- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
'അമ്മാവാ, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ, അതുകൊണ്ട് മാന്യമായി പെരുമാറുക'; മുംബൈയില്‍ മ്യൂസിക്ക് ഷോയ്ക്കിടെ അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന് ചുട്ടമറുപടിയുമായി യുവഗായിക; പ്രഞ്ജല്‍ ദഹിയയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടി
മുംബൈ: സംഗീതപരിപാടിക്കിടെ സദസില്‍ ഇരുന്ന് അപമര്യാദയായി പെരുമാറിയ മധ്യവയസ്‌കന് ചുട്ടമറുപടിയുമായി യുവഗായിക പ്രഞ്ജല്‍ ദഹിയ. സദസ്സിലിരുന്ന് അശ്ലീല കമന്റുകള്‍ പറയുകയും വേദിയിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്ത ആള്‍ക്കെതിരേയാണ് ഹരിയാണ്‍വി ഗായിക പ്രഞ്ജല്‍ രൂക്ഷമായി പ്രതികരിച്ചത്. താങ്കളുടെ മകളുടെ പ്രായമെ തനിക്ക് ഉള്ളുവെന്നു യുവതി സ്റ്റേജില്‍ നിന്നു കൊണ്ട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് പ്രഞ്ജല്‍ ദഹിയയെ പിന്തുണച്ച് രംഗത്ത് വന്നത്.
സംഗീത പരിപാടിക്കിടെ മധ്യവയസ്‌ക്കന്‍ സദസ്സിലിരുന്ന് മോശം കമന്റുകള്‍ പറയുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രഞ്ജല്‍ പാട്ടുനിര്‍ത്തി. തുടര്‍ന്ന് 'അമ്മാവാ എനിക്ക് നിങ്ങളുടെ മകളുടെ പ്രായമേയുള്ളൂ. സ്വയം നിയന്ത്രിക്കണം', എന്ന് രൂക്ഷമായ ഭാഷയില്‍ അയാള്‍ക്ക് മറുപടി നല്‍കി. തുടര്‍ന്ന് വേദിയിലേക്ക് കയറാന്‍ ശ്രമിക്കരുതെന്ന് ഗായിക കാണികള്‍ക്കും മുന്നറിയിപ്പുനല്‍കി. 'നിങ്ങളുടെ സഹോദരിമാരും പെണ്‍മക്കളുമാണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചിന്തിക്കണം. മര്യാദയോടെ പെരുമാറണം', എന്നും ഗായിക പറയുന്നതായി കേള്‍ക്കാം.
കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. ഗാനം ആലപിക്കുന്നതിനിടെ താഴെ സദസില്‍ ഇരുന്ന മധ്യവയസ്‌കന്‍ യുവതിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയായിരുന്നു. ഇതോടെ പ്രഞ്ജല്‍ പാട്ട് നിര്‍ത്തി പ്രതികരിക്കുകയായിരുന്നു. 'നിങ്ങളുടെ സഹോദരിയും മകളും ഇവിടെ നില്‍ക്കുന്നുണ്ടെന്ന് നിങ്ങള്‍ കരുതണം, അതിനാല്‍ ശരിയായി പെരുമാറുക' എന്നും ഗായിക പറയുന്നുണ്ട്.
'52 ഗജ് കാ ദമന്‍' എന്ന പാട്ടിലൂടെ ശ്രദ്ധേയയായ ഗായികയാണ് പ്രഞ്ജല്‍ ദഹിയ. ഷോട്ട് വീഡിയോ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയ പ്രഞ്ജല്‍, പിന്നീട് ഹരിയാണ്‍വി സംഗീത മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി. ജിപ്സി, ചമക് ധൂപ് കി, നാച്ചുംഗി ഡിജെ ഫ്ളോര്‍ പര്‍ എന്നിവ പ്രഞ്ജലിന്റെ ശ്രദ്ധേയ ഗാനങ്ങളാണ്.




