- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്; സോഫ്‌റ്റ്വെയറിന് ഇനി ഓട്ടോമാറ്റിക് സാങ്കേതിക, സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല; ദശലക്ഷക്കണക്കിന് മൈക്രോസോഫ്റ്റ് ഉപഭോക്താക്കളെ ബാധിക്കും
വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്
ന്യൂയോര്‍ക്ക്: ഒരു പ്രധാന സോഫ്‌റ്റ്വെയര്‍ മാറ്റത്തിന് മുന്നോടിയായി ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് അടിയന്തര മുന്നറിയിപ്പുമാി മൈക്രോസോഫ്റ്റ്. അടുത്ത ദിവസം മുതല്‍, വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അവസാനിപ്പിക്കും. അതായത് സോഫ്‌റ്റ്വെയറിന് ഇനി ഓട്ടോമാറ്റിക് സാങ്കേതിക, സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല. യു.കെയില്‍ മാത്രം 21 ദശലക്ഷം ആളുകള്‍ ഇപ്പോഴും വിന്‍ഡോസ് 10 ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇത് ദശലക്ഷക്കണക്കിന് ഉപകരണങ്ങളില്‍ ഹാക്കര്‍മാര്‍ കടന്നു കയറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഏറ്റവും പുതിയ വിന്‍ഡോസ് 11 സോഫ്‌റ്റ്വെയറിലേക്ക് ഉപകരണങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ പല പഴയ ഉപകരണങ്ങളും ഈ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി പൊരുത്തപ്പെടണമെന്നില്ല. അടുത്ത 12 മാസത്തേക്ക് വിപുലീകൃത സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് സൈന്‍ അപ്പ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
എന്നാല്‍ ആ കാലയളവ് അവസാനിച്ചുകഴിഞ്ഞാല്‍, കാലഹരണപ്പെട്ട മെഷീനുകളുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ കമ്പ്യൂട്ടര്‍ വാങ്ങേണ്ടിവരും. അല്ലെങ്കില്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത നേരിടേണ്ടിവരും. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ്. ലോകമെമ്പാടുമുള്ള ഏകദേശം 1.4 ബില്യണ്‍ ഉപകരണങ്ങള്‍ ഇത് ഉപയോഗിക്കുന്നു. സ്റ്റാറ്റ് കൗണ്ടര്‍ ഡാറ്റ പ്രകാരം, ഈ ഉപകരണങ്ങളില്‍, ഏകദേശം 43 ശതമാനം പേരും 2025 ജൂലൈ വരെ വിന്‍ഡോസ് 10 ഉപയോഗിക്കുന്നുണ്ടായിരുന്നു.
വിന്‍ഡോസ് 10 2015 ല്‍ പുറത്തിറങ്ങി, അതിനുശേഷം ബഗ് പരിഹാരങ്ങളും സുരക്ഷാ അപ്‌ഡേറ്റുകളും ഉപയോഗിച്ച് ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടര്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍, സൈബര്‍ കുറ്റവാളികള്‍ക്ക് നിങ്ങളുടെ സ്വകാര്യ ഡാറ്റയിലേക്ക് എളുപ്പത്തില്‍ ആക്‌സസ് നേടുന്നതിന് എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ കഴിഞ്ഞ മാസം നടത്തിയ ഒരു സര്‍വ്വേയില്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്ന 21 ദശലക്ഷം പേരില്‍ നാലിലൊന്ന് പേര്‍ക്കും വിന്‍ഡോസ് 11-ലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ പദ്ധതിയില്ലെന്ന് കണ്ടെത്തി.
ഇപ്പോഴും പലരും വിന്‍ഡോസ് 10 ഉപയോഗിക്കുന്നതിനാല്‍ പലരും പെട്ടെന്ന് ഹാക്കിംഗിന് വിധേയരാകാനുള്ള ഗുരുതരമായ അപകടസാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള ഏകദേശം 400 ദശലക്ഷം കമ്പ്യൂട്ടറുകള്‍ക്ക് അടുത്ത ദിവസംസോഫ്‌റ്റ്വെയര്‍ പിന്തുണ നഷ്ടപ്പെടുമെന്ന് റീസ്റ്റാര്‍ട്ട് പ്രോജക്റ്റ് കണക്കാക്കുന്നു. തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ഈ കമ്പ്യൂട്ടറുകള്‍ 700 ദശലക്ഷം കിലോഗ്രാമില്‍ കൂടുതല്‍ ഇ-മാലിന്യം ഉത്പാദിപ്പിക്കുമെന്നും പലരും പ്രവചിക്കുന്നു.