ദിമ തമോഗര്‍ത്തം മനുഷ്യ ശരീരത്തിലൂടെ കടന്നുപോയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അതീവ ഭീകരമായിരിക്കും. വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ പ്രൊഫസര്‍ റോബര്‍ട്ട് ഷെറര്‍ അടുത്തിടെ നടത്തിയ പഠനങ്ങളാണ് ഇത് വ്യക്തമാക്കുന്നത്, ഈ തമോഗര്‍ത്തങ്ങളുടെ അങ്ങേയറ്റം ശക്തമായ ഗുരുത്വാകര്‍ഷണ ബലങ്ങള്‍ ശരീരത്തിലെ കോശങ്ങളെ, പ്രത്യേകിച്ച് തലച്ചോറിലെ കോശങ്ങളെ, ഉള്ളില്‍ നിന്ന് വലിച്ചു കീറാന്‍ കഴിവുള്ളവയാണെന്നാണ് കണ്ടെത്തല്‍.

ഇത് ഒരു വെടിയുണ്ടയേല്‍ക്കുന്നതിന് സമാനമായ മാരകമായ അവസ്ഥയിലേക്ക് നയിക്കുമെന്നും, ഒരു ക്ഷുദ്രഗ്രഹത്തിന്റെയോ അതില്‍ കൂടുതലോ വലുപ്പമുള്ള ഒരു ആദിമ തമോഗര്‍ത്തം ശരീരത്തിലൂടെ കടന്നുപോയാല്‍ അത് ഗുരുതരമായ പരിക്കോ മരണമോ ഉണ്ടാക്കുമെന്നും പ്രൊഫസര്‍ ഷെറര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രപഞ്ചത്തിന്റെ പ്രാരംഭ നിമിഷങ്ങളില്‍, വന്‍തോതിലുള്ള ദ്രവ്യം നേരിട്ട് തകര്‍ന്നടിഞ്ഞ് രൂപംകൊണ്ടവയാണ് ആദിമ തമോഗര്‍ത്തങ്ങള്‍. ഇവ നിലവില്‍ ഒരു സിദ്ധാന്തം മാത്രമാണെങ്കിലും, കഴിഞ്ഞ 13.8 ബില്യണ്‍ വര്‍ഷങ്ങളായി പ്രപഞ്ചത്തില്‍ ഇവ സഞ്ചരിക്കുകയും പതിയെ ചുരുങ്ങുകയും ചെയ്തിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

നമ്മുടെ സൗരയൂഥത്തില്‍ പോലും ഇത്തരം ചെറു തമോഗര്‍ത്തങ്ങള്‍ മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്നും അവ ഏത് നിമിഷവും ഒരു വ്യക്തിയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഒരു പേപ്പര്‍ ക്ലിപ്പിന്റെ പിണ്ഡത്തിന്റെ 100,000 ഇരട്ടി കുറവ് മുതല്‍ സൂര്യന്റെ പിണ്ഡത്തിന്റെ 100,000 ഇരട്ടി കൂടുതല്‍ വരെ പിണ്ഡമുള്ള ആദിമ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകാം. എന്നിരുന്നാലും, ഇന്ന് നിലവിലുള്ള ഏതൊരു ആദിമ തമോഗര്‍ത്തത്തിനും ഒരു ക്ഷുദ്രഗ്രഹത്തിന്റെ ഏകദേശം അതേ പിണ്ഡമുണ്ടായിരിക്കുമെന്നും അത് ഒരു ആറ്റത്തിന്റെ വലുപ്പമുള്ള ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയിരിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇങ്ങനെയൊരു അദൃശ്യ വസ്തുവുമായുള്ള കൂട്ടിയിടി ശരീരത്തിന് വന്‍തോതില്‍ ഊര്‍ജ്ജം കൈമാറ്റം ചെയ്യാന്‍ ഇടയാക്കുമെന്നും, ഇത് മനുഷ്യശരീരത്തിന് മാരകമായ ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രൊഫസര്‍ ഷെററുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആദിമ തമോഗര്‍ത്തം, തമോഗര്‍ത്തം