- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് ചെടി വളർത്തൂ... പ്രപഞ്ചത്തെ കാക്കൂ...! സാധാരണ മരങ്ങളുടെ രണ്ടിരട്ടി കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കുന്നത് കഞ്ചാവ് ചെടിയാണെന്ന് റിപ്പോർട്ട്
അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്നതു മൂലം സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചില്ലറയൊന്നുമല്ല. കാലാവസ്ഥാ വ്യതിയാനത്തിനു വരെ കാരണമാകുന്ന ഈ മലിനീകരണ പ്രക്രിയ വലിയൊരു അളവ് വരെ തടയുവാൻ പുതിയ ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയാണ് ഈ രംഗത്തെ വിദഗ്ദ്ധർ. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ കഞ്ചാവ് ചെടികളെ പുതിയ ആയുധങ്ങൾ ആക്കാം എന്നാണ് അവർ പറയുന്നത്.
ഒരു കഞ്ചാവ് ചെടിക്ക് മറ്റു ചെടികൾ ആഗിരണം ചെയ്യുന്നതിന്റെ ഇരട്ടിയോളം കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ നിന്നും ആഗിരണം ചെയ്യാൻ കഴിയുമെന്ന് അവർ പറയുന്നു. കഞ്ചാവ് ചെടികളുടെ കൂട്ടം പ്രതിവർഷം 16 ടൺ ഹരിത വാതകങ്ങൾ ആഗിരണം ചെയ്യുന്നു എന്നാണ് ഒരു പഠനത്തിൽ വെളിപ്പെട്ടത്. അതേസമയം, മരങ്ങൾ അഗിരണം ചെയ്യുന്നത് ശരാശരി ആറ് ടൺ വരെ മാത്രമാണ്.
മാത്രമല്ല കഞ്ചാവ് ചെടികൾക്ക് അകത്ത് കാർബൺ ഡൈ ഓക്സൈഡ് സ്ഥിരമായി സംഭരിക്കപ്പെടുന്നു. ഇതിന്റെ നാരുകളിലാണ് ഇത് സംഭരിക്കപ്പെടുന്നത്.എ ഈ നാരുകൾ ടെക്സ്‌റ്റൈൽസ്, ഔഷധ നിർമ്മാണം, കാർ പാർട്സ് എന്നീ വ്യവസായങ്ങളിൽ ഉപയോഗിക്കുന്നുമുണ്ട്. ന്യുയോർക്ക് ആസ്ഥാനമായ് ഹഡ്സൺ കാർബൺ എന്ന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പറയുന്നത് ഒരു ഏക്കർ കഞ്ചാവ് തോട്ടത്തിൽ മൂന്ന് ടൺ കാർബൺ സംഭരിക്കപ്പെടുന്നു എന്നാണ്. അതുവഴി, അന്തരീക്ഷത്തിൽ നിന്നും ഏഴ് ടൺ വരെ കാർബൺ ഡൈ ഓക്സൈഡ് വരെ നീക്കം ചെയ്യപ്പെടുന്നു.
(കഞ്ചാവ് ചെടി വളർത്തുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്)
മറുനാടന്‍ ഡെസ്‌ക്