- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ഇനി സ്പീഡില്ലാ..എന്ന് ആരും പറയരുത്; അതിവേഗം കുതിക്കാൻ ബിഎസ്എൻഎൽ നെറ്റുകൾ; കുറഞ്ഞ ചിലവിൽ കൂടുതൽ 'ഡാറ്റ' ലക്ഷ്യം; ഞെട്ടിച്ച് 'സ്പാർക്ക് പ്ലാൻ'

ഡൽഹി: കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റയും അതിവേഗ ഇന്റർനെറ്റും ലക്ഷ്യമിട്ട് ബിഎസ്എൻഎൽ (BSNL) പുതിയ ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചു. 'സ്പാർക്ക് പ്ലാൻ' (Spark Plan) എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാനിൽ പ്രതിമാസം 3,300 ജിബി ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും 399 രൂപയ്ക്ക് ലഭിക്കും. 50 എംബിപിഎസ് (Mbps) വേഗതയിലാണ് ഈ പ്ലാൻ ലഭ്യമാവുക.
ഉപയോക്താക്കൾക്ക് പ്രതിമാസം 399 രൂപയാണ് ഈ പ്ലാനിനായി നൽകേണ്ടത്. ആദ്യത്തെ 12 മാസത്തിനുശേഷം ഈ പ്ലാനിന്റെ നിരക്ക് 449 രൂപയായി ഉയരും. ഹൈ-സ്പീഡ് ഇന്റർനെറ്റിനൊപ്പം ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളുകളും ഈ പ്ലാനിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഒടിടി (OTT) സബ്സ്ക്രിപ്ഷനുകൾ ഈ പ്ലാനിൽ ലഭ്യമല്ല. ബിഎസ്എൻഎല്ലിന്റെ ഈ ഫൈബർ പ്ലാൻ ആക്റ്റിവേറ്റ് ചെയ്യാൻ 1800 4444 എന്ന ഔദ്യോഗിക വാട്സാപ്പ് നമ്പറിലേക്ക് 'HI' എന്ന് സന്ദേശമയച്ചാൽ മതിയാകും.
ഇതിനിടെ, തിരഞ്ഞെടുത്ത മൊബൈൽ റീച്ചാർജ് പ്ലാനുകളിൽ ലഭിക്കുന്ന 500 എംബി അധിക ഡാറ്റയുടെ ഓഫർ ബിഎസ്എൻഎൽ നീട്ടിയിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഈ ഓഫറുകൾ ജനുവരി 31 വരെയാണ് നീട്ടിയത്. ഈ അധിക ഡാറ്റ ലഭിക്കുന്നതിന് ഉപയോക്താക്കൾ അധിക തുക നൽകേണ്ടതില്ല.
സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ കൂടുതൽ ഡാറ്റയും വേഗതയും ലഭ്യമാക്കി ഉപയോക്താക്കളെ ആകർഷിക്കാനാണ് ബിഎസ്എൻഎൽ ഈ പുതിയ പ്ലാനിലൂടെയും ഓഫറിലൂടെയും ലക്ഷ്യമിടുന്നത്.


