ധികം താമസിയാതെ മഹായാനം ആരംഭിക്കും, ഒരു വലിയ കുടിയേറ്റം. ഉപയോഗ ശൂന്യമായ ഭൂമിയെ കൈവിട്ട് മനുഷ്യർ കൂട്ടത്തോടെ ചൊവ്വയിലേക്ക് കുടിയേറും. ഒരു ശാസ്ത്ര് നോവലിലെ വരികൾ എന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന ഇതാണ് ഇന്ന് ആധുനിക ശാസ്ത്രലോകം മനുഷ്യന് മുൻപിൽ വയ്ക്കുന്ന ഭാവിയെ കുറിച്ചുള്ള സാങ്കൽപം. ആ സങ്കൽപത്തിലേക്ക്, ആ സ്വ്പ്നത്തിലേക്ക് മനുഷ്യൻ ഒരുപടി കൂടി അടുക്കുകയാണ്, നാസയുടെ അതിവേഗ, ആണവ റോക്കറ്റിലൂടെ.

ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന റോക്കറ്റുകൾ പരീക്ഷിക്കാനുള്ള പദ്ധതി ഔദ്യോഗികമായി നാസ പ്രഖ്യാപിച്ചു. ഈ റോക്കറ്റ് ഉപയോഗിച്ച് അതിവേഗം മനുഷ്യനെ ചൊവ്വയിൽ എത്തിക്കാൻ ആകുമെന്നും അവർ പറയുന്നു. അമേരിക്കൻ സർക്കാരിന്റെ ഡിഫൻസ് പ്രൊജക്റ്റ്സ് ഏജൻസി (ഡർപ) 2027 ആകുമ്പോഴേക്കും ന്യുക്ലിയർ തെർമൽ റോക്കറ്റ് എഞ്ചിൻ ബഹിരാകാശത്ത് പരീക്ഷിക്കുമെന്നും അവർ പറയുന്നു.

ഏകദേശം ഒരു നൂറ്റാണ്ട് മുൻപ്, റോക്ക്റ്റ് സയൻസ് രൂപം കൊണ്ട അന്നു മുതൽ നിലനിൽക്കുന്ന കെമിക്കൽ സിസ്റ്റത്തിനു പകരമായി, പുതിയ പ്രൊപ്പല്ഷൻ സിസ്റ്റം രൂപ കല്പന ചെയ്യുകയാണിപ്പോൾ, ബഹിരാകാശത്തേക്ക് മാത്രമായി ഒരു പ്രത്യേക പ്രൊപ്പല്ഷൻ സിസ്റ്റം രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ന്യുക്ലിയർ തെർമൽ റോക്കറ്റുകൾ ഉപയോഗിക്കുന്നത് യാത്രയുടെ സമയം ഗണ്യമായി കുറക്കുമെന്നും, ബഹിരാകാശ യാത്രികരുടെ അപകട സാധ്യത കുറായ്ക്കുമെന്നും നസ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

യാത്ര സമയം കുറയ്ക്കുക എന്നത്, ചൊവ്വയിലേക്കുള്ള യാത്രയിൽ ഒരു നിർണ്ണായക ഘടകം തന്നെയാണ്. ദീർഘമായ യാത്രകൾക്ക് കൂടുതൽ വ്സ്തുക്കൾ കൂടെ കരുതേണ്ടതായി വരും. മാത്രമല്ല, കൂടുതൽ ശക്തിവത്തായ സിസ്റ്റവും ആവശ്യമായി വരും. മറ്റൊരു ഗുണം ഇൻസ്ട്രമെന്റെഷൻ, കമ്മ്യുണിക്കേഷൻ സംവിധാനങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭ്യമാക്കാൻ കഴിയും എന്നതാണ്.

കഴിഞ്ഞ വർഷം ചന്ദ്രനെ ഇടത്താവളമാക്കി ചൊവ്വയിലേക്കുള്ള പുതിയ തലമുറയിൽ പെട്ട ആർട്ടെമിസ് ബഹിരാകാശ വാഹനം വിജയകരമായി വിക്ഷേപിച്ച നാസ 2030 ആകുമ്പോഴേക്കും മനുഷ്യനെ ചൊവ്വയിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കെത്തി, അവിടെ ഒരു ഇടത്താവളമാക്കി, പിന്നീട് അവിടെനിന്നുമായിരിക്കും ചൊവ്വയിലേക്ക് പോവുക.

നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച്, ചൊവ്വയിലേക്കുള്ള 300 മില്യൺ മൈൽ യാത്രക്ക് ഏകദേശം ഏഴ് മാസം സമയം എടുക്കും. പുതിയ സാങ്കേതിക വിദ്യ എത്ര സമയം എടുക്കുമെന്ന് നാസയിലെ എഞ്ചിനീയർമാർ കൃത്യമായി പറയുന്നില്ലെങ്കിലും, ബഹിരാകാശത്ത് എത്തിയാൽ ഇതിന് റെക്കോർഡ് വേഗത കൈവരിക്കാൻ ആകുമെന്ന് ഇവർ പറയുന്നു.