- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മണിക്കൂറിൽ പറക്കുന്നത് 39000 കി മീ വേഗതയിൽ; വലിപ്പം പത്ത് ബസുകൾ കൂടിയോജിപ്പിക്കുന്ന അത്രയും; ശൂന്യാകാശത്ത് കൂടി പറപറക്കുന്ന ഛിന്നഗ്രഹം ഭൂമിയെ തൊടാതെ കടന്ന് പോയേക്കുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം
പത്തോളം ബസ്സുകൾ ഒന്നിനു പിറകെ ഒന്നായി ചേർത്ത് നിർത്തിയ അത്രയും വലിപ്പമുള്ള ഒരു ഛിന്നഗ്രഹം അതിവേഗം ഭൂമിക്ക് നേരെ പാഞ്ഞടുക്കുകയാണ്. 2013 ഡബ്ല്യൂ വി 44 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്ന ഈ ഛിന്നഗ്രഹം ബ്രിട്ടീഷ് സ്റ്റാൻഡേർഡ് സമയം ബുധനാഴ്ച്ച രാവിലെ 9 മണിയോടെ ഭൂമിയെ കടന്നു പോകുമെന്ന് നാസ അറിയിച്ചു. 524 അടി വ്യാസമുള്ളതാണ് ഈ ഛിന്നഗ്രഹം.
മണിക്കൂറിൽ 39,000 കി. മീറ്റർ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. അതായത് ശബ്ദത്തിനേക്കാൾ ഏതാണ്ട് 34 ഇരട്ടി വേഗതയിൽ. ഇത് ഭൂമിക്ക് നേരെയാണ് പാഞ്ഞെത്തുന്നതെങ്കിലും ഭൂമിയിൽ നിന്നും 0.02334 അസ്ടോണോമിക്കൽ ദൂരെ വരെ മാത്രമെ എത്തുകയുള്ളു. അതായത് ഭൂമിയിൽ നിന്നും 2.1 മില്യൺ മൈലുകൾക്കപ്പുറത്തു കൂടി ഇത് കടന്നു പോകും. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഒൻപത് ഇരട്ടിയോളം അകലെയാണെങ്കിലും ഇതിനെ ഭൂ സമീപ വസ്തു (എൻ ഇ ഒ) ആയാണ് തരം തിരിച്ചിരിക്കുന്നത്.
സമീപ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണത്തിൽ കുരുങ്ങി ഭ്രമണ പഥത്തിലെത്തുകയും ഭൂമിയുടെ പരിസര പ്രദേശത്ത് പ്രവേശിക്കുകയും ചെയ്യുന്ന വാൽനക്ഷത്രങ്ങൾ, ഛിന്ന ഗ്രഹങ്ങൾ എന്നിവയെയാണ് എൻ ഇ ഒ ആയി തരം തിരിക്കുക. ബാഹ്യ ഗ്രഹമണ്ഡലത്തിലെ കടുത്ത തണുപ്പിൽ, ജലം മറ്റു കണികകളുമായി ചേർന്ന് ഘനീഭവിച്ചുണ്ടാകുന്നതാണ് വാൽനക്ഷത്രങ്ങൾ എങ്കിൽ, താരതമ്യേന ചൂടുള്ള, വ്യാഴത്തിനും ചൊവ്വക്കും ഇടയിലുള്ള ആന്തരിക ഗ്രഹമണ്ഡലത്തിൽ രൂപം കൊള്ളുന്ന, പാറക്കഷ്ണങ്ങൾ പ്രധാനമായും അടങ്ങിയവയാണ് ഛിന്നഗ്രഹങ്ങൾ.
സൗരയൂഥത്തിന്റെ രൂപീകരണ പ്രക്രിയയിൽ, 4.6 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ, ഘടനമാറ്റം സംഭവിക്കാത്ത അവശിഷ്ടങ്ങൾ എന്ന നിലയിലാണ് വാൽനക്ഷത്രങ്ങൾക്കും ഛിന്നഗ്രഹങ്ങൾക്കും ശാസ്ത്രലോകത്ത് പ്രാധാന്യമുള്ളത്. അത്തരമൊരു വസ്തു, ഭൂമിയിൽ നിന്നും 120.8 മില്യൺ മൈൽ ദൂരത്തിന് അകത്ത് വരുമ്പോഴാണ് അതിനെ എൻ ഇ ഒ അഥവാ നിയർ എർത്ത് ഒബ്ജക്റ്റ് ആയി കണക്കാക്കുന്നത്.
ഒരു ഛിന്നഗ്രഹം ഭൂമിയിൽ നിന്നും 4.65 മില്യൺ മൈൽ ദൂരത്തെത്തുകയും 140 മീറ്ററിലേറെ വ്യാസമുള്ളതുമാണെങ്കിൽ അതിനെ അപകടകാരിയായ ഛിന്നഗ്രഹം എന്ന പട്ടികയിലാണ് ഉൾപ്പെടുത്തുക. ഇപ്പോൾ വരുന്ന 2013 ഡബ്ല്യൂ വി 44 പക്ഷെ ഈ പട്ടികയിൽ വരുന്നില്ല. അതുകൊണ്ടു തന്നെ ഏറെ നാശനഷ്ടങ്ങൾക്കൊന്നും കാരണമാവുകയുമില്ല.
1898 ഓഗസ്റ്റ് 13 ന് ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞനായ കാൾ ഗുസ്തവ് വിറ്റ് ആണ് ആദ്യമായി ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. അസാധാരണമായ ആകൃതിയിലുള്ള ഈ ഛിന്നഗ്രഹം അന്ന് ഭൂമിയിൽ നിന്നും 13.5 മില്യൺ മൈൽ ദൂരെയായിരുന്നു. അതായത്, ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 57 ഇരട്ടി ദൂരം.
മറുനാടന് മലയാളി ബ്യൂറോ