- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശത്രുവിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ തകർക്കും; 'ഫാന്റം സ്പേസ് സ്ട്രൈക്ക്' ആയുധം വിജയകരമായി പരീക്ഷിച്ചു ചൈന; ആശങ്കയോടെ ലോക രാഷ്ട്രങ്ങൾ
ബീജിങ്: മിസൈൽ പ്രതിരോധ സംവിധനങ്ങളെയും തകർക്കാൻ കഴിയുന്ന ഫാന്റം 'ഫാന്റം സ്പേസ് സ്ട്രൈക്ക്' എന്ന ആയുധം വിജകരമായി പരീക്ഷിച്ചു ചൈന. ബഹിരാകാശത്ത് നിന്ന് വ്യാജ ടാർഗെറ്റ് സിഗ്‌നലുകൾ പുറപ്പെടുവിച്ച് മിസൈൽ പ്രതിരോധത്തെ അട്ടിമറിക്കും എന്നതാണ് പുതിയ ഫാന്റം സ്‌പേസ് സ്‌ട്രൈക്കിന്റെ പ്രത്യേകത. ഇക്കാര്യതതിലെ ചൈനയുടെ പരീക്ഷണം വിജയകമായിരുന്നതായി ചൈനീസ് മിലിറ്ററി എൻജിനീയർമാർ സ്ഥിരീകരിച്ചു.
ഒരു മിസൈൽ പ്രതിരോധ സംവിധാനത്തെ എങ്ങനെ നേരിടാൻ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ശത്രുവിനെ കീഴടക്കാനുള്ള തന്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ശത്രുവിന്റെ ആയുധ വിതരണത്തിന്റെ ക്ഷീണത്തിലേക്ക് നയിച്ചേക്കാം, അത് നശിപ്പിക്കുന്നത് എളുപ്പമാക്കുന്നു. ചൈനയുടെ പുതിയ പരീക്ഷണം വിജയകമായത് മറ്റ് ലോകരാഷ്ട്രങ്ങളെയും ആശങ്കപ്പെടുത്തിയേക്കും.
മിസൈൽ പ്രതിരോധ സംവിധാനമുള്ള ശത്രുവിനെതിരെ ഒരു ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുന്നതാണ് ആദ്യപടി. അന്തരീക്ഷത്തെ മറികടന്ന ശേഷം, മിസൈൽ റേഡിയോ ഇടപെടൽ ഉപകരണങ്ങൾ അടങ്ങിയ മൂന്ന് ബഹിരാകാശ പേടകങ്ങൾ പുറത്തിറക്കി, അത് ശത്രു റഡാർ നെറ്റ്‌വർക്ക് സിഗ്‌നലുകൾ എടുക്കുകയും ഡമ്മി സിഗ്‌നലുകൾ തിരികെ അയയ്ക്കുകയും ചെയ്യും. ഇതോടെ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ടാർജെറ്റ് മാറും. ഈ സമയം ശത്രു മിസൈലുകളെ തകർക്കുകയും ചെയ്യും. ഇതാണ് പുതിയ പ്രതിരോധ സംവിധാനത്തിന്റെ മികവ്.
പീപ്പിൾസ് ലിബറേഷൻ ആർമി യൂണിറ്റ് 63891-ലെ സീനിയർ എഞ്ചിനീയറായ ഷാവോ യാൻലിയാണ് പുതിയ കണ്ടുപിടുത്തത്തിലേക്ക് നയിച്ച ടീമിനെ നയിച്ചത്. ശത്രുവിന്റെ സാധനങ്ങൾ തീർക്കാൻ പലപ്പോഴും ഡമ്മി ആക്രമണങ്ങൾ ഉപയോഗിക്കാറുണ്ട്. ഈ തന്ത്രം മുമ്പ് ബഹിരാകാശത്ത് സാധ്യമായിരുന്നില്ലെന്ന് സംഘം പറഞ്ഞു. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന എയർ ബ്രീത്തിങ് എൻജിനുള്ള പൈലറ്റില്ലാ വിമാനമാണ് ഈ സംവിധാനത്തിന്റെ കാതലെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ലക്ഷ്യം ഭേദിക്കാനായി മിസൈൽ തൊടുത്ത ശേഷം അടുത്ത ദൗത്യത്തിനായി തിരികെ വരാൻ ഇവക്ക് സാധിക്കും.
അതേസമയം ഹൈപ്പർ സോണിക് മിസൈലിനെ നേരിടാനുള്ള പൈലറ്റില്ലാ വിമാനം ചൈന അടുത്തിടെ വികസിപ്പിച്ചിരുന്നു. ഹൈപ്പർ സോണിക് മിസൈലുകളുടെ ദിശയും വേഗതയുമൊക്കെ സാറ്റലൈറ്റുകളുടെ സഹായത്തിലാണ് ഈ പുനരുപയോഗിക്കാവുന്ന പൈലറ്റില്ലാ വിമാനം കണക്കുകൂട്ടുക. മിസൈൽ തൊടുത്തുകൊണ്ട് ആകാശത്തു വച്ചു തന്നെ ഹൈപ്പർസോണിക് മിസൈലിനെ തകർക്കുകയാണ് ഈ ആയുധത്തിന്റെ രീതി. നാസയുടേയും എംഐടിയുടേയും പദ്ധതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചൈന പുതിയ വ്യോമ പ്രതിരോധം സൃഷ്ടിക്കുന്നത്.
നിരവധി വെല്ലുവിളികളാണ് ഈ ചൈനീസ് പ്രതിരോധ സ്വപ്ന ആയുധത്തിന് മുൻപാകെയുള്ളത്. റോക്കറ്റ് വിക്ഷേപണ പ്ലാറ്റ്ഫോമുകളിൽ നിന്നും തൊടുക്കുന്ന മിസൈലുകളാണ് നിലവിൽ ആകാശത്തു നിന്നും ശത്രുക്കൾക്കെതിരെ പ്രയോഗിക്കുക. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന വിമാനത്തിൽ നിന്നും മിസൈൽ തൊടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിന് ശ്രമിച്ചാൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും അപകടം സംഭവിക്കാനുമുള്ള സാധ്യത ഏറെയാണ്.
സാങ്കേതികമായി ഇത് സാധ്യമാണെന്നാണ് കംപ്യൂട്ടർ മാതൃകകൾ വച്ചു നടത്തിയ പരീക്ഷണം നൽകുന്ന ഫലം. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ പായുന്ന വിമാനത്തിൽ നിന്നും 6.8 കിലോമീറ്റർ ദൂരത്തുള്ള ഹൈപ്പർസോണിക് മിസൈലിനെ വരെ മിസൈൽ തൊടുത്ത് തകർക്കാനാവുമെന്നാണ് പരീക്ഷണങ്ങളിൽ ലഭിച്ച ഫലം.
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മുൻ വിദ്യാർത്ഥിയായിരുന്ന ഡേവിഡ് ബെൻസന്റെ ഗോസ് സ്യൂഡോസ്പെക്ട്രൽ ട്രാൻസ്‌ക്രിപ്ഷൻ എന്ന ഗണിത മാതൃകയാണ് ചൈനീസ് ഗവേഷകർ ഉപയോഗിച്ചത്. നിലവിൽ ഹൈപ്പർസോണിക് ആയുധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രതിരോധ ഗവേഷണ സ്ഥാപനമായ ചാൾസ് സ്റ്റാർക് ഡ്രാപർ ലബോറട്ടറിയുടെ ഭാഗമാണ് ബെൻസൺ. എക്സ് 33 എന്ന ഹൈപ്പർസോണിക് വിമാനത്തിനായി നാസ നിർമ്മിച്ച അൽഗോരിതവും ചൈനക്ക് ഉപകാരപ്രദമായി. 2001ൽ സാങ്കേതിക പ്രതിസന്ധികളെ തുടർന്ന് എക്സ് 33 പദ്ധതിയിൽ നിന്നും അമേരിക്ക പിന്മാറുകയായിരുന്നു.
ഹൈപ്പർ സോണിക് ആയുധങ്ങളെ പ്രതിരോധിക്കുന്നതിനായി 2020ൽ അമേരിക്ക ഗ്ലൈഡ് ഫേസ് ഇന്റർസെപ്റ്റർ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. റഷ്യയും ചൈനയും ഹൈപർ സോണിക് ആയുധങ്ങൾ കൂടുതലായി നിർമ്മിക്കുന്നതിനുള്ള പ്രതിരോധമാണ് ഈ നടപടിയെന്നാണ് അമേരിക്ക അറിയിച്ചത്. കഴിഞ്ഞ വർഷം നോർത്രോപ് ഗ്രുമ്മനും റേതിയോൺ ടെക്നോളജീസിനും ഇതിന്റെ ഭാഗമായുള്ള കരാറുകൾ ലഭിക്കുകയും ചെയ്തു. അമേരിക്കയുടെ ഈ നടപടി ലോകരാജ്യങ്ങൾക്കിടയിൽ ഹൈപ്പർസോണിക് ആയുധ നിർമ്മാണ മത്സരം സൃഷ്ടിക്കുമെന്ന ആരോപണം സജീവമാണ്. ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ വലിയതോതിൽ പണവും ഊർജവും ചെലവാക്കാനാണ് ചൈനീസ് അധികൃതരുടേയും തീരുമാനം.
മറുനാടന്‍ ഡെസ്‌ക്