- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക തകരാർ: ചാന്ദ്രദൗത്യമായ ആർട്ടെമിസ് - ഒന്നിന്റെ വിക്ഷേപണം മാറ്റിവെച്ചു; വിക്ഷേപണത്തിന് 40 മിനിറ്റ് മുമ്പ് കൗണ്ട് ഡൗൺ നിർത്തി; നാസയുടെ മനുഷ്യദൗത്യം ഇനിയും നീളാൻ സാധ്യത
ന്യൂയോർക്ക്: നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ് - ഒന്നിന്റെ വിക്ഷേപണം മാറ്റിവെച്ചു. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ആർഎസ്-25 എൻജിനിലെ തകരാറിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. വിക്ഷേപണത്തിന് 40 മിനിറ്റ് മുമ്പാണ് കൗണ്ട് ഡൗൺ നിർത്തിവെച്ചത്. പുതിയ വിക്ഷേപണ തീയതി നാസ പിന്നീട് അറിയിക്കും.
റോക്കറ്റിന്റെ നാല് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവെക്കേണ്ടി വന്നത്. അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോർ താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്നത്.
എൻജിൻ തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് വിക്ഷേപണം മാറ്റിവെച്ചത്. വിക്ഷേപണത്തിന് മുമ്പ് ദ്രവ ഹൈഡ്രജനും ഓക്‌സിജനും എൻജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാൽ പ്രതീക്ഷിച്ചപോലെ ഇത് സംഭവിക്കുന്നില്ലെന്ന് എൻജിനീയർമാർ കണ്ടെത്തി.
എൻജിനുകളിലെ പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള ആദ്യ ശ്രമങ്ങൾ ഫലം കണ്ടില്ല. തുടർന്ന് കൗണ്ട് ഡൗൺ നിർത്തിവെച്ചിരുന്നു. എൻജിനിലെ തകരാറിനെ തുടർന്ന് ആർട്ടെമിസ് - ഒന്നിന്റെ വിക്ഷേപണം ഇന്ന് നടക്കില്ലെന്ന് നാസ അറിയിച്ചു. അടുത്ത വിക്ഷേപണത്തിന്റെ സമയത്തെക്കുറിച്ച് അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
The launch of #Artemis I is no longer happening today as teams work through an issue with an engine bleed. Teams will continue to gather data, and we will keep you posted on the timing of the next launch attempt. https://t.co/tQ0lp6Ruhv pic.twitter.com/u6Uiim2mom
- NASA (@NASA) August 29, 2022
മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വർഷം പൂർത്തിയാകുമ്പോഴാണ് ആർട്ടിമിസ് I. ദൗത്യം ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്നത്. മനുഷ്യനെ എത്തിക്കുന്നതിന് മുമ്പുള്ള പരീക്ഷണ ദൗത്യമാണ് ആർട്ടിമിസ് I. മനുഷ്യനെ വഹിച്ച് 2024ലാണ് നാസയുടെ ദൗത്യം പദ്ധതിയിട്ടിരിക്കുന്നത്. നാസ അതിന്റെ എക്കാലത്തെയും ശക്തമായ വിക്ഷേപണ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്), ഓറിയോൺ ക്രൂ ക്യാപ്സ്യൂൾ എന്നിവയുടെ പ്രകടനം പരീക്ഷിക്കും. ഏകദേശം ആറാഴ്ച നീളുന്ന ദൗത്യത്തിൽ, ചന്ദ്രനിലേക്കും തിരിച്ചും ഏകദേശം 65,000 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
മൂന്ന് ദശലക്ഷത്തിലധികം ലിറ്റർ അൾട്രാ കോൾഡ് ലിക്വിഡ് ഹൈഡ്രജനും ഓക്സിജനും റോക്കറ്റിൽ നിറക്കാനുള്ള പ്രവർത്തനങ്ങൾ അപകടസാധ്യത കാരണം അൽപ സമയത്തേക്ക് വൈകി. പ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോൾ പ്രധാന ഘട്ടമായ ഹൈഡ്രജൻ നിറയ്ക്കുന്നതിനിടെ ചോർച്ച കണ്ടെത്തി. ഇത് പരിഹരിച്ചു. റോക്കറ്റിന്റെ ഓറിയോൺ ക്യാപ്സ്യൂൾ ചന്ദ്രനെ ചുറ്റാൻ സജ്ജീകരിച്ചിരിക്കുന്നു. സ്ത്രീയുൾപ്പെടെയുള്ള സംഘത്തെയാണ് ചന്ദ്രനിലേക്ക് അയക്കുന്നത്.
42 ദിവസത്തെ യാത്രയിൽ ഓറിയോൺ ചന്ദ്രനെ വലംവയ്ക്കും. ചെറിയ സാങ്കേതിക പ്രശ്‌നം പോലും വിക്ഷേപണം വൈകിപ്പിക്കുമെന്ന് നാസ അധികൃതർ പറഞ്ഞു. ഇന്ന് വിക്ഷേപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സെപ്റ്റംബർ രണ്ടിനായിരിക്കും അടുത്ത വിക്ഷേപണം നടക്കാൻ സാധ്യത. ചെറിയ സാങ്കേതിക പ്രശ്‌നം പോലും വിക്ഷേപണം വൈകിപ്പിക്കുമെന്ന് നാസ അധികൃതർ പറഞ്ഞു. അടുത്ത ദൗത്യമായ ആർട്ടിമിസ് 2, ബഹിരാകാശ യാത്രികരെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കും.
ന്യൂസ് ഡെസ്ക്