- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്: ഐ.ഒ.എസ് 26.2 വന്നുകഴിഞ്ഞു; വൈകിക്കരുത്, അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നേക്കാം!
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഉപയോഗിച്ച് തങ്ങളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കണമെന്ന ആവശ്യവുമായി ആപ്പിള്‍ കമ്പനി. സമീപകാല സോഫ്‌റ്റ്വെയര്‍ റിലീസിന് ശേഷമാണ് ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഉപയോഗിച്ച് ഫോണ്‍ ഉപയോക്താക്കള്‍ തങ്ങളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പലരും തങ്ങളുടെ ഐഫോണുകള്‍ ഹാക്കിംഗുകളില്‍ നിന്നും സുരക്ഷാ ലംഘനങ്ങളില്‍ നിന്നും പ്രതിരോധശേഷിയുള്ളതാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, ഈ അനുമാനം എല്ലായ്പ്പോഴും ശരിയാകില്ല എന്നാണ് കരുതപ്പെടുന്നത്.
സമഗ്രമായ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയും സംരക്ഷണ പാച്ചുകള്‍ വിന്യസിക്കുന്നതിന് തയ്യാറാകുന്നതുവരെയും സുരക്ഷാ പ്രശ്നങ്ങള്‍ വെളിപ്പെടുത്തുകയോ ചര്‍ച്ച ചെയ്യുകയോ സ്ഥിരീകരിക്കുകയോ ചെയ്യില്ല എന്നതാണ് ആപ്പിളിന്റെ നയം. ആപ്പിളിന്റെ ഏറ്റവും പുതിയ ഐ.ഒ.എസ് 26.2 അപ്‌ഡേറ്റ്, ഐഫോണുകളെയും മറ്റ് ആപ്പിള്‍ ഉപകരണങ്ങളെയും ബാധിക്കുന്ന 27 സുരക്ഷാ ആശങ്കകള്‍ കണ്ടെത്തി പരിഹരിച്ചിരുന്നു. ഇതിന് മുമ്പ് ഐ.ഒ.എസിന്റെ മറ്റ് പതിപ്പുകല്‍ ലക്ഷ്യമിട്ടവര്‍ നിര്‍ണായകമായ രീതിയില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്തിരുന്നു.
നിങ്ങളുടെ ഐഫോണിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ആദ്യപടി നിങ്ങളുടെ ഉപകരണത്തിന്റെ സോഫ്‌റ്റ്വെയര്‍ ഐ.ഒ.എസ് ന്റെ ഏറ്റവും പുതിയ പതിപ്പായ ഐ.ഒ.എസ് 26.2 കാലികമാണെന്ന് ഉറപ്പാക്കുക എന്നതാണ്. ആപ്പിളിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം 'നിങ്ങളുടെ ആപ്പിള്‍ ഉല്‍പ്പന്നത്തിന്റെ സുരക്ഷ നിലനിര്‍ത്താന്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് നിങ്ങളുടെ സോഫ്‌റ്റ്വെയര്‍ എപ്പോഴും ആനുകാലികമായി നിലനിര്‍ത്തുക എന്നതാണ്.
നിങ്ങളുടെ ഐഫോണ്‍ ഏറ്റവും അപ്ഡേറ്റഡ് ആണോ എന്നറിയാന്‍സ വിവിധ മാര്‍ഗങ്ങളാണ് ഉള്ളത്. ആദ്യം സെറ്റിംഗ് ക്രമീകരണ ആപ്പിലേക്ക് പോകുക. ജനറലിലേക്ക് പോകുക തുടര്‍ന്ന് സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് അമര്‍ത്തുക. അപ്‌ഡേറ്റ് ലഭ്യമാണെങ്കില്‍, ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഏതാണ്ട് പത്തോളം മോഡലുകല്‍ മാത്രമേ പുതിയ സുരക്ഷാ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ എന്ന കാര്യം ഓര്‍ക്കുക. നിങ്ങളുടെ ഐഫോണ്‍ അപ്‌ഡേറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യം ഐക്ലൗഡ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിങ്ങളുടെ ഉപകരണം ബാക്കപ്പ് ചെയ്യണമെന്നാണ് ആപ്പിളില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പറയുന്നത്.


