- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
'എനിക്ക് ഇപ്പോഴും യുസിയുമായി അടുപ്പമുണ്ട്; ഞങ്ങള്‍ മെസേജുകള്‍ അയക്കാറുണ്ട്; അദ്ദേഹം എന്നെ മാ എന്നാണു വിളിക്കാറ്'; വിവാഹമോചനത്തിനു ശേഷവും യുസ്‌വേന്ദ്ര ചെഹലുമായി സൗഹൃദം സൂക്ഷിക്കുന്നുവെന്ന് ധനശ്രീ വര്‍മ
മുംബൈ: വിവാഹ ബന്ധം അവസാനിപ്പിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലുമായി ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുവെന്ന് വ്യക്തമാക്കി ഇന്‍ഫ്‌ലുവന്‍സറും നര്‍ത്തകിയുമായ ധനശ്രീ വര്‍മ. ഫറാ ഖാന്റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ധനശ്രീ വര്‍മ ചെഹലുമായുള്ള ബന്ധത്തെക്കുറിച്ചു സംസാരിച്ചത്. ''എനിക്ക് ഇപ്പോഴും യുസിയുമായി (ചെഹല്‍) അടുപ്പമുണ്ട്. ഞങ്ങള്‍ മെസേജുകള്‍ അയക്കാറുണ്ട്. അദ്ദേഹം എന്നെ മാ എന്നാണു വിളിക്കാറ്.'' ധനശ്രീ വര്‍മ വ്യക്തമാക്കി. വിവാഹ മോചന കേസിനു വേണ്ടി കോടതിയിലെത്തിയപ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞതായി ധനശ്രീ നേരത്തേ വെളിപ്പെടുത്തിയിരുന്നു. സമൂഹത്തില്‍നിന്നു കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടിവരുമെന്ന് അറിയാമായിരുന്നെന്നും വിവാഹമോചനത്തിനു പിന്നാലെ ധനശ്രീ പറഞ്ഞിരുന്നു.
വിവാഹ ജീവിതം കരിയറില്‍ ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയതായും ധനശ്രീ വെളിപ്പെടുത്തി. ''വിവാഹിതയായതോടെ ഒരുപാട് യാത്രകള്‍ ആവശ്യമായി വന്നു. കരിയറിന്റെ ഭാഗമായി ഹരിയാനയില്‍നിന്ന് മുംബൈ വരെ തുടര്‍ച്ചയായി യാത്രകള്‍ ചെയ്യണം. താല്‍പര്യമില്ലെങ്കിലും രക്ഷിതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് എനിക്ക് അത് അനുസരിക്കേണ്ടിവന്നു.'' ധനശ്രീ വ്യക്തമാക്കി.
ചെഹലിന്റെ കുടുംബവീട് ഹരിയാനയിലാണ്. വിവാഹ ശേഷം മുംബൈയിലേക്കു താമസം മാറാന്‍ ധനശ്രീ നിര്‍ബന്ധിച്ചിരുന്നെങ്കിലും ചെഹല്‍ ഇതിനു വഴങ്ങിയില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2020 ലാണ് ധനശ്രീയും ചെഹലും വിവാഹിതരാകുന്നത്. 2022 മുതല്‍ ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെങ്കിലും ഈ വര്‍ഷം പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടി.