മൂല്യമായ നിരവധി വസ്തുക്കള്‍ നമ്മുടെ ഭൂമിയിലുണ്ട്. സ്വര്‍ണവും പ്ലാറ്റിനവും രത്നങ്ങളും എല്ലാ ഇവയില്‍ പെടും. എന്നാല്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വസ്തു ഏതാണെന്ന് എത്ര പേര്‍ക്കറിയാം. ഈ വസ്തുവിന്റെ വില കേട്ടാല്‍ കണ്ണ് തള്ളിപ്പോകും. ഒരു ഗ്രാമിന് 49 ട്രില്യണ്‍ പൗണ്ടാണ് ഇതിന്റെ വില. അതായത് ഈ തുക എഴുതിക്കാണിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്ന് ചുരുക്കം.

ഇത്രയും പണം നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ പോലും ഇത് ലഭിക്കാന്‍ അത്രക്കും ബുദ്ധിമുട്ടുമാണ്. ഈ വസ്തുവിന്റെ പേരാണ് ആന്റിമാറ്റര്‍. ഏഞ്ചല്‍സ് ആന്‍ഡ് ഡെമണ്‍സ് എന്ന നോവലിലും അതിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രങ്ങളിലും എല്ലാം നമ്മള്‍ ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട്. ഭാവിയില്‍ സ്പേസ്ഷിപ്പുകളുടെ ഊര്‍ജ്ജ സ്രോതസുകള്‍ മുതല്‍ അണുബോംബിനെ വെല്ലുന്ന വമ്പന്‍ ബോംബുകള്‍ വരെ ആന്റിമാറ്റര്‍, നാനോഗ്രാം, പദാര്‍ഥം

ആന്റിമാറ്റര്‍ ഉപയോഗിച്ച് നിര്‍മ്മിക്കാമെന്നാണ് കരുതപ്പെടുന്നത്.

സ്വര്‍ണമോ രത്നമോ പോലെ ഇത് കുഴിച്ചെടുക്കുന്ന ഒരു വസ്തു അല്ല. ഓരോ അതിസൂക്ഷമായ കണികകളായിട്ടാണ് ഇവ നിര്‍മ്മിച്ചതിന് ശേഷം കൂട്ടിച്ചേര്‍ക്കേണ്ടത്. എന്നാല്‍ ആന്റിമാറ്ററിന്റെ ഒരു പരിമതി ഇത് ശേഖരിച്ച് വെയ്ക്കാന്‍ കഴിയില്ല എന്നതാണ്. നിര്‍മ്മിക്കപ്പെടുന്ന നിമിഷം തന്നെ ഇത് ഇല്ലാതാകും എന്നതാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു ഗ്രാം ആന്റിമാറ്റര്‍ ഉണ്ടാക്കിയെടുക്കാന്‍ 10 കോടി വര്‍ഷമെങ്കിലും എടുക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

ആന്റിമാറ്റര്‍ എന്ന ആശയം നേരത്തേ മുതല്‍ ഉണ്ടെങ്കിലും 1928 ല്‍ പോള്‍ ഡിറാക്ക് എന്ന ശാസ്ത്രജ്ഞനാണ് ഇത്,സംബന്ധിച്ച ആധികാരികമായ സിദ്ധാന്തം ആവിഷ്‌ക്കരിച്ചത്. 1999ല്‍ നാസയിലെ ശാസ്ത്രജ്ഞനായിരുന്ന ഹാരോള്‍ഡ് ജെറിഷ് അക്കാലത്തെ ആന്റിമാറ്റര്‍ ഒരു ഗ്രാമിന്

62.5 ട്രില്യണ്‍ ഡോളറാണ് വിലയിട്ടിരുന്നത്. ആന്റിമാറ്ററിന്റെ നൂറില്‍ ഒരു നാനോഗ്രാമിന് പോലും ഒരു കിലോഗ്രാം സ്വര്‍ണത്തേക്കാള്‍ വില വരുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ശാസ്്ത്രജ്ഞന്‍മാര്‍ ഇപ്പോഴും ആന്റിമാറ്റര്‍ നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ്.