- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ആഴ്ച സൂര്യാസ്തമയത്തിനു ശേഷം ആകാശത്തേക്ക് നോക്കിയാല്‍ ഏഴ് ഗ്രഹങ്ങളെയും ഒരുമിച്ച് കാണാം; ഇനി ഗ്രഹങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത് 2040-ല്‍ മാത്രം; ആഘോഷമാക്കി വാന നിരീക്ഷകര്‍
ഇനി ഗ്രഹങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത് 2040-ല്‍ മാത്രം; ആഘോഷമാക്കി വാന നിരീക്ഷകര്‍
ഈ ആഴ്ച ഒരപൂര്‍വ്വ ആകാശ വിസ്മയത്തിന് ലോകം സാക്ഷിയാകും. സൂര്യന്‍ അസ്തമിച്ചതിന് ശേഷം ആകാശത്തേക്ക് നോക്കിയാല്‍ ഏഴ ്ഗ്രഹങ്ങളേയും ഒരുമിച്ച് കാണാന്‍ കഴിയും. ഇത്തരത്തില്‍ ഇനി ഗ്രഹങ്ങള്‍ ഒരുമിച്ച്് വരുന്നത് 2040 ല്‍ മാത്രമാണ്. വ്യാഴാഴ്ച വരെയാണ് ഇപ്പോള്‍ ഈ അപൂര്‍വ്വ കാഴ്ച കാണാന്‍ കഴിയുന്നത്.
ചൊവ്വ,വ്യാഴം, യുറാനസ്, ശുക്രന്‍, നെപ്ട്യൂണ്‍, ബുധന്‍, ശനി എന്നീ ഗ്രഹങ്ങളാണ് നമുക്ക് മുന്നില്‍ പ്രത്യക്ഷമാകുന്നത്. പ്ലാനിറ്ററി പരേഡ്
എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. മാത്രമല്ല ഇത് വളരെ കുറച്ച് നേരത്തേക്ക് മാത്രമേ കാണാനും കഴിയുകയുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത. ബുധന്‍, ശുക്രന്‍, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ കാണാന്‍ കഴിയും. ശനിയുടെ ദൃശ്യം മങ്ങിയ നിലയിലായിരിക്കും.
ചക്രവാളത്തില്‍ മറഞ്ഞിരിക്കുന്നത് കൊണ്ടാണ് ശനി ഈ അവസ്ഥയില്‍ കാണപ്പെടുന്നത്. യുറാനസ്, നെപ്ട്യൂണ്‍ എ്ന്നീ ഗ്രഹങ്ങളെ കാണാന്‍ ദൂരദര്‍ശിനിയുടെ സഹായം വേണ്ടി വരും. സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ ശനി, ബുധന്‍ എന്നീ ഗ്രഹങ്ങളെ അല്‍പ്പസമയത്തേക്ക് മാത്രം കാണാന്‍ കഴിയുമെന്നും പിന്നീട് ശുക്രനേയും ചൊവ്വയേയും വ്യാഴത്തേയും ദീര്‍ഘനേരത്തക്ക് കാണാന്‍ കഴിയുമെന്നുമാണ് വാനനിരീക്ഷണ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.
ശുക്രനും വ്യാഴവും തിളക്കമുള്ള ഗ്രഹങ്ങളായതിനാല്‍ വ്യക്തമായി തന്നെ കാണാം. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം ചൊവ്വയ്ക്ക പ്രത്യേക തരം ചുവപ്പ്് നിറമായിരിക്കും. ഇതിനെ നോക്കുന്നതിന് തൊട്ടു മുമ്പ് മൊബൈല്‍ ഫോണിലേക്ക് തുടര്‍ച്ചയായി നോക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുഎസ്, മെക്സിക്കോ, കാനഡ, ഇന്ത്യ എന്നിങ്ങനെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും പ്ലാനറ്ററി പരേഡ് ദൃശ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങള്‍ സൂര്യന്റെ ഒരേവശത്ത് എത്തുമ്പോള്‍ നേര്‍രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നുന്നതാണ് പ്ലാനറ്ററി പരേഡ് എന്ന് അറിയപ്പെടുന്നത്. സൂര്യാസ്തമയത്തിന് ശേഷം രാത്രി എട്ടര വരെയാണ് ഗ്രഹങ്ങളെ കാണാനുള്ള ഏറ്റവും നല്ല സമയമെന്നാണ് പറയപ്പെടുന്നത്. ചൊവ്വ,വ്യാഴം, യുറാനസ് എന്നിവ രാത്രി മുഴുവന്‍ ആകാശത്ത് തുടരുകയും സൂര്യോദയത്തിന് മുമ്പ് അസ്തമിക്കുകയും ചെയ്യും. സൂര്യനോട് ഏറ്റവും അടുത്തായതിനാലും കുഞ്ഞന്‍ ഗ്രഹം ആയതിനാലും ബുധനെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുകയില്ല.