ലണ്ടൻ: പൗരാണിക ഭാരതം ജ്യോതിശാസ്ത്രത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അതിന്റെ പിൻഗാമികളും ഈ മേഖലയിൽ ഒട്ടും മോശമല്ലെന്ന് തെളിയിക്കുകയാണ് ഏറ്റവും പുതിയ കണ്ടുപിടുത്തത്തിലൂടെ ഇന്ത്യ. പൂണെയ്ക്ക് സമീപമുള്ള് ജയന്റ് മീറ്റർവേവ് റേഡിയോ ടെലെസ്‌കോപ്പ് (ജി എം ആർ ടി) ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഭൂമിയിൽ നിന്നും 9 ബില്യൺ പ്രകാശ വർഷങ്ങൾ അകലെയുള്ള ഒരു ഗാലക്സിയിൽ നിന്നുള്ള റേഡിയോ സിഗ്‌നലുകളാണ്.

പ്രപഞ്ചത്തിന് 490 കോടി വയസ്സ് മാത്രം പ്രായമുള്ളപ്പോൾ, എസ് ഡി എസ് എസ് ജെ 0826 +5630 എന്ന് പേരിട്ടിരിക്കുന്ന പുതിയ ക്ഷീരപഥം നിർമ്മിക്കുന്ന ഒരു നക്ഷത്രത്തിൽ നിന്നുള്ളതാണ് ഈ റേഡിയോ സിഗ്നലുകൾ. ഈ റേഡിയോ സ്ഗ്നലുകളെ പ്രത്യേകതയുള്ളതാക്കുന്നത് ഇതിന്റെ തരംഗദൈർഘ്യം 21 സെ. മി ലൈൻ ആണെന്നുള്ളതാണ്. അതായത്, ഈ തരംഗം ഉപയോഗിച്ച് ശാസ്ത്രജ്ഞർക്ക് പ്രപഞ്ചത്തിന്റെ ബാല്യകാലത്തെ പറ്റി ഏറെ പഠിക്കാൻ കഴിയും എന്നതാണ്.

ഏകദേശം 880 കോടി വർഷക്കാലം പുറകോട്ട് തിരിഞ്ഞു നോക്കുന്നത് പോലെയിരിക്കും ആ പഠനം എന്നാണ് കോസ്‌കോളജിസ്റ്റായ അർണാബ് ചക്രവർത്തി പറഞ്ഞത്. ഇത്രയും ദൂരെനിന്നും ഇതുപോലൊരു റേഡിയോ സിഗ്‌നൽ കണ്ടെത്തുന്നത് ഇതാദ്യമായിട്ടാണ്. വിവിധക്ഷീരപഥങ്ങൾ വ്യത്യസ്തമയ തരത്തിലുള്ള റേഡിയോ സിഗ്‌നലുകൾ പുറപ്പെടുവിക്കാറുണ്ട്. എന്നാൽ ഇതുവരെ നമ്മുടെ സൗരയൂഥത്തിനോട് അടുത്തു കിടക്കുന്ന ക്ഷീരപഥങ്ങളിൽ നിന്നുള്ള സിഗ്‌നലുകൾ മാത്രമെ കണ്ടെത്താനായിരുന്നുള്ളു.അതുകൊണ്ടു തന്നെ നമ്മുടെ റിവ് പരിമിതമായി തുടർന്നു.

റോയൽ അസ്ട്രോണമി സൊസൈറ്റിയുടെ പ്രതിമാസ അറിയിപ്പിലൂടെ കഴിഞ്ഞയാഴ്‌ച്ചയായിരുന്നു ഈ കണ്ടുപിടുത്തം പ്രഖ്യാപിച്ചത്. ഗ്രാവിറ്റേഷനൽ ലെൻസിങ് എന്ന സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമായിരുന്നു ഈ കണ്ടെത്തലിന് സഹായിച്ചതെന്ന് അറിയിപ്പിൽ പറയുന്നു. വളരെ ദൂരെയുള്ള ഉറവിടങ്ങളിൽ നിന്നെത്തുന്ന സിഗ്‌നലുകൾ കൂടുതൽ ശക്തമാക്കുന്ന പ്രക്രിയയാണ് ഗ്രവിറ്റേഷണൽ ലെൻസിങ്. അത് സംഭവിക്കാൻ നിരവധി കാരണങ്ങളുമുണ്ട്.

ഇവിടെ സംഭവിച്ചത് റേഡിയോ തരംഗത്തിന്റെ പാതയിൽ ഉണ്ടായിരുന്ന മറ്റൊരു ക്ഷീരപഥത്തിന്റെ സാന്നിദ്ധ്യം കരണം ദിശമാറുകയായിരുന്നു എന്നതാണ്. ഈ സിഗ്‌നലുകൾ ഉപയോഗിച്ച്, ഇത് വരുന്ന ക്ഷീരപഥത്തിലെ വാതക സങ്കലനം ഇതിനോടകം തന്നെ ശാസ്ത്രജ്ഞർ അളന്നു കഴിഞ്ഞു. ഇപ്പോൾ നമുക്ക് ദൃശ്യമായ നക്ഷത്രങ്ങളുടെ ക്ഷീർപഥത്തിൽ കാണുന്ന വാതകത്തിന്റെ അറ്റൊമിക പിണ്ഡത്തിന്റെ ഇരട്ടിയോളം വരും ഈക്ഷീരപഥത്തിലെ വാതകത്തിന്റെ അറ്റോമിക പിണ്ഡം എന്നാണ് പഠനത്തിൽ തെളിഞ്ഞത്.