- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിൽ ലണ്ടനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേഫ്റ്റി ഉന്നതയോഗം; ടെക്നോളജി പുറത്തു വിടുന്നതിനു മുമ്പ് ടെസ്റ്റ് ചെയ്യുവാനുള്ള നിർണായക തീരുമാനം ഏറ്റെടുത്തു കൊണ്ട് എട്ട് പ്രധാന രാജ്യങ്ങൾ
ലണ്ടൻ: എട്ടോളം പ്രമുഖ ടെക്ക് കമ്പനികളുടെ നിർമ്മിതി ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മാതൃകകൾ പുറത്തു വിടുന്നതിന് മുൻപായി പരിശോധിക്കാൻഒരു പുതിയ കരാർ അനുസരിച്ച് കഴിയുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വെളിപ്പെടുത്തി. രണ്ടു ദിവസമായി ബ്ലെറ്റ്ക്ലി പാർക്കിൽ നടന്നു വന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, കൊറിയ, സിംഗപ്പൂർ, യു . എസ്, യു കെഎന്നീ രാജ്യങ്ങളാണ് പ്രമുഖ കമ്പനികളുടെ മോഡലുകൾ ടെസ്റ്റ് ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
ഇതുവരെ, പുതിയ എ ഐ മാതൃകകളുടെ സുരക്ഷ പരിശോധിച്ചിരുന്നത് അത് വികസിപ്പിച്ചെടുക്കുന്ന കമ്പനികൾ മാതമായിരുന്നു. ഇത് മാറേണ്ടതുണ്ട് എന്ന് മാധ്യമ പ്രവർത്തകർ അടങ്ങിയ സദസ്സിനോട് ഋഷി പറഞ്ഞു. സമാന ചിന്താഗതിക്കാരായ രാജ്യങ്ങളും, എ ഐ കമ്പനികളും ഇതു സംബന്ധിച്ച് ഒരു കരാറിൽ എത്തിച്ചേർന്നതായും ഋഷി സുനക് അറിയിച്ചു. പുതിയ എ ഐ മോഡലുകൾ പുറത്തിറങ്ങുന്നതിനു മുൻപായി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുമിച്ച് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
താനും അമേരിക്കൻ വൈസ് പ്രസിഡണ്ട് കമലാ ഹാരിസും തമ്മിലുള്ള ചർച്ചകളുടെ ഫലമായാണ് ഇത് സാധ്യമായതെന്നും ഋഷി പരഞ്ഞു. പൊതു മേഖലക്ക് പരിശോധന സാധ്യമാകുന്ന വിധത്തിൽ ബ്രിട്ടീഷ്- അമേരിക്കൻ സർക്കാരുകൾ ഒരുമിച്ച് എ ഐ സുരക്ഷാ ഇൻസ്റ്റിറ്റിയുട്ടുകൾ സ്ഥാപിക്കും. ആമസോൺ വെബ് സർവീസ്, അന്ത്രോപിക്, ഗൂഗിൾ, ഗൂഗിൾ ഡീപ്മൈൻഡ്, ഇൻഫ്ളെക്ഷൻ എ ഐ, മെറ്റ, മൈക്രോസോഫ്റ്റ്, മിസ്ട്രൽ എ ഐ, ഓപ്പൺ എ ഐ എന്നീ കമ്പനികൾ ഇതിനോടകം തന്നെ ഫ്രണ്ടിയർ എ ഐ ടാസ്ക്ഫോഴ്സിന് നൽകിയ ആക്സസ് കൂടുതൽ വിപുലപ്പെടുത്താമെന്നും സമ്മതിച്ചിട്ടുണ്ട്.
ഒരു എക്സിക്യുട്ടീവ് ഓർഡറിലൂടെ ചില സുപ്രധാന സുരക്ഷാ വിവരങ്ങൾ നൽകുന്നത് കമ്പനികൾക്ക് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, നിലവിൽ അതിലേക്കുള്ള ആക്സസ് കമ്പനികൾ നൽകുന്നത് വോളന്ററി ആയിട്ടാണ്. ഇന്നലെ മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് ഫ്രണ്ടിയർ എ ഐ റിസ്കുകൾ അഭിസംബോധന ചെയ്യുന്നതിനായി ഒരു അന്താരാഷ്ട്ര ഉപദേശക സമിതി ഉണ്ടാക്കുമെന്നും ഋഷി അറിയിച്ചു. ഇന്റർ ഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ മാതൃകയിൽ, ഉച്ചകോടിയിൽ പങ്കെടുത്ത 28 രാജ്യങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയായിരിക്കും ഇത് രൂപീകരിക്കുക. അതിന് സെക്രട്ടറിയേറ്റ് സപ്പോർട്ട് ബ്രിട്ടീഷ് സർക്കാർ നൽകുമെന്നും ഋഷി അറിയിച്ചു.
മറുനാടന് ഡെസ്ക്