- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലത്തെ പരിപാടി ഫ്‌ളോപ്പാണെന്ന് രാവിലെ ആയപ്പോ മാമന് മനസ്സിലായി; കൊച്ചിയിൽ കേരളം സ്വർണക്കടത്തിന്റെ നാടെന്ന് പറഞ്ഞ മോദി ഇന്നുപറയുന്നു കേരളം ഒരുസംഭവമാണെന്ന്: പരിഹാസവുമായി സ്വാമി സന്ദീപാനന്ദഗിരി
തിരുവനന്തപുരം: കൊച്ചിയിലെ 'യുവം' കോൺക്ലേവിൽ സ്വർണക്കടത്ത് കേസ് ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു.'രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ കഠിനപ്രയത്‌നം നടത്തുന്നു. ഇവിടെ ചിലർ രാപകൽ സ്വർണക്കടത്തിന്റെ തിരക്കിലാണ്. യുവജനങ്ങളിൽനിന്ന് ഇത് ഒളിക്കാനാവില്ല.' -മോദിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഇന്ന് തിരുവനന്തപുരത്തെ പരിപാടിയിൽ മലയാളികളെ മോദി പുകഴ്‌ത്തുകയും ചെയതു. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും പരിശ്രമശാലികളുമാണ്. കേരളത്തിന്റെ വികസന ഉത്സവത്തിൽ പങ്കാളിയാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കേരളം വളരെ ജാഗ്രതയുള്ള നാടാണ്. ഇവിടുത്തെ ജനങ്ങൾ അറിവുള്ളവരും വിദ്യാസമ്പന്നരുമാണ്. സ്വന്തം സാമർത്ഥ്യം കൊണ്ടും വിനയത്തോടെയുള്ള പെരുമാറ്റം കൊണ്ടും പരിശ്രമശീലം കൊണ്ടുമാണ് അറിയപ്പെടുന്നത്', മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ നിലപാട് മാറ്റത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തി.
ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
കൊച്ചിയിൽ വെച്ച് പറഞ്ഞു കേരളം സ്വർണ്ണക്കടത്തിന്റെ നാടെന്ന് ...ഇന്നിതാ തിരുവനന്തപുരത്ത് വെച്ച് പറയുന്നു മലയാളികൾ ബുദ്ധിശാലികളും ഒപ്പം ലോകത്തിന് കേരളത്തിൽ നിന്ന് പലതും പഠിക്കാനുണ്ടെന്ന് കേരളത്തിന്റെ വികാസം ഭാരതത്തിന്റെ വികാസമാണെന്നും കേരളം ഒരു സംഭവമാണെന്നും.ചുരുക്കി പറഞ്ഞാ റാഗി പുട്ട് വരെ ........കേരളത്തെ ഇതാ ഇവിടെ തള്ളിമറയ്ക്കുന്നു......(ഇന്നലത്തെ പരിപാടി ഫ്‌ളോപ്പാണെന്ന് രാവിലെ ആയപ്പോ മാമന് മനസ്സിലായി
മറുനാടന് മലയാളി ബ്യൂറോ