ന്യൂയോര്‍ക്ക്: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്ത് അപകടത്തില്‍ പെട്ടവരെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സജീവമാണ്. കേരളത്തിലും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങളെല്ലാം പരഹരിക്കാന്‍ ഉതകുന്ന രീതിയിലുള്ള ഒരു അപ്ഡേറ്റ് ഗൂഗിള്‍ പുറത്തു വിട്ടിരിക്കുകയാണ്. ഏറ്റവും മികച്ചഅപ്ഡേറ്റാണ് ഇതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. പെട്ടെന്ന് നിങ്ങള്‍ക്ക് ഒരു സ്ഥലത്ത് ഇറങ്ങേണ്ട ആവശ്യമുണ്ടെങ്കില്‍ ഏത് സ്ഥലത്ത് നിന്നാണ് ഇറങ്ങേണ്ടത് എന്ന കാര്യവും ഈ പുതിയ സംവിധാനം നിങ്ങള്‍ക്ക് പറഞ്ഞ് തരും.

റെഡ്ഡിറ്റ് ഉപഭോക്താവായ ആര്‍ ബാര്‍ / ലണ്ടനാണ് പുതിയ ടൂള്‍ കണ്ടെത്തിയത്. അദ്ദേഹം ഇതിനെ ഗൂഗിള്‍ മാപ്പ്സില്‍ വര്‍ഷങ്ങളായി ലഭിച്ച ഏറ്റവും മികച്ച അപ്‌ഡേറ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. മറ്റൊരു ഉപഭേക്താവ് ഈ പുതിയ സംവിധാനത്തെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്നത് എന്നാണ് വിശേഷിപ്പിച്ചത്. താന്‍ ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍, പോയപ്പോള്‍ എല്ലാ മെട്രോ ലൈനുകള്‍ക്കും അവര്‍ ഇത് ചെയ്യുന്നത് കണ്ടതായി അദ്ദേഹം പറയുന്നു.

കൂടാതെ സ്റ്റേഷനുകളില്‍ ഏത് പ്രവേശന കവാടെ എക്സിറ്റായി ഉപയോഗിക്കണമെന്നും ഗൂഗിള്‍ മാപ്പ് നമ്മളോട് പറയും എന്നാണ് ഈ ഉപഭോക്താവ് വിശദീകരിക്കുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഇത് ഏറെ പ്രയോജനകരമാണ് എന്നും ഇത് അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ രക്ഷിക്കുന്നതാണ് എന്നുമാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ ഈ സംവിധാനം ലണ്ടനിലും എത്തിയത് സന്തോഷകരമാണ് എന്നാണ് ജനങ്ങള്‍ പറയുന്നത്. ഇതിനായി നിങ്ങള്‍ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള ദിശകള്‍ക്കായി തിരയുക.

എന്നിട്ട്് പൊതുഗതാഗതം തിരഞ്ഞെടുക്കുക. വീണ്ടും സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ബോര്‍ഡിംഗ് പൊസിഷന്‍ ഫോര്‍ ഫാസ്റ്റസ്റ്റ് എക്സിറ്റ്' എന്ന പുതിയ വിഭാഗം ഇപ്പോള്‍ കാണാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇക്കാര്യം ജീവിതം എളുപ്പമാക്കി എന്നാണ് പലരും പറയുന്നത്. എന്നാല്‍ യു.കെയില്‍ ഇതിനെ എതിര്‍ത്തും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ ഇത് ഉപയോഗിച്ചാല്‍ പോരേ എന്നും സ്ഥലമൊക്കെ നന്നായി അറിയാവുന്ന നാട്ടുകാരും എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നാണ് അവരുെട ചോദ്യം.