- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ചു കൂട്ടാനാണോ ശ്രമം; എങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത വാരിയം കുന്നനെ ഓർത്താൽ മതി'; പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്
കൊച്ചി; പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് രംഗത്ത്.ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയം കുന്നനെ ഓർത്താൽ മതിയെന്നാണ് വി.എച്ച്.പി നേതാവായ പ്രതീഷ് വിശ്വനാഥ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.ഒപ്പം മലയാള സിനിമാക്കാർക്ക് ദിശാ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായതായും പ്രതീഷ് തന്റെ കുറിപ്പിലെഴുതി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. 'എന്റെ പൊന്നു സാറെ ആദ്യം അവരോന്നു പടം ഇറക്കട്ടെ എന്നിട്ട് നോക്കാം നമുക്ക്'.എന്നാണ് ചിലരുടെ കമന്റ്. ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന വിവരവും ബേസിൽ ജോസഫ് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു.ഇതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ വിമർശനവുമായി വി.എച്ച്.പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ