- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
'ചിരികള്‍ പങ്കുവെച്ചതില്‍ നിന്ന് സ്വപ്നങ്ങള്‍ പങ്കിടുന്നതിലേക്ക്; എന്നെന്നേക്കുമായി ഒന്നിച്ചൊരു ജീവിതം ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു'; ശിഖര്‍ ധവാന്‍ വിവാഹിതനാകുന്നു; വധു കാമുകി സോഫി ഷൈന്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹിതനാകുന്നു. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന സോഫി ഷൈനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് ഇരുവരും സന്തോഷവാര്‍ത്ത അറിയിച്ചത്. പോസ്റ്റ് വൈറലായതോടെ ഒട്ടേറെ ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ പങ്കുവെച്ചു. അയര്‍ലന്‍ഡുകാരിയായ സോഫിയുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞ മെയില്‍ ശിഖര്‍ വെളിപ്പെടുത്തിയിരുന്നു.
'ചിരികള്‍ പങ്കുവെച്ചതില്‍ നിന്ന് സ്വപ്നങ്ങള്‍ പങ്കിടുന്നതിലേക്ക്. വിവാഹ നിശ്ചയത്തിന് ശേഷം ലഭിച്ച സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. എന്നെന്നേക്കുമായി ഒന്നിച്ചൊരു ജീവിതം ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു', ധവാനും സോഫിയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിക്കിടെ ധവാനൊപ്പം സോഫിയും മത്സരം കാണാനെത്തിയിരുന്നു. അയര്‍ലന്‍ഡിലെ ലിമെറിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്‌മെന്റ് ബിരുദം നേടിയ സോഫി, നിലവില്‍ പ്രൊഡക്ട് കണ്‍സല്‍ട്ടന്റായി ജോലിചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിലെ പ്രശസ്തമായ കാസില്‍റോയ് കോളേജില്‍ പഠിച്ച സോഫി, അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷന്റെ സെക്കന്‍ഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. പഠിച്ചത് മുഴുവന്‍ അയര്‍ലന്‍ഡിലാണ്.
ദുബായില്‍വെച്ച് ഇന്ത്യയുടെ മത്സരത്തിനിടെയാണ് ധവാന്‍ സോഫിയുമായി ആദ്യം പരിചയപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമേണ ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തു. 2024 ഐപിഎല്ലില്‍ ധവാന്‍ പഞ്ചാബ് കിങ്‌സിനായി കളിക്കുമ്പോള്‍ സോഫി ഗാലറിയിലുണ്ടായിരുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 2023 ജൂണ്‍ 13-ന് സോഫി പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ധവാന്‍ ലൈക്ക് ചെയ്തിരുന്നു. ധവാന് വരുന്ന ഡിസംബറോടെ 40 വയസ്സാവും.
ആദ്യ ഭാര്യ അയിഷ മുഖര്‍ജിയുമായുള്ള ദാമ്പത്യബന്ധം വേര്‍പെടുത്തി ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് തന്റെ പുതിയ പ്രണയത്തെ കുറിച്ച് ധവാന്‍ വെളിപ്പെടുത്തിയത്. 2023 ഒക്ടോബറിലാണ് ധവാനും അയിഷയും വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ സരോവര്‍ എന്ന 11 വയസ്സുള്ള മകനുണ്ട്. അയിഷ മുഖര്‍ജിയുടെ കൂടെ ഓസ്ട്രേലിയയിലാണ് സരോവര്‍ താമസിക്കുന്നത്.




