- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൂരദർശിനികളുടെ സഹായത്തോടെ കഠിന പ്രയത്നത്തിലൂടെ അളവുകളെടുത്ത് സ്ഥിരീകരിച്ചത് ദൗത്യ വിജയം; ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉൽക്കകളെ ഗതിതിരിച്ചു വിടാൻ കഴിയുമെന്ന് തെളിയിച്ച് നാസ; 160 മീറ്റർ വീതിയുള്ള ഡൈമോർഫസിന്റെ സഞ്ചാരപാത മാറുമ്പോൾ; ഇത് സമാനതകളില്ലാത്ത ശാസ്ത്ര വിജയം
വാഷിങ്ടൺ: ഡാർട്ടിന്റെ ദൗത്യം പൂർണ്ണ വിജയം. കഴിഞ്ഞ മാസം നാസയുടെ ബഹിരാകാശ പേടകം ഭൂമിയുടെ നേരെ വരാൻ സാധ്യതയുള്ള ഒരു ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ മനപ്പൂർവ്വം ഇടിച്ചുകയറി അതിന്റെ സഞ്ചാരപാഥ വിജയകരമായി മാറ്റിയെന്ന് ഏജൻസി അധികൃതർ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 160 മീറ്റർ വീതിയുള്ള ഡൈമോർഫസ് എന്ന ചെറുഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയാണ് നാസയുടെ ഡാർട്ട് ബഹിരാകാശ പേടകം മാറ്റിയത്.
ദൂരദർശിനികളുടെ സഹായത്തോടെ കഠിന പ്രയത്നത്തിലൂടെ അളവുകളെടുത്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രപഞ്ചം നമ്മുക്ക് നേരെ എറിയുന്ന എന്തിനെ നേരിടാനും നാസ സജ്ജമാണെന്ന് തെളിയിക്കുന്നുണ്ടെന്ന് അഡ്‌മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. തങ്ങൾ ഭൂമിയുടെ സംരക്ഷകരാണെന്ന് തെളിയിക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉൽക്കകളെ ഗതിതിരിച്ചു വിടാൻ കഴിയുമോ എന്ന നിർണായക പരീക്ഷണമാണ് നാസ നടത്തിയത്. പുറപ്പെട്ട് ഒൻപത് മാസങ്ങൾക്കുള്ളിൽ ഛിന്നഗ്രഹത്തെ കടുകിട തെറ്റാതെ പേടകം ഇടിച്ചിട്ടിരുന്നു.
അതിവേഗം ഡിഡിമസ് എന്ന മാതൃഗ്രഹത്തെ ചുറ്റുന്ന ഡൈമോർഫസ് എന്ന ഉൽക്കയായിരുന്നു ലക്ഷ്യം. 170 മീറ്റർ മാത്രം വ്യാസമുള്ള ഡൈമോർഫസിൽ ഇടിക്കാനുള്ള ശ്രമം ചെറിയൊരു പാളിച്ചകൊണ്ടുപോലും വിഫലമാകാം എന്നതായിരുന്നു വെല്ലുവിളി. അവസാന അഞ്ചുമണിക്കൂർ ഭൂമിയിൽ നിന്നുള്ള നിയന്ത്രണങ്ങൾ ഇല്ലാതെയായിരുന്നു ഡാർട്ടിന്റെ സഞ്ചാരം. ഒടുവിൽ ലക്ഷ്യം കാണുകയും ചെയ്തു.
ഇടിക്കുന്നതിന് ഒരു മണിക്കൂർ മുൻപുള്ള ഡൈമോർഫസിന്റെ ചിത്രങ്ങളും പേടകം പകർത്തി അയച്ചിരുന്നു. ഡിഡിമസിന്റെ നിഴലിൽ ആയിരുന്ന ഡൈമോർഫസിന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ഇടിക്കുന്നതിനു മുൻപ് 11 മണിക്കൂർ 55 മിനിറ്റ് എടുത്താണ് ഡൈമോർഫസ് ഡിഡിമസിനെ ചുറ്റിയിരുന്നത്. ആ ഭ്രമണ സമയംകുറയ്ക്കാനും സഞ്ചാര പാത മാറ്റാനും ദൗത്യത്തിന് കഴിഞ്ഞു.
ഡിഡിമസിനെ ഡൈമോർഫസ് ചുറ്റുന്നതിന്റെ വേഗതയിൽ വ്യതിയാനം വന്നു. 32 മിനിറ്റുകളുടെ വ്യത്യാസം ഉണ്ടാക്കാൻ സാധിച്ചതായി ഗവേഷകർ അറിയിച്ചു. പേടകം ഛിന്ന ഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങിയതിന്റെ ഫലമായി ഡൈമോർഫസ് ഡിഡിമസിനെ ചുറ്റുന്ന വേഗം കൂടി. 11 മണിക്കൂറും 55 മിനുട്ടും എടുത്തായിരുന്നു മുൻപ ചുറ്റിയിരുന്നത്. ഇത് ഇപ്പോൾ 11 മണിക്കൂറും 23 മിനുട്ടും ആയി ചുരുങ്ങി. പ്രതീക്ഷിച്ചതിനെക്കാൾ വലിയ വ്യതിയാനം ആണ് ഇത്.
ഒരു പേടകം ഛിന്ന ഗ്രഹത്തിലേക് ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റാൻ പറ്റുമോ എന്ന പരീക്ഷണം ആയിരുന്നു നാസയുടെ ഡബിൾ ആസ്‌ട്രോയ്ഡ് റീ ഡയറക്ഷൻ ടെസ്റ്റ് അഥവാ ഡാർട്ട്. 2021 നവംബർ 24നായിരുന്നു വിക്ഷേപണം. പത്ത് മാസം നീണ്ട യാത്രക്കൊടുവിൽ 2022 സെപ്റ്റംബർ 27നാണ് പേടകം ഡിമോർഫെസുമായി കൂട്ടി ഇടിച്ചത്. ഡിഡിമോസ് ഇരട്ടകളിലെ കുഞ്ഞൻ ഡിഡിമോസ് ബി അഥവാ ഡിമോർഫസിലേക്ക് ഇടിച്ചിറങ്ങിയത്.
ഭൂമിക്ക് ഒരു തരത്തിലും ഭീഷണിയല്ലാത്ത ഡിഡിമസ് ഇരട്ടകളെ തന്നെ ദൗത്യത്തിനായി തെരഞ്ഞെടുത്തത് രണ്ടാമന്റെ സഞ്ചാരത്തിലുണ്ടാകുന്ന വ്യതിയാനം ഒന്നാമനെ വച്ച് തിരിച്ചറിയാൻ പറ്റും എന്നതുകൊണ്ടാണ്.
മറുനാടന് മലയാളി ബ്യൂറോ