- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
സ്നാപ്ചാറ്റിൽ ഇനി പെർപ്ലെക്സിറ്റി എ.ഐ; ഉപയോക്താക്കൾക്ക് ചാറ്റ്ബോട്ട് സേവനം ലഭ്യമാക്കാൻ കരാർ ഒപ്പിട്ട് കമ്പനികൾ
സാൻഫ്രാൻസിസ്കോ: ലോകമെമ്പാടുമുള്ള സ്നാപ്ചാറ്റ് ഉപയോക്താക്കൾക്ക് ഇനി പെർപ്ലെക്സിറ്റി എ.ഐ ചാറ്റ്ബോട്ടിന്റെ സേവനം ലഭ്യമാക്കാനൊരുങ്ങി കമ്പനി. സ്നാപ് ഇങ്ക്. (Snap Inc.) ആണ് ഈ വിവരം പുറത്തുവിട്ടത്. 2026 ജനുവരി മുതൽ സ്നാപ്ചാറ്റിനുള്ളിൽ പെർപ്ലെക്സിറ്റി ലഭ്യമായിത്തുടങ്ങും. നിലവിൽ സ്നാപ്ചാറ്റിൽ ലഭ്യമായ 'മൈ എ.ഐ'ക്ക് പുറമെയായിരിക്കും പെർപ്ലെക്സിറ്റി ചാറ്റ്ബോട്ട് പ്രവർത്തനം ആരംഭിക്കുക.
പെർപ്ലെക്സിറ്റിയുടെ നൂതന എ.ഐ പവേർഡ് ആൻസർ എഞ്ചിൻ നേരിട്ട് സ്നാപ്ചാറ്റിലേക്ക് സംയോജിപ്പിക്കാനാണ് ഇരു കമ്പനികളും കരാറിലെത്തിയിരിക്കുന്നത്. സ്നാപ്ചാറ്റിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളായ 943 ദശലക്ഷത്തിലധികം പേർക്ക് പെർപ്ലെക്സിറ്റിയുടെ സേവനം ലഭ്യമാകും. 'സൗഹൃദങ്ങൾ, സ്നാപ്പുകൾ, സംഭാഷണങ്ങൾ എന്നിവയിൽ എ.ഐയെ കൂടുതൽ വ്യക്തിപരവും സാമൂഹികവും രസകരവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' സ്നാപ് ഇൻക്. സി.ഇ.ഒ ഇവാൻ സ്പീഗൽ പറഞ്ഞു.
25 വ്യത്യസ്ത രാജ്യങ്ങളിലെ 75 ശതമാനത്തിലധികം സ്നാപ് ഉപയോക്താക്കൾ 13-34 വയസ് പ്രായപരിധിയിൽ ഉള്ളവരാണെന്നും ഇത് പെർപ്ലെക്സിറ്റിക്ക് വലിയ സാധ്യതകളാണ് നൽകുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു. ഇതിലൂടെ സ്നാപ്ചാറ്റ് ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനും താൽപ്പര്യമുള്ള വിഷയങ്ങൾ പര്യവേക്ഷണം ചെയ്യാനും ലോകത്തെക്കുറിച്ച് പഠിക്കാനും പെർപ്ലെക്സിറ്റിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് സ്നാപ് അറിയിച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, പെർപ്ലെക്സിറ്റി ഒരു വർഷത്തിനുള്ളിൽ സ്നാപിന് 400 മില്യൺ ഡോളർ (ഏകദേശം 3,547 കോടി രൂപ) നൽകും.




