്‍മാരുടെ തട്ടിപ്പ് പരിപാടികള്‍ ഇനി മുതല്‍ ഐ.ഒ.എസ് 18.3 കൃത്യമായി കണ്ടെത്തി തടയും. നേരത്തേ ഉണ്ടായിരുന്ന ഐ.ഒ.എസ് 17.2 വിന് ഇവയെ തടയാനുള്ള സംവിധാനങ്ങള്‍ ഇല്ലായിരുന്നു. ഇനി മുതല്‍ ഒരു സൈബര്‍കുറ്റവാളിക്കും ഐ-ഫോണിലൂടെ ഒരു തട്ടിപ്പും നടത്താന്‍ കഴിയില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ ഐ-ഫോണ്‍ ഉപഭോക്താക്കള്‍ ഐ.ഒ.എസ് 18.3 ഡൗണ്‍ലോഡ് ചെയ്ത് അപ്ഡേറ്റ് ചെയ്യണം എന്നാണ് കമ്പനി ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

ഐ.ഒ.എസ് 18.3 യിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതിയ ഉപേഭാക്താക്കള്‍ക്കും ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്കും ആപ്പിള്‍ ഇന്റലിജന്‍സ് ഇപ്പോള്‍ ഡിഫോള്‍ട്ടായി പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നു എന്നതാണ്. ഫീച്ചര്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക്് ഇത് ഒഴിവാക്കാം എന്ന് ചുരുക്കം.