- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിൾ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ബോട്ട് സേർച്ച് എഞ്ചിനോട് കൂട്ടിച്ചേർത്തതോടെ പുതിയ സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റും; ചാറ്റ് ജി പി ടി യുമായി ബിംഗും; സേർച്ച് എഞ്ചിനുകളുടെ മത്സരം കടുക്കുമ്പോൾ
നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചുള്ള ചാറ്റ് ജി പിടികൂട്ടിച്ചേർത്തുള്ള പുതിയ ബിങ് സേർച്ച് എഞ്ചിൻ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. അപ്ഡേറ്റ് ചെയ്ത വെബ്സൈറ്റിന്റെ ഒരു ഡെമോ വേർഷൻ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ മുൻകൂട്ടി സെറ്റ് ചെയ്തിട്ടുള്ള സേർച്ച് ടേമുകൾ ലഭ്യമാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
നിങ്ങൾ അന്വേഷണത്തിനായി ഒരു പദം ഉപയോഗിച്ചാൽ അതുമായി ബന്ധപ്പെട്ടതോ സമാനമായതോ ആയ ഹൈപ്പർ ലിങ്കുകളുടെ ഒരു ലിസ്റ്റ് ലഭ്യമാകും. എന്നാൽ, വലതുഭാഗത്തുള്ള ഒരു ചെറിയ ബോക്സിൽ ബോട്ട് ജെനറേറ്റ് ചെയ്ത പ്രതികരണങ്ങളും ഉണ്ടാകും. ഇത് തീർച്ചയായും ഗൂഗിളിന് ഒരു ഭീഷണി തന്നെയാണ്. ആദ്യത്തെ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന സേർച്ച് എഞ്ചിൻ ഇറക്കിയ ഗൂഗിളിൽ ഒരൊറ്റ പ്രതികരണം സാധാരണയായി എത്താറുള്ള ആയിരക്കണക്കിന് റിസൾട്ടുകളെ മാറ്റിസ്ഥാപിക്കും.
ഗൂഗിൾ വവരുടെ ഏറ്റവും പുതിയ എ ഐ ടൂൾ ആയ ബാർഡ് പ്രഖ്യാപിച്ച് 24 മണികൂറിനുള്ളിലാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ഗൂഗിളിന്റെ പുതിയ ടൂളിനോട് സമാനമാണ് മൈക്രോസോഫ്റ്റിന്റെ പുതിയ ടൂൾ. ഇത് സേർച്ച് എഞ്ചിൻ വിപണിയിലെ മത്സരം കൂടുതൽ കടുപ്പിക്കും എന്നതിൽ സംശയമില്ല. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിർമ്മാതാക്കളായ മൈക്രോസോഫ്റ്റ് ബിങ് എന്ന സേർച്ച് എഞ്ചിനു പുറമെ എഡ്ജ് എന്ന ഇന്റർനെറ്റ് ബ്രൗസറും ഹോസ്റ്റ് ചെയ്യുന്നുണ്ട്.
എന്നാൽ, ഈ സാങ്കേതിക വിദ്യകളിലെല്ലാം തന്നെ വർഷങ്ങളായി ആൽഫബെറ്റ് ഐ എൻ സിയുടെ ഗൂഗിൾ മൈക്രോസോഫ്റ്റിനെ പിന്തള്ളുകയായിരുന്നു. ഗൂഗിൾ ഏറ്റവും അധികം ഉപയോഗിക്കുന്ന സേർച്ച് എഞ്ചിൻ ആയി മാറിയപ്പോൾഗൂഗിൾ ക്രോം ഏറ്റവും പ്രചാരമേറിയ ബ്രൗസർ ആയി മാറിയിരുന്നു. എന്നാൽ ഇപ്പോൾ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ ഉപയോഗത്തോടെ മൈക്രോസോഫ്റ്റ് സേർച്ച് എഞ്ചിൻ രംഗത്ത് ഗൂഗിളിനെ പിന്തള്ളുമെന്നാണ് വിപണിയിലെ വിദഗ്ദ്ധർ കണക്കാക്കുന്നത്.
ഒരു സ്റ്റാർട്ട് അപ് കമ്പനിയായ ഓപ്പൺ ഓൾ കഴിഞ്ഞവർഷം ചാറ്റ് ജി പി ടി സാങ്കേതിക വിദ്യ വികസിപ്പിച്ചപ്പോൾ തന്നെ അതിന്റെ ശക്തി ലോകം മനസ്സിലാക്കിയിരുന്നു. മനുഷ്യ ഭാഷ മനസ്സിലാക്കാൻ കഴിവുള്ള ഈ സാങ്കേതിക വിദ്യയ്ക്ക് സാഹിത്യ രചനകൾ വരെ നടത്താനാകുമെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
മറുനാടന്‍ ഡെസ്‌ക്