- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംസങ്ങിന്റെ ഗാലക്‌സി ഇസഡ് ഫോള്‍ഡ് സീരീസിന് സമാനമായ ഒന്ന് ആപ്പിളും പുറത്തിറക്കും; മടക്കാവുന്ന ഐ ഫോണ്‍ യാഥാര്‍ത്ഥ്യമാകും
ആപ്പിള്‍, ഐ ഫോണ്‍
ഐ-ഫോണ്‍ പ്രേമികള്‍ക്കായി ഏറെ സന്തോഷമുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആപ്പിള്‍ അടുത്ത വര്‍ഷം ആദ്യത്തെ മടക്കാവുന്ന ഐഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. കണ്ണഞ്ചിപ്പിക്കുന്ന വിലയാണ് ഈ ഐഫോണിന് ഇട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെക് സ്ഥാപനങ്ങളില്‍ ഒന്നാണ് ആപ്പിള്‍ എങ്കിലും ഇനിയും മടയ്ക്കി വെയ്ക്കാന്‍ കഴിയുന്ന ഐ ഫോണ്‍ അവര്‍ ഇത് വരെ പുറത്തിറക്കിയിട്ടില്ല.
അപൂര്‍വ്വം വന്‍കിട കമ്പനികള്‍ മാത്രമാണ് ഇനിയും ഇത്തരത്തിലുള്ള ഫോണുകള്‍ വിപണിയില്‍ ഇറക്കാത്തത്. സാംസങ്, ഹുവാവേ, മോട്ടറോള എന്നിവയുടെ പാത പിന്തുടര്‍ന്നാണ് ആപ്പിള്‍ അവരുടെ ആദ്യത്തെ മടക്കാവുന്ന ഐഫോണ്‍ തയ്യാറാക്കുന്നത് എന്നാണ് പറയപ്പെടുന്നത്. മൊബൈല്‍ ഫോണ്‍ വിപണിയില്‍ എല്ലാ കമ്പനികളും തമ്മില്‍ കടുത്ത മല്‍സരം നടക്കുന്ന കാലഘട്ടത്തിലാണ് ഇത്തരം ഒരു അപൂര്‍വ്വ നീക്കവുമായി ആപ്പിളും രംഗത്ത് എത്തുന്നത്. പ്രമുഖ സാമ്പത്തിക കാര്യ സ്ഥാപനമായ ജെ.പി മോര്‍ഗനിലെ അനലിസ്റ്റായ സമിക് ചാറ്റര്‍ജിയുടെ അഭിപ്രായത്തില്‍, ആപ്പിള്‍ 2026 സെപ്റ്റംബറില്‍ ആദ്യത്തെ മടക്കാവുന്ന ഐഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ആപ്പിള്‍ അതിന്റെ പരമ്പരാഗത ഐഫോണ്‍ സംവിധാനം തുടര്‍ന്നാല്‍, ഐഫോണ്‍ 18 ഒരു ഫ്ളിപ്പ് ഫോണാകുമെന്നാണ് സൂചന.
അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സീരീസിലേക്കുള്ള അപ്‌ഗ്രേഡുകള്‍ വളരെ പരിമിതമാകുമൊണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഐഫോണ്‍ 18 ലൈനപ്പിന്റെ ഭാഗമായി ആപ്പിള്‍ 2026 സെപ്റ്റംബറില്‍ ആദ്യത്തെ മടക്കാവുന്ന ഐഫോണ്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങ്ങിന്റെ ഗാലക്‌സി ഇസഡ് ഫോള്‍ഡ് സീരീസിന് സമാനമായ ഒന്നായിരിക്കും ആപ്പിള്‍ പുറത്തിറക്കുന്നതെന്നാണ് സമിക് ചാറ്റര്‍ജി പറയുന്നത്.
എന്നാല്‍ പുതിയ ഐഫോണിന് വലിയ വില നല്‍കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള ഐഫോണ്‍ 16 പ്രോയേക്കാള്‍ ആയിരം മുതല്‍ രണ്ടായിരം വരെ ഡോളര്‍ കൂടുതല്‍ വിലയായിരിക്കും പുതിയ ഫോണിനായി നല്‍കേണ്ടതെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഐഫോണ്‍ ഫോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന് 7.8 ഇഞ്ച് ഇന്റേണല്‍ ഡിസ്‌പ്ലേയും 5.5 ഇഞ്ച് ഔട്ടര്‍ സ്‌ക്രീനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ സാംസങ്ങിന്റെ ഗാലക്‌സി ഇസഡ് ഫോള്‍ഡ് 7-ല്‍ 8 ഇഞ്ച് ഇന്റേണല്‍ ഡിസ്‌പ്ലേയും 6.5 ഇഞ്ച് ഔട്ടര്‍ സ്‌ക്രീനും ഉണ്ട്.
സാംസങ്ങിന്റെ ഫോള്‍ഡബിളിലെ ഏറ്റവും വലിയ പോരായ്മകളിലൊന്ന് ക്രീസ് ആണ്. അതായത് ഫോണിന്റെ മധ്യഭാഗത്ത് ദൃശ്യമാകുന്ന ഒരു ലൈന്‍. എന്നാല്‍ ആപ്പിളിന്റെ പുതിയ പതിപ്പ് ക്രീസ്-ഫ്രീ ആണെന്നാണ് പറയപ്പെടുന്നത്. പുതിയ ഐ ഫോണ്‍ ആപ്പിളിന് 65 ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.