- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
425 കോടി വർഷങ്ങൾക്ക് മുമ്പ് കലകളില്ലാത്ത അമ്പളി; കമ്പ്യൂട്ടർ ഇമേജ് വഴി പഴയ ചന്ദ്രനെ പുനസൃഷ്ടിച്ച് നാസ; ഛിന്ന ഗ്രഹങ്ങൾ ഇടിച്ചുണ്ടായ ഗർത്തങ്ങൾ മൂലം ധ്രുവങ്ങൾ 180 കിലോമീറ്റർ അകന്നു; ദുരുഹമായ ഗവേഷണങ്ങളുമായി ചൈനയും; ചന്ദ്രനിലും ചൈന തർക്കം ഉന്നയിക്കുമോയെന്നും ആശങ്ക!
'തങ്കത്താഴിക കുടമല്ല, താരാപഥത്തിലെ രഥമല്ല, ചന്ദ്രബിംബം കവികൾ കൊതിക്കും സ്വർണ്ണമയൂരമല്ല' എന്ന് വയലാർ രാമവർമ്മ എഴുതിയത്, മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിതിന്ശേഷമാണ്. നമ്മൾ ഭൂമിയിനിന്ന് നോക്കുമ്പോൾ കാൽപ്പനികമായി തോനുന്ന അമ്പിളിമാമന്റെ ഉപരിതലം മുഴവൻ ഗർത്തങ്ങളും പാറക്കെട്ടുകളും, ബാസാൾട്ട് ലാവകൾ ഉറച്ചുണ്ടായ കുറത്ത സമതലവുമാണെന്നതാണ് യഥാർഥ്യം. ഭുമിയിൽനിന്ന് നോക്കുമ്പോൾ ചന്ദ്രനിലെ കലയായി നമുക്ക് തോന്നുത്, ചന്ദ്രനിലെ മരിയ എന്ന് വിളിക്കുന്ന ലാവാ സമതലം ആണ്. ഭുമിയിൽനിന്ന് നോക്കുമ്പോൾ സുന്ദരമായി കാണുന്ന അമ്പിളിമാമനിൽ പക്ഷേ മൂഴുവൻ കുന്നുകളും കുഴികളുമാണെന്നാണ് യാഥാർഥ്യം!
പക്ഷേ ഈ കുന്നുകളിലും കുഴികളിലും ഇന്ന് ലോക രാഷ്ട്രങ്ങൾ കോടിക്കണക്കിന് രൂപ ചെലവിട്ട് ഗവേഷണങ്ങൾ നടത്തുകയാണ്. അമേരിക്കയുടെ നാസയും, ചൈനയും തൊട്ട് നമ്മുടെ ചാന്ദ്രയാൻവരെ ചന്ദ്രനിലെ ഗർത്തങ്ങളിലും പാറകളിലും പഠനം നടത്തുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങളാണ് ഓരോ വർഷവും ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചൊക്കെ പുറത്തുവരുന്നത്. ഒരു ടെലിസ്‌കോപ്പ് വഴി ഭൂമിയിൽ നിന്ന് നോക്കിയാൽപോലും ഒരു കിലോമീറ്ററെങ്കിലും വ്യാസമുള്ള 30,000 ത്തിൽ അധികം ഗർത്തങ്ങൾ ചന്ദ്രനിൽ കാണാവുന്നതാണ്. എന്നാൽ ഈ 'വസൂരിക്കലയൊക്കെ' പിന്നീട് ഉണ്ടായതാണ് എന്നതാണ് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നത്.
അന്ന് കലകളില്ലാത്ത അമ്പിളി
425 കോടി വർഷങ്ങൾക്ക് മുമ്പ് ചന്ദ്രനിൽ വലിയ ഗർത്തങ്ങൾ ഇല്ലായിരുന്നുവെന്നാണ് കമ്പ്യൂട്ടർ ഇമേജറികൾ ഉപയോഗിച്ച് നാസ നടത്തിയ പഠനത്തിൽ കാണുന്നത്. പിന്നീട് ഛിന്നഗ്രഹങ്ങളും, ഉൽക്കകളും, ധൂമകേതുക്കളുമൊക്കെ പതിച്ചാണ് ഈ ഗർത്തങ്ങൾ അഥവാ ക്രേറ്ററുകൾ ഉണ്ടായത്. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതും അവിടത്തെ ഭൗതിക ഘടനയുടെ പ്രത്യേകതയും നിമിത്തമാണ് ഇവ കാലങ്ങളായി യാതൊരു മാറ്റവും കൂടാതെ നിലകൊള്ളുന്നത്. മറ്റൊരു കണ്ടെത്തൽ കൂടി നാസ നടത്തുന്നുണ്ട്. ഛിന്നഗ്രഹങ്ങളുടെ ഇടിയുടെ ആഘാതത്തിൽ 4.25 ബില്യൺ വർഷത്തിനിടയിൽ ചന്ദ്രന്റെ ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ 186 മൈൽ നീങ്ങി മാറി.
കമ്പ്യൂട്ടർ സിറ്റിമുലേഷൻ ഉപയോഗിച്ച് ചന്ദ്രന്റെ അതേപോലുള്ള ഒരു റെപ്ലിക്ക ഉണ്ടാക്കിയാണ് ഈ പരീക്ഷണം നടത്തിയത്. ചന്ദ്രനിലെ ആയിരക്കണക്കിന് ഗർത്തങ്ങൾ ഈ മിനിയേച്ചറിൽ അതുപോലെ ഉണ്ടാവും. ഇനിയാണ് പണി. ഈ മിനിയേച്ചറിൽനിന്ന് ഒരോ ഗർത്തങ്ങളായി മായ്ച്ച് കളയും.
ഒരോഗർത്തങ്ങൾ ഉണ്ടാവുമ്പോൾ ചന്ദ്രന്റെ പിണ്ഡത്തിൽ മാറ്റം വരും. ചന്ദ്രൻ കറങ്ങിക്കൊണ്ടിരിക്കയാണേല്ലോ. മാസിൽ ഇങ്ങനെ വ്യത്യാസം ഉണ്ടാവുമ്പോൾ, മാസ് കൂടുതലുള്ള ഭാഗം ആക്സിസ് ഓഫ് റൊട്ടേഷനിൽനിന്ന് അകന്ന് പോവാനുള്ള പ്രവണതയുണ്ടാവും. അപ്പോൾ ചന്ദ്രന്റെ കറക്കം പുനക്രമീകരിക്കപ്പെടും. മാസ് എവിടെയണോ കുറയുന്നത്, ആ ഭാഗത്തേക്ക് ധ്രുവങ്ങൾ അടുക്കാവുന്ന രീതിയിൽ റീ ഓറിയൻേറഷൻ നടക്കും. അതുപോലെ മാസ് കൂടിയ ഭാഗം ധ്രുവങ്ങളിൽനിന്ന് അകന്നുപോവും. ആ കണക്ക് നാസ പഠിച്ചു. അങ്ങനെയാണ് 425 കോടി വർഷംകൊണ്ട് ധ്രുവങ്ങൾ 180 കിലോമീറ്റർ അകന്നതയി കണ്ടെത്തിയത്.
ഓരോ ഗർത്തം ഉണ്ടാവുമ്പോഴും ചന്ദ്രനിലെ മാസിൽ ഉണ്ടാവുന്ന മാറ്റം നാസ കണ്ടെത്തി. ക്രേറ്റിറിന് മുമ്പ് മാസ് എങ്ങനെ ആയിരുന്നുവെന്നും മനസ്സിലായി. അത് അനുസരിച്ച് പോളിന് എന്ത് വ്യത്യാസം ഉണ്ടാകുമെന്ന് കണ്ടെത്താം. അങ്ങനെ ആയിരക്കണിക്ക് ക്രേറ്ററുകളെ മാസ് കണ്ടെത്തി കിഴിച്ച് കമ്പ്യൂട്ടർ ചിത്രം നിർമ്മിച്ചാണ് ഇവർ 425 കോടി വർഷം മുമ്പുള്ള ചന്ദ്രനെ പുനസൃഷ്ടിച്ചത്.
പക്ഷേ ഇത്രയും വർഷത്തെ അവസ്ഥ വെച്ചുനോക്കുമ്പോൾ ധ്രുവങ്ങളുടെ അകൽച്ചാ തോത് താരതമ്യേന കുറവാണ്. പക്ഷേ വലിയ മാറ്റമാണ് വന്നിരുന്നെതെങ്കിൽ ചന്ദ്രനിൽ വെള്ളം ഉണ്ടാവുമായിരുന്നില്ല. ഗർത്തങ്ങൾ ഒരു ഭാഗത്ത് മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ധ്രുവങ്ങളുടെ സ്ഥാനത്തിന് വളരെ വലിയ മാറ്റമാണ് ഉണ്ടാവുക. അതായത് ഇപ്പോഴത്തെ ഇക്വേറ്റർ ആണ് ഒരു മില്യൺ വർഷം മുമ്പ് പോൾ ആയിരുന്നെതെങ്കിൽ, അന്നത്തെ പോൾസിൽ ഉണ്ടായിരുന്ന വെള്ളം ആവിയായനേ. രണ്ടാഴ്ചയോളം പകലും രണ്ടാഴ്ചയോളം രാത്രിയുമാണ് ചന്ദ്രനിൽ. അതുകൊണ്ട് രണ്ടാഴ്ചത്തെ പകൽ കൊണ്ട് ഈ വെള്ളം ആവിയായിപ്പോവുമായിരുന്നു. അതില്ലാതിരുന്നത് ചന്ദ്രന്റെ രണ്ടുഭാഗത്തും ഗർത്തങ്ങൾ ഉണ്ടായതുകൊണ്ടാണ്. ഒരോ ഇടി നടക്കുമ്പോഴും അക്ഷാംശം എത്ര മാറുമെന്നും കണ്ടെത്താൻ കഴിയും. ഛിന്നഗ്രഹ ആഘാതങ്ങൾ ധ്രുവങ്ങളുടെ സ്ഥാനം 10 ഡിഗ്രി അക്ഷാംശത്തിലാണ് മാറ്റിയത്.
മേരിലാൻഡിലെ നാസയുടെ ഗൊദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്ററിലെ ഒരു സംഘം കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചാണ് പഠനം നടന്നത്.
ചന്ദ്രനും ഒരു തർക്കപ്രദേശം ആവുമോ?
നാസയുടെ പുതിയ പഠനത്തെ ആസ്പദമാക്കി പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയിൽ ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഡെയിലിമെയിന്റെ വാർത്ത അനുസരിച്ച് ഭാവിയിൽ രാജ്യങ്ങൾ തമ്മിലുള്ള ഒരു തർക്ക പ്രദേശം കൂടിയായി ചന്ദ്രന്റെ ദക്ഷിണ ധ്രുവം മാറാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. സൗരയൂഥത്തിലെ തന്നെ അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നായ സൗത്ത്പോൾ ഐറികെൻ ബേസിൻ നിലകൊള്ളുന്നത് ചന്ദ്രനിലാണ്. ചന്ദ്രന്റെ മറുപുറത്ത്, ദക്ഷിണ ധ്രുവത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ ഗർത്തത്തിന് 2240 കിലോമീറ്റർ വ്യാസവും 13 കിലോമീറ്റർ ആഴവുമുണ്ട്. ഇവിടെയാണ് അമേരിക്കയും, ഇന്ത്യയും, ചൈനയും, റഷ്യയും, ബ്രിട്ടനും കാനഡയും അടക്കമുള്ള വിവിധ രാജ്യങ്ങളുടെ ഗവേഷണ പദ്ധതികൾ പുരോഗമിക്കുന്നത്. യുഎസും ചൈനയും ലാൻഡിങ് സൈറ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നതിനാൽ ചന്ദ്രന്റെ ദക്ഷിണധ്രുവം ഒരു തർക്ക പ്രദേശമായി മാറിയേക്കാമെന്നും നാസയിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ഡെയിലിമെയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ചന്ദ്രനെ പര്യവേഷണം ചെയ്യുന്നതിൽ രാജ്യങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാവാതിരിക്കാൻ, ആർട്ടെമിസ് ഉടമ്പടി എന്നൊന്ന് വിവധ രാജ്യങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതെല്ലാം ലംഘിക്കുന്ന തരത്തിലാണ് ചൈന പ്രവർത്തിക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്. ചന്ദ്രോപരിതലത്തിന്റെ ദക്ഷിണധ്രുവ മേഖലയ്ക്ക് സമീപമുള്ള ലാൻഡിങ് സൈറ്റുകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഓവർലാപ്പ് കണ്ടെത്തിയതിനെ നാസ, ചൈനയോട് അതിന്റെ ചാന്ദ്ര ദൗത്യങ്ങൾ 'തുറന്നതും സുതാര്യവുമാക്കാൻ' അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. '' ആർട്ടെമിസ് ഉടമ്പടിയുടെയും ബഹിരാകാശ ഉടമ്പടിയുടെയും തത്വങ്ങൾ അനുസരിച്ച് സുതാര്യതയും സമാധാനപരമായ ബഹിരാകാശ പര്യവേഷണവമാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു,' അമേരിക്കൻ ബഹിരാകാശ ഏജൻസിയിലെ ഉദ്യോഗസ്ഥർ ഡെയ്ലി മെയിലിനോട് പറഞ്ഞു.
ഇന്ത്യക്കും ചന്ദ്രനിൽ വലിയ പ്രോജക്റ്റുകൾ ആണുള്ളത്. 2009ൽ ചന്ദ്രനിൽ ജല സാന്നിധ്യമുള്ളതായി ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ചാന്ദ്രയാൻ-1 ആണ് ജല സാന്നിധ്യം ആദ്യം കണ്ടെത്തിയത്. അതുകഴിഞ്ഞാണ് നാസ ജല സാന്നിധ്യത്തിന്റെ കൂടുതൽ തെളിവ് പുറത്തുവിട്ടത്.. നാസയുടെ വിമാന വാഹിനി വാനനിരീക്ഷണകേന്ദ്രമായ സോഫിയയിലെ ദൂരദർശിനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചന്ദ്ര ഉപരിതലത്തിൽ സൂര്യപ്രകാശമേൽക്കാത്ത മേഖലയിൽ കൂടുതൽ ജലമുണ്ടാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ നിരീക്ഷണ സംവിധാനമാണ് നാസയുടെ സോഫിയ.
പക്ഷേ ഇവിടെയും ചൈന എല്ലാം രഹസ്യവും ദൂരുഹവുമാക്കി വെക്കുകയാണെന്നാണ് ആരോപണം. രണ്ടുരാജ്യങ്ങൾ ഒരേ സമയം ഒരേസ്ഥലത്ത് പര്യവേഷണം നടത്താൻ പാടില്ല എന്ന കരാറും ചൈന ലംഘിച്ചിരിക്കയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ