- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്രം ലാൻഡർ തരംകിട്ടുമ്പോഴെല്ലാം ഫോട്ടോ എടുക്കും; ഓഗസ്റ്റ് 15 നും, 17 നും എടുത്ത ചന്ദ്രന്റെ ക്ലോസ് അപ്പ് ചിത്രങ്ങൾ ഇസ്രോ പുറത്തുവിട്ടു; 17 ന് എടുത്തത് പ്രൊപ്പൽഷൻ മൊഡ്യുളിൽ നിന്ന് വേർപെട്ട ഉടൻ; ലാൻഡറും റോവറും ചന്ദ്രനെ തൊടാനുള്ള ഉത്സാഹത്തിൽ
ന്യൂഡൽഹി: ചന്ദ്രയാൻ -3 എടുത്ത ചന്ദ്രന്റെ ക്ലോസ് അപ്പ് ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടു. ഓഗസ്റ്റ് 15 നും 17 നും വിക്രം ലാൻഡർ മൊഡ്യൂൾ എടുത്ത ചിത്രങ്ങളാണിവ. ഓഗസ്റ്റ് 17 ന് ലാൻഡർ, പേടകത്തിന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപെട്ടിരുന്നു. ലാൻഡറും, റോവറും ഇനി ചന്ദ്രനിലേക്കുള്ള അന്തിമയാത്രയിലാണ്. ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ നിലം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഗ്സറ്റ് 15 ന് ലാൻഡറിന്റെ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറയാണ് ആദ്യകൂട്ടം ചിത്രങ്ങൾ എടുത്തത്.
Chandrayaan-3 Mission:
- ISRO (@isro) August 18, 2023
???? as captured by the
Lander Position Detection Camera (LPDC)
on August 15, 2023#Chandrayaan_3#Ch3 pic.twitter.com/nGgayU1QUS
പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെട്ട ശേഷം ഓഗസ്റ്റ് 17 ന് ലാൻഡറിന്റെ ഇമേജർ ക്യാമറ-1 എടുത്ത ചിത്രങ്ങളും പുറത്തുവിട്ടു.
Chandrayaan-3 Mission:
- ISRO (@isro) August 18, 2023
View from the Lander Imager (LI) Camera-1
on August 17, 2023
just after the separation of the Lander Module from the Propulsion Module #Chandrayaan_3 #Ch3 pic.twitter.com/abPIyEn1Ad
ചന്ദ്രോപരിതലത്തിൽ നിന്ന് 100 കി.മീ. മുകളിൽ വച്ചാണ് ലാൻഡർ വേർപെട്ടത്. ചന്ദ്രയാൻ -3 വിജയകരമായി ചന്ദ്രനുചുറ്റും വൃത്താകൃതിയിലുള്ള അവസാനഘട്ട ഭ്രമണപഥം പൂർത്തിയാക്കിയതായി ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു..
ഇന്ത്യയുടെ ചന്ദ്രയാൻ -3 ഉം റഷ്യയുടെ ലൂണ -25 ഉം അടുത്തയാഴ്ച സോഫ്റ്റ് ലാൻഡിങ്ങിനായി തയ്യാറെടുക്കുകയാണ്. ചന്ദ്രന്റെ അജ്ഞാത ദക്ഷിണധ്രുവത്തിലേക്ക് ആര് ആദ്യം എത്തുമെന്ന കടുത്ത മത്സരം തന്നെയാണ് ബഹിരാകാശത്ത് നടക്കുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങാൻ ലക്ഷ്യമിട്ട് ചന്ദ്രയാൻ -3 ആണ് ആദ്യം യാത്ര പുറപ്പെട്ടത് എങ്കിലും ലൂണ-25- ഓഗസ്റ്റ് 21 നോ 23 നോ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യയുടെ ചന്ദ്രയാൻ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രതീക്ഷ മാത്രമാണ് മുന്നിലുള്ളത്. വിക്രം എന്ന് പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്നുപേരുള്ള റോവറും അടങ്ങുന്നതാണ് ലാൻഡർ മൊഡ്യൂൾ. ഇരു മൊഡ്യൂളുകളും ചാന്ദ്ര ഭ്രമണപഥത്തിൽ പ്രത്യേകമായി സഞ്ചരിക്കും. പിന്നീട് ലാൻഡർ മൊഡ്യൂളിനെ ഡീ-ബൂസ്റ്റിലൂടെ (വേഗത കുറക്കുന്ന പ്രക്രിയ) ചന്ദ്രനോട് ഏറ്റവും അടുത്ത ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും.
ചന്ദ്രനിൽനിന്ന് കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും അകലെയാണ് ഈ ഭ്രമണപഥം. ലാൻഡർ മൊഡ്യൂളിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ് ഈ നിർണായകപ്രക്രിയ പൂർത്തിയാക്കുക. ചന്ദ്രനിൽനിന്ന് 30 കി.മീ. അകലെയെത്തുമ്പോൾ ലാൻഡർ മൊഡ്യൂൾ ദക്ഷിണ ധ്രുവത്തിൽ മൃദുവിറക്കത്തിന് തയ്യാറെടുക്കും. ഈ ഘട്ടത്തിൽ ചന്ദ്രന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രനിലേക്ക് കുത്തനെയിറക്കാൻ കഴിയും വിധത്തിൽ ദിശമാറ്റുകയും ലാൻഡർ മൊഡ്യൂളിന്റെ ചലനവേഗം നിയന്ത്രിക്കുകയും ചെയ്യൽ അതിപ്രധാനമാണ്.
ചന്ദ്രയാൻ-രണ്ട് ദൗത്യത്തിൽ ലാൻഡറിന്റെ ത്രസ്റ്ററുകളിലൊന്ന് പ്രവർത്തിക്കാതായതോടെ ചലനവേഗത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചന്ദ്രനിൽ ഇടിച്ചിറക്കുകയുമായിരുന്നു. എന്നാൽ, പിഴവുകൾ പരിഹരിച്ചുള്ള ചന്ദ്രയാൻ-മൂന്ന് ദൗത്യം ഓഗസ്റ്റ് 23ന് വൈകീട്ട് വിജയകരമായി മൃദുവിറക്കം നടത്തുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. ലാൻഡിങ് മൊഡ്യൂൾ വേർപെടുത്തിയ ശേഷമാണ് ദൗത്യത്തിലെ അവസാനത്തെയും സുപ്രധാനവുമായ ഘട്ടം- ചന്ദ്രനിലെ ലാൻഡിങ്. ലാൻഡ് ചെയ്ത ശേഷമാണ് റോവറായ പ്രജ്ഞാൻ പുറത്തേക്കു വരേണ്ടത്.
സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കാൻ സാധിക്കാതിരുന്നതിനാലാണ് ചന്ദ്രയാൻ-2 പൂർണ വിജയമാകാതിരുന്നത്. 2019ലെ ഈ ദൗത്യത്തിന്റെ വിജയകരമായ ആവർത്തനമാണ് ചന്ദ്രയാൻ-3 ലക്ഷ്യമിടുന്നത്. ആദ്യ പരാജയത്തിൽനിന്നു പാഠം ഉൾക്കൊണ്ട്, നാലു വർഷമെടുത്ത്, ലാൻഡറിൽ നിരവധി മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ വിക്ഷേപിച്ചിരിക്കുന്നത്. അഞ്ചാമത്തെ എൻജിൻ ഒഴിവാക്കിയതും കാലുകൾക്ക് ശക്തി വർധിപ്പിച്ചതും അൾഗോരിതങ്ങളിൽ മാറ്റം വരുത്തിയതും സോളാർ പാനലിന്റെ വ്യാപ്തി വർധിപ്പിച്ചതും പുതിയ സെൻസറുകൾ ഉൾപ്പെടുത്തിയതും അടക്കമുള്ള പരിഷ്കരണങ്ങൾ വരുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പരമ്പരയിലെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ- 3 ജൂലൈ 14 ന് വിക്ഷേപിച്ച് ഓഗസ്റ്റ് 5 ന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. 1976-ലെ സോവിയറ്റ് കാലഘട്ടത്തിലെ ലൂണ-24 ദൗത്യം കഴിഞ്ഞ് ഏകദേശം അഞ്ച് പതിറ്റാണ്ടിനു ശേഷം റഷ്യ നടത്തുന്ന ആദ്യ ചാന്ദ്രദൗത്യം ആണ് ലൂണ-25. ഓഗസ്റ്റ് 10-നാണ് ലൂണ 25 വിക്ഷേപിച്ചത്. അതിനാൽ ഓഗസ്റ്റ് 21-ന് ഏകദേശം 11 ദിവസത്തിനുള്ളിൽ തന്നെ ഇതിന് ലാൻഡിങ് നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ