- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
'ഓണക്കോടിക്ക് ഏത് മൂഡ്, ഖാദി മൂഡ്'; ഖദര്‍ ഡിസിപ്ലിനാണ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി അജയ് തറയില്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി അജയ് തറയില്‍
രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഒളിയമ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. 'ഖദര്‍ ഒരു അച്ചടക്കം' എന്ന തലക്കെട്ടോടെയാണ് ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് വില്‍പ്പന ഓര്‍മ്മപ്പെടുത്തിയുള്ള പോസ്റ്റ്. പുതുതലമുറ കോണ്‍ഗ്രസ് നേതാക്കള്‍ ഖദര്‍ ഉപയോഗിക്കാത്തതിനെ അജയ് തറയില്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.
ഖദര്‍ ഒരു സന്ദേശമാണെന്നും ഖദര്‍ ധരിക്കാത്തത് മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നുമായിരുന്നു അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതിയെന്ന നിലയിലായിരുന്നു ഇതിനോടുള്ള നേതാക്കളുടെ പ്രതികരണം. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതടക്കം യുവതികളുടെ ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ ഘട്ടത്തിലാണ് ഒളിയമ്പുമായി അജയ് തറയില്‍ രംഗത്തെത്തുന്നത്.
ഖദര്‍ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള സ്വന്തം ചിത്രത്തിനൊപ്പമാണ് പോസ്റ്റ് കൂടാതെ പുതുതലമുറ ഡിസൈനുകളില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് ഓണക്കാലത്ത് 30 ശതമാനം റിബേറ്റുണ്ടെന്നും അദ്ദേഹം അറിയിച്ചു. അജയ് തറയിലിന്റെ പഴയ നിര്‍ദേശം ഓര്‍മിപ്പിച്ച് പിന്തുണ നല്‍കിക്കൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
അജയ് തറയില്‍ ഖദറിനെക്കുറിച്ച് മുന്‍പ് പറഞ്ഞത്
'യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം, ഖദര്‍ വസ്ത്രവും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്ഥിത്വം. ഖദര്‍ ഒരു വലിയ സന്ദേശമാണ്, ആദര്‍ശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജെന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് അനുകരിക്കരുത്. കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്‌ഐക്കാരെ അനുകരിക്കുന്നത്?