- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
വിരാട് കോഹ്ലിയുടെ റസ്റ്റാറന്റില്‍ തന്തൂരി റൊട്ടിക്ക് 118, ചിക്കന്‍ ചെട്ടിനാടിന് 878 രൂപ; ബിരിയാണി 978 രൂപ; സാധാരണ ഭക്ഷണ സാധനങ്ങള്‍ക്കും പൊള്ളുന്ന വില; വണ്‍8 കമ്മ്യൂണ്‍ റസ്റ്റാറന്റിലെ മെനുകണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ
മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ തിരിച്ചുവരവ് ക്രിക്കറ്റ് ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഒപ്പം സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയ്ക്ക് മിന്നുന്ന ജയം സമ്മാനിച്ചാണ് കോലി ഓസിസ് മണ്ണില്‍ നിന്നും മടങ്ങിയത്. ഇനി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ഏകദിന മത്സരത്തില്‍ കിങ് കോലിയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
വിരാട് കോലി ക്രിക്കറ്റ് താരം എന്ന നിലയില്‍ മാത്രമല്ല, ഒരു സംരംഭകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. വണ്‍8 കമ്മ്യൂണ്‍ എന്ന ഒരു റെസ്റ്റോറന്റ് ശൃംഖല കോലിയുടെ സ്വന്തമാണ്. ഇന്ത്യയിലുടനീളം പത്തോളം ഔട്ട്ലെറ്റുകളുള്ള ഒരു ആഡംബര റെസ്റ്റോറന്റ് ശൃംഖലയാണിത്. മുംബൈയിലും ഡല്‍ഹിയിലും ഒന്നിലധികം ഔട്ട്‌ലെറ്റുകളും ഉണ്ട്. ആദ്യ വണ്‍8 കമ്മ്യൂണ്‍ റെസ്റ്റോറന്റ് കോലിയുടെ ജന്മനാടായ ന്യൂഡല്‍ഹിയിലെ എയ്‌റോസിറ്റിയിലാണ് തുറന്നത്. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ പഞ്ചാബി ബാഗിലും ഗുഡ്ഗാവിലും രണ്ട് ഔട്ട്‌ലെറ്റുകള്‍ കൂടിയുണ്ട്. മുംബൈയില്‍ ലോവര്‍ പരേലില്‍ മറ്റൊരു ഔട്ട്‌ലെറ്റും ഉണ്ട്. ബെംഗളൂരുവിലുള്ളത് എം ചിന്നസ്വാമി സ്റ്റേഡിയത്തിന് തൊട്ടടുത്താണ്. കൂടാതെ കൊല്‍ക്കത്ത, പുണെ, ഇന്ദോര്‍, ജയ്പുര്‍ എന്നിവിടങ്ങളിലും വണ്‍8 കമ്മ്യൂണ്‍ റെസ്റ്റോറന്റ് ഔട്ട്‌ലെറ്റുകളുണ്ട്.
2022-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ജുഹുവിലെ ഔട്ട്ലെറ്റിന് ഇന്ത്യന്‍ സിനിമയുമായി ഒരു ബന്ധമുണ്ട്. ഗായകന്‍ കിഷോര്‍ കുമാറിന്റെ ബംഗ്ലാവാണ് കോലി വണ്‍8 കമ്മ്യൂണിന്റെ റെസ്റ്റോറന്റാക്കി പുനര്‍നിര്‍മിച്ചത്. കിഷോര്‍ കുമാറിനോട് തനിക്ക് എപ്പോഴും ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നുവെന്ന് കോലി ഈ റെസ്റ്റോറന്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെ വൈകാരികമായി സ്പര്‍ശിച്ചിട്ടുണ്ടെന്നും കോലി പറഞ്ഞിരുന്നു.
ജുഹുവിലെ വിരാട് കോഹ്ലിയുടെ വണ്‍8 കമ്മ്യൂണ്‍ റസ്റ്റാറന്റിലെ അതിശയിപ്പിക്കുന്ന വിലകള്‍ ശ്രദ്ധ നേടുകയാണ്. വെജ്, നോണ്‍വെജ് വിഭവങ്ങളുടെ ഒരു വലിയ ശ്രേണി റെസ്റ്റോറന്റിലുണ്ട്. പ്രത്യേകിച്ച് മീന്‍ വിഭവങ്ങള്‍. എന്നാല്‍ ചില ഇനങ്ങളുടെ അതിശയിപ്പിക്കുന്ന വിലയാണ് ഈ റെസ്റ്റോറന്റിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നത്.
വണ്‍8 കമ്മ്യൂണിന്റെ ജുഹു ഔട്ട്ലെറ്റിന്റെ മെനു പ്രകാരം ഒരു പാത്രം ആവിയില്‍ വേവിച്ച അരിക്ക് 318 രൂപയാണ് വില. ഫ്രൈസിന് 348 രൂപ വിലയുണ്ട്. തന്തൂരി റൊട്ടിക്കും ബേബി നാനിനും 118 രൂപ നല്‍കണം. ബേബി ചീസ് നാന്‍ 218 രൂപയാണ് വില. മധുരപലഹാരങ്ങളില്‍, മാസ്‌കാര്‍പോണ്‍ ചീസ് കേക്കിന്റെ വില 748 രൂപയാണ്. വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണത്തിന് പോലും 518 രൂപ മുതല്‍ 818 രൂപ വരെയാണ്.
ലഖ്‌നൗവി ദം ലാംബ് ബിരിയാണിക്ക് 978 രൂപ നല്‍കണം. സൂപ്പര്‍ ഫുഡ് സലാഡിന് 748 രൂപയാണ് വില. മലബാറി ചെമ്മീന്‍ കറിയും ഗോവന്‍ ചെമ്മീന്‍ കറിയും 1018 രൂപയാണ്. സൂപ്പുകള്‍ക്ക് 518 രൂപയും. ഗ്രില്‍ഡ് ഫിഷിന് 1018 രൂപ നല്‍കണം. ചിക്കന്‍ ചെട്ടിനാട് 878 രൂപയ്ക്ക് ലഭിക്കും. ഡെസേര്‍ട്ടുകളില്‍ 'കിങ് കോലി' എന്നു പേരുള്ള ഒരു ഇനമുണ്ട്. 818 രൂപയാണ് ഇതിന്റെ വില. മെനുവിലെ ഏറ്റവും വിലയേറിയ വിഭവം ലാംബ് ഷാങ്കിന്റെ വലിയ പ്ലേറ്റാണ്. 2,318 രൂപയാണ് ഇതിന്. സാധാരണ ഭക്ഷണ സാധനങ്ങള്‍ക്കും ഉയര്‍ന്ന വിലയുണ്ട്. ജുഹു ഔട്ട്ലെറ്റില്‍ ഉപ്പിട്ട ഫ്രൈസിന് 348 രൂപയാണ്.




