- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേവലം 41 പ്രകാശവർഷം അകലെ ഭൂമിയെ പോലൊരു ഗ്രഹം! ജെയിംസ് വെബ്ബിന്റെ ആദ്യ കണ്ടുപിടുത്തം പ്രതീക്ഷ നൽകുന്നു; ജീവനും വായുവും ഉണ്ടോ എന്നറിഞ്ഞില്ലെങ്കിലും ഭൂമിക്ക് അപരന്മാർ ഏറെയെന്ന നിഗമനത്തിലേക്ക് ലോകം നീങ്ങുമ്പോൾ
നാസയുടെ ജെയിംസ് വെബ്ബ് സ്പേസ് ടെലെസ്‌കോപ് അദ്യത്തെ ഉപഗ്രഹത്തെ കണ്ടുപിടിച്ചിരിക്കുന്നു, ഭൂമിയുടേതിന് സമാനമായ ഒരു ഗ്രഹം. നേരത്തെ എൽ എച്ച് എസ് 475 ബി എന്ന് വർഗീകരിച്ച, മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഈ ഗ്രഹം ഭൂമിയുടെ വ്യാസത്തിന്റെ 99 ശതമാനത്തോളം വ്യസമുള്ള ഒന്നാണ്. ഭൗമ പ്രതലം അതിനുണ്ടെങ്കിലും അതിന് ഭൂമിയോടേതിന് സമാനമായ ഒരു അന്തരീക്ഷമുണ്ടോ എന്ന് കണ്ടെത്താനായിട്ടില്ല.
എന്താണ് ഉള്ളതെന്ന് കണ്ടെത്താനായിട്ടില്ലെങ്കിലും, കനത്ത മീഥെയ്ൻ അടങ്ങിയ അന്തരീക്ഷമല്ല എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിൽ നിന്നും 41 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രഹം ഭൂമിയേക്കാൾ നൂറിലധികം ഡിഗ്രി ചൂടുള്ളതാണെന്നും അവർ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒരു ഭ്രമണം പൂർത്തിയാക്കുവാൻ കേവലം രണ്ടു ദിവസങ്ങൾ മാത്രാമേ ഇത് എടുക്കുന്നുമുള്ളു.
എൽ എച്ച് എസ് 475 ബിയെ കുറിച്ച് എനിയും ഏറെ അറിയുവാനുണ്ട്. സാധാരണയായി മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഇത്തരം ഗ്രഹങ്ങൾ സ്പേസ് ടെലെസ്‌കോപ്പുകൾക്ക് അദൃശ്യമായി തുടരുകയാകും പതിവ്. എന്നാൽ, ജെ ഡബ്ല്യൂ എസ് ടി വീണ്ടും അത് ശക്തിയേറിയ ഒരു ടെലെസ്‌കോപ്പ് ആണെന്ന് തെളിയിച്ചിരിക്കുകയാണ്. ഭൂമിക്ക് സമാനമായ, പാറക്കെട്ടുകൾ നിറഞ്ഞ ഈ ഗ്രഹത്തിന്റെ കണ്ടുപിടുത്തം ഭാവിയിലെ പഠനങ്ങൾക്ക് ഒരുപാട് സാധ്യതകൾ തുറന്നിട്ടിരിക്കുകയാണെന്ന് നാസ ഹെഡ്ക്വർട്ടേഴ്സിലെ അസ്ട്രോഫിസിക്സ് ഡിവിഷൻ ഡയറക്ടർ മാർക്ക് ക്ലംപിൻ പറഞ്ഞു.
നമ്മുടെ സൗരയുഥത്തിനു പുറത്തുള്ള, ഭൂമിക്ക് സമാനമായ ഉപഗ്രഹങ്ങളുമായി ജെയിംസ് വെബ്ബ് ടെലസ്‌കോപ്പ് നമ്മളെ കൂടുതൽ അടുപ്പിക്കുകയാണ്. വളരെ സുപ്രധാനമായ ഒരു കണ്ടുപിടുത്തമാണ് ഇത്. ഇപ്പോൾ ഇതിന്റെ അന്തരീക്ഷത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. അന്തരീക്ഷം തീരെ ഇല്ലാതിരിക്കുകയോ അതല്ലെങ്കിൽ, കാർബൺ ഡൈ ഓക്സൈഡ് പോലുള്ള ഏതെങ്കിലും വാതകങ്ങളുടെ നേരിയ സാന്നിദ്ധ്യം ഉണ്ടവുകയോ ചെയ്യാം.
ഈ ഗ്രഹം അതിന്റെ സൂര്യനു മുന്നിലൂടെ പോകുന്ന് നേരത്ത്, അതിന്റെ അന്തരീക്ഷത്തിലൂടെ അരിച്ചെത്തുന്ന പ്രകാശ ശരശ്മിയുടെ സ്വഭാവവും പ്രകൃതവും വിശകലനം ചെയ്താണ് പഠനം നടത്തുന്നത്. അന്തരീക്ഷത്തിലുള്ള വ്യത്യസ്ത തരം രാസപദാർത്ഥങ്ങൾ, വർണ്ണരാജിയിലുള്ള വ്യത്യസ്ത നിറങ്ങളെ ആഗിരണം ചെയ്യുന്നു.
അങ്ങനെ വരുമ്പോൾ, കാണാതാവുന്ന നിറം ഏതെന്ന് അറിഞ്ഞ് അന്തരീക്ഷത്തിലുള്ള രാസപദാർത്ഥം ഏതെന്ന് അറിയാൻ കഴിയും. ഇൻഫ്രാ റെഡ് പ്രകാശത്തിലൂടെ ജെയിംസ് വെബ്ബിന് കെമിക്കൽ ഫിംഗർപ്രിന്റുകൾ എടുക്കാൻ കഴിയും.
മറുനാടന്‍ മലയാളി ബ്യൂറോ