- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഡിയോയും വീഡിയോയും ഫോട്ടോസുമൊക്കെ സ്ട്രീം ചെയ്യുന്ന എയര്‍ പ്ലേയ് പണി തരും; ഐഫോണും മാക്ക് ബുക്കും മാത്രമല്ല നിങ്ങളുടെ കാര്‍ പോലും ഹൈജാക്ക് ചെയ്യപ്പെട്ടേക്കാം: ആപ്പിള്‍ ഉപഭോക്തക്കള്‍ അടിയന്തിരമായി ഈ ഫീച്ചര്‍ ഓഫ് ചെയ്യുക
എയര്‍ബോണ്‍ എന്ന് പേരു നല്‍കിയ ഒരു പിഴവ് കാരണം എയര്‍പ്ലേ വഴി നിങ്ങളുടെ ഐഫോണും, മാക്കും എന്തിനധികം നിങ്ങളുടെ കാര്‍ വരെ ഹാക്കര്‍മാര്‍ക്ക് ആക്രമിക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നു. ഓഡിയോ, വീഡിയോ, ഫോട്ടോ തുടങ്ങിയവയെല്ലാം ആപ്പിള്‍ ഉപകരണങ്ങളില്‍ നിന്നും മറ്റ് ഉപകരണങ്ങളിലേക്ക് സ്ട്രീം ചെയ്യാന്‍ സഹായിക്കുന്ന എയര്‍പ്ലെയില്‍ 23 പിഴവുകളാണ് ഒലിഗോ സെക്യൂരിറ്റി കണ്ടെത്തിയിരിക്കുന്നത്. അത് കണ്ടെത്തിയതിനു ശേഷം, അവ ഉപയോഗിച്ച് വിദൂരതയിലുള്ള ലക്ഷക്കണക്കിന് ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാനുള്ള 17 വ്യത്യസ്ത വഴികളും അവര്‍ പുറത്തുവിട്ടു.
ഈ 17 പ്രശ്നങ്ങളും വ്യത്യസ്ത വഴികളിലൂടെ ഹാക്ക് ചെയ്യപ്പെടാന്‍ വഴിയൊരുക്കുന്നവയാണ്. മാത്രമല്ല, ഓരോന്നിനും, ആക്രമിക്കപ്പെടാതെ സുരക്ഷയൊരുക്കാന്‍ പ്രത്യേകം സോഫ്റ്റ്വെയറുകള്‍ ആവശ്യമാണ്. ഹാക്കര്‍മാര്‍ക്ക് മാക് ഓ എസ് ദുരുപയോഗം ചെയ്ത് ആപ്പിള്‍ മ്യൂസിക് ആപ്പിനു പകരമായി മലീഷ്യസ് കോഡ് സ്ഥാപിക്കുന്നതടക്കമുള്ള ഒരു പ്രവര്‍ത്തനം ചെയ്യാതെ തന്നെ ഫോണും മറ്റ് ഉപകരണങ്ങളും ഹാക്ക് ചെയ്യാന്‍ കഴിയുന്ന സീറോ - ക്ലിക്ക് ആക്രമണത്തിനും എയര്‍ബോണ്‍ സഹായമേകുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഐ ഒ എസ് 18.4, മാക് ഒ എസ് 15.4, ടി വി ഒ എസ് 18.4 സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ വഴി ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് സംരക്ഷണം ഏകിയിരുന്നു. എന്നാല്‍, ലക്ഷക്കണക്കിന്ന് മൂന്നാം കക്ഷി എയര്‍പ്ലെ ഡിവൈസുകള്‍ ഇപ്പോഴും അപകടത്തിലാണ്. നിര്‍മ്മാതാക്കള്‍ കൃത്യസമയത്ത് അപ്‌ഡേറ്റുകള്‍ നല്‍കാത്തതാണ് കാരണം. അതുകൊണ്ടു തന്നെ, ഇത്തരം ഉപകരണങ്ങള്‍ സുരക്ഷിതമായ്‌സൂക്ഷിക്കാന്‍, സെറ്റിംഗ്‌സില്‍ പോയി എയര്‍പ്ലേ റിസീവറുകള്‍ ഡിസേബിള്‍ ചെയ്യാനാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്. മാത്രമല്ല, ആക്സസ്, കറന്റ് യൂസര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം എന്നും വിദഗ്ധര്‍ പറയുന്നു.
ലോകമാകെ ഏകദേശം 18 ലക്ഷത്തോളം ഐ ഫോണുകളും 500 ദശലക്ഷം എയര്‍- പ്ലെ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളുമാണ് ഉള്ളത്. അതുകൊണ്ടു തന്നെ എയര്‍ബോണിന്റെ ഭീഷണി എത്രത്തോളം വ്യാപകമാണെന്ന് അറിയാന്‍ കഴിയും. നെറ്റ്വര്‍ക്കുകള്‍ക്കിടയില്‍ ചെയിന്‍ അറ്റാക്കുകള്‍ നടത്തുവാനും ഇതിന് കഴിവുണ്ട് എന്നതാണ് ഏറെ ആശങ്കയുയര്‍ത്തുന്നത്. ഒലിഗോ സെക്യൂരിറ്റി കണ്ടെത്തിയ പിഴവുകളില്‍ രണ്ടെണ്ണത്തിന്, ലോക്കല്‍ നെറ്റ് വര്‍ക്കുകളില്‍ ബന്ധിപ്പിച്ച ഉപകരണങ്ങളിലേക്ക് വൈറസുകളെ കയറ്റി വിടാനുള്ള ആയുധമാക്കി ഐഫോണുകളെ മാറ്റാന്‍ കഴിയും എന്നാണ് പറയുന്നത്.
സ്മാര്‍ട്ട് സ്പീക്കേഴ്സ്, കാര്‍ പ്ലേ എനേബിള്‍ ചെയ്ത കാര്‍ ഇന്‍ഫൊടെയിന്റ്‌മെന്റ് സിസ്റ്റം എന്നിവയേയും പിടിയിലൊതുക്കാന്‍ എയര്‍ബോണിന് കഴിയും. പബ്ലിക് വൈ ഫൈ ഉള്‍പ്പടെയുള്ള മറ്റ് നെറ്റ്വര്‍ക്കുകളിലെക്ക് അതിവേഗം വൈറസുകളെ പടര്‍ത്താനും ഇതിനു കഴിയും. എന്നാല്‍, ഹാക്കര്‍മാര്‍ ബന്ധപ്പെടുന്ന നെറ്റ്വര്‍ക്കില്‍ ബന്ധപ്പെട്ടാല്‍ മാത്രമെ, ഇത് സാധ്യമാവുകയുള്ളു എന്നാണ് ആപ്പിള്‍ പറയുന്നത്. എയര്‍പ്ലേ പ്രവര്‍ത്തിക്കുന്ന, ആപ്പിള്‍ അല്ലാത്ത ഉപകരണങ്ങളുടെ കാര്യത്തില്‍ അവയുടെ നിര്‍മ്മാതാക്കളുമായി ബന്ധപ്പെടാനാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. അപ്‌ഡേറ്റ് നല്‍കിയിട്ടുണ്ടോ എന്ന് പര്‍ശോധിച്ച്, ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് ഇന്‍സ്റ്റാള്‍ ചെയ്യാനും അവര്‍ പറയുന്നു.