- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ഇത് തലച്ചോറിൽ ഘടിപ്പിച്ചാൽ...പിന്നെ എല്ലാം യാത്രികമാകും; ലോകത്തെ നിയന്ത്രിക്കാൻ വരെ കഴിവ്; ഏറ്റവും വലിപ്പം കുറഞ്ഞ 'ബ്രെയിൻ ചിപ്പ്' നിർമ്മിച്ചെടുത്ത് ശാസ്ത്രജ്ഞർ; പരീക്ഷണം വിജയം
ന്യൂയോർക്ക്: ന്യൂറോ ടെക്നോളജി രംഗത്ത് വിപ്ലവകരമായ മുന്നേറ്റവുമായി ശാസ്ത്രജ്ഞർ ലോകത്തിലെ ഏറ്റവും ചെറിയ വയർലെസ് ബ്രെയിൻ ഇംപ്ലാന്റ് ചിപ്പ് വികസിപ്പിച്ചെടുത്തു. കോർണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് മനുഷ്യന്റെ മുടിയുടെ അത്രയും നേരിയതും അരിമണിയേക്കാൾ ചെറുതുമായ ഈ ഉപകരണം നിർമ്മിച്ചിരിക്കുന്നത്. മൈക്രോസ്കെയിൽ ഒപ്റ്റോഇലക്ട്രോണിക്സ് ടെതർലെസ് ഇലക്ട്രോഡ് (MOTE) എന്ന് പേരിട്ടിരിക്കുന്ന ഈ ചിപ്പ്, തലച്ചോറിൽ നിന്നുള്ള വൈദ്യുത സിഗ്നലുകൾ ഇൻഫ്രാറെഡ് പ്രകാശത്തിലൂടെ പുറത്തേക്ക് അയയ്ക്കാൻ ശേഷിയുള്ളതാണ്.
വികസിപ്പിച്ചെടുത്ത ചിപ്പിന് ഏകദേശം 300 മൈക്രോൺ നീളവും 70 മൈക്രോൺ വീതിയുമാണുള്ളത്. അലൂമിനിയം ഗാലിയം ആർസെനൈഡ് എന്ന പ്രത്യേക വസ്തു ഉപയോഗിച്ച് നിർമ്മിച്ച ഈ ചിപ്പ്, പ്രകാശത്തിലൂടെ ഡാറ്റ കൈമാറുകയും അതുവഴി ഊർജ്ജം സ്വീകരിക്കുകയും ചെയ്യുന്നു. തലച്ചോറിലെ ന്യൂറൽ സിഗ്നലുകൾ വായിച്ച് അവയെ ഡിജിറ്റൽ കമാൻഡുകളാക്കി മാറ്റാൻ ഇതിന് കഴിയും. ഇത് കമ്പ്യൂട്ടറുകളിലെ കഴ്‌സർ നീക്കാനും ഗെയിമുകൾ കളിക്കാനും ടൈപ്പ് ചെയ്യാനും വരെ ഉപയോഗിക്കാം.
ഗുരുതരമായി തളർന്നുപോയവർക്കും വികലാംഗർക്കും മനസ്സ് ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാൻ ഈ നൂതന സാങ്കേതികവിദ്യ വഴിയൊരുക്കും. 2001 മുതൽ ഗവേഷകർ ഈ പ്രോജക്റ്റിൽ പ്രവർത്തിച്ചുവരികയായിരുന്നു, ഏകദേശം 20 വർഷത്തെ നിരന്തരമായ പരിശ്രമത്തിലൂടെയാണ് ഇത് യാഥാർഥ്യമായത്.




